Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഒൻപത് വർഷം മുമ്പ് ഇറങ്ങിയ മയക്കം എന്ന ചിത്രത്തിലെ ഗാനത്തിലെ വരികളിൽ നിറയുന്നത് സ്ത്രീവിരുദ്ധത; 'അടിടാ അവളെ, ഉധൈതാ അവളെ' എന്ന വരികൾ എഴുതിയത് ധനുഷ്; സ്ത്രീവിരുദ്ധമായ വാക്കുകളിൽ നിറഞ്ഞ ഗാനത്തിൽ വർഷങ്ങൾക്ക് ശേഷം മാപ്പു പറഞ്ഞ് സംവിധായകൻ സെൽവരാഘവൻ

ഒൻപത് വർഷം മുമ്പ് ഇറങ്ങിയ മയക്കം എന്ന ചിത്രത്തിലെ ഗാനത്തിലെ വരികളിൽ നിറയുന്നത് സ്ത്രീവിരുദ്ധത; 'അടിടാ അവളെ, ഉധൈതാ അവളെ' എന്ന വരികൾ എഴുതിയത് ധനുഷ്; സ്ത്രീവിരുദ്ധമായ വാക്കുകളിൽ നിറഞ്ഞ ഗാനത്തിൽ വർഷങ്ങൾക്ക് ശേഷം മാപ്പു പറഞ്ഞ് സംവിധായകൻ സെൽവരാഘവൻ

ൻപത് വർഷം മുൻപ് പുറത്തിറങ്ങിയ മയക്കം എന്ന എന്ന ഹിറ്റ് ചിത്രത്തിലെ അടിടാ അവളെ എന്ന ഗാനത്തിലെ വരികൾക്ക് മാപ്പുപറഞ്ഞത് സംവിധായകൻ സെൽവരാഘവൻ. ?ഗാനത്തിലെ വരികളിൽ കടുത്ത സ്ത്രീവിരുദ്ധതയുള്ളതിനാലാണ് മാപ്പ് പറയുന്നതെന്നും അത്തരം വരികൾ ഒരിക്കലും എഴുതാൻ പാടില്ലായിരുന്നെന്നും സെൽവരാഘവൻ പറഞ്ഞു.

2011-ൽ പുറത്തിറങ്ങിയ 'മയക്കം എന്ന' ചിത്രത്തിലെ കാതൽ എൻ കാതൽ..' ഗാനത്തിലെ 'അടിടാ അവളെ, ഉധൈതാ അവളെ, വിട്രാ അവളെ, തേവൈ ഇല്ല' എന്ന വരിക്കാണ് സെൽവരാഘവന്റെ ഖേദപ്രകടനം.

'ഒരു സംവിധായകന് സാമൂഹിക പ്രതിബദ്ധതയുണ്ടാകേണ്ടത് അത്യാവശ്യമാണ്. ഞാൻ മാപ്പ് പറയുന്നു. അത്തരം വരികൾ ഒരിക്കലും എഴുതാൻ പാടില്ലായിരുന്നു. അത് തെറ്റാണ്. ഞാനല്ല ആ വരികൾ എഴുതിയത്'' സെൽവരാഘവൻ വ്യക്തമാക്കി. സെൽവരാഘവന്റെ സഹോദരനും ചിത്രത്തിലെ നായകനുമായ ധനുഷാണ് 'കാതൽ എൻ കാതൽ..' എന്ന ഗാനത്തിലെ വിവാദ വരി എഴുതിയത്. ഈ വിവാദ ഗാനം ആലപിച്ചിരിക്കുന്നതും ധനുഷാണ്.

ഗാനത്തിലെ സ്ത്രീവിരദ്ധമായ വരികളെ ചൊല്ലി ചിത്രം റിലീസ് ചെയ്ത സമയത്തും ഏറെ വിമർശനങ്ങളും പരാതികളും ഉയർന്നിരുന്നു. ജെമിനി ഫിലിംസിന്റെ ബാനറിൽ ഓം പ്രൊഡക്ഷൻസ് നിർമ്മിച്ച് 2011 പുറത്തിറങ്ങിയ ചിത്രമാണ് മയക്കം എന്ന. വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫറാവാൻ കൊതിക്കുന്ന യുവാവിന്റെ ജീവിതമാണ് ചിത്രത്തിൽ പറയുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP