Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പൈപ്പ് ലൈൻ സ്ഥാപിക്കാൻ എടുത്ത 15 അടിതാഴ്ചയുള്ള കുഴിയിലേക്ക് വാഹനം വീണ് യാത്രക്കാരന് ദാരുണാന്ത്യം; അപകടം മഹാരാഷ്ട്രയിലെ താനെയിൽ; ദുരന്തം സുഹൃത്തുക്കളെ കണ്ട് വീട്ടിലേക്ക് മടങ്ങവെ; യുവാവിനെ കണ്ടെത്തിയത് വാഹനത്തിന്റെ ജി.പി.എസ്.സൗകര്യം ഉപയോഗിച്ച് ഭാര്യ നടത്തിയ തിരച്ചിലിൽ

പൈപ്പ് ലൈൻ സ്ഥാപിക്കാൻ എടുത്ത 15 അടിതാഴ്ചയുള്ള കുഴിയിലേക്ക് വാഹനം വീണ് യാത്രക്കാരന് ദാരുണാന്ത്യം; അപകടം മഹാരാഷ്ട്രയിലെ താനെയിൽ; ദുരന്തം സുഹൃത്തുക്കളെ കണ്ട് വീട്ടിലേക്ക് മടങ്ങവെ; യുവാവിനെ കണ്ടെത്തിയത് വാഹനത്തിന്റെ ജി.പി.എസ്.സൗകര്യം ഉപയോഗിച്ച് ഭാര്യ നടത്തിയ തിരച്ചിലിൽ

മറുനാടൻ ഡെസ്‌ക്‌

താനെ(മഹാരാഷ്ട്ര): പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിനായി റോഡിൽ എടുത്തിരുന്ന 15 അടിതാഴ്ചയുള്ള കുഴിയിലേക്ക് വാഹനം വീണ് യാത്രക്കാരന് ദാരുണാന്ത്യം. മുപ്പത്തിയേഴ്കാരനായ സച്ചിൻ കാക്കോദാർ എന്നയാളാണ് കൊല്ലപ്പെട്ടത്. മഹാരാഷ്ട്രയിലെ താനയിലായാണ് ദാരുണ സംഭവം. 45 മിനിറ്റോളം നീണ്ടുനിന്ന രക്ഷാപ്രവർത്തിനത്തിലൊടുവിലാണ് ഗുരുതരമായി പരിക്കേറ്റ ഇയാളെ പുറത്തെത്തിച്ചത്. ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.

സുഹൃത്തുക്കളെ കണ്ട് രാത്രി വൈകി തന്റെ വാഹനത്തിൽ വീട്ടിലേക്ക് തിരികെ വരുമ്പോഴായിരുന്നു അപകടം സംഭവിച്ചത്. പുലർന്നിട്ടും സച്ചിൻ മടങ്ങിയെത്താതായതോടെ വാഹനത്തിന്റെ ജി.പി.എസ്.സൗകര്യം ഉപയോഗിച്ച് ഭാര്യ നടത്തിയ അന്വേഷണത്തിലാണ് ഇയാൾ അപകടത്തിൽപ്പെട്ടകാര്യം വ്യക്തമായത്.

പൈപ്പ് ലൈൻ നിർമ്മിക്കുന്നതിനായാണ് താനെ മുനിസിപ്പൽ കോർപ്പറേഷൻ റോഡിൽ വലിയ കുഴിയെടുത്തിരുന്നത്. തുടർന്ന് അപകടമുണ്ടാകാതിരിക്കാൻ ബാരിക്കേഡുകളും സ്ഥാപിച്ചിരുന്നു. എന്നാൽ റിഫ്ളക്ടറുകൾ ഇല്ലാതിരുന്നതുകൊണ്ട് വലിയ കുഴി സച്ചിന്റെ ശ്രദ്ധയിൽപ്പെടാതിരുന്നതാകാമെന്നാണ് പ്രദേശവാസികൾ പറയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP