Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'ബിഗ് ബില്യൺ ഡേയ്‌സ് ' വിൽപനയിൽ വമ്പൻ വിലക്കുറവിൽ ഫ്‌ളിപ്കാർട്ട്; പകുതി വിലയിൽ സ്മാർട്ട് ഫോണുകൾ; എക്‌സ്‌ചേഞ്ച് ഓഫർ, ഇഎംഐ, ക്രെഡിറ്റ് കാർഡ് ഇളവുകളും; 80 ശതമാനം വരെ വിലകിഴിവ് നൽകുമെന്നും ആപ്പ്; ഓഫർ മെയ്‌ 15 മുതൽ 19 വരെ

'ബിഗ് ബില്യൺ ഡേയ്‌സ് ' വിൽപനയിൽ വമ്പൻ വിലക്കുറവിൽ ഫ്‌ളിപ്കാർട്ട്; പകുതി വിലയിൽ സ്മാർട്ട് ഫോണുകൾ; എക്‌സ്‌ചേഞ്ച് ഓഫർ, ഇഎംഐ, ക്രെഡിറ്റ് കാർഡ് ഇളവുകളും; 80 ശതമാനം വരെ വിലകിഴിവ് നൽകുമെന്നും ആപ്പ്; ഓഫർ മെയ്‌ 15 മുതൽ 19 വരെ

മറുനാടൻ ഡെസ്‌ക്‌

രാജ്യത്തെ മുൻനിര ഇകൊമേഴ്‌സ് കമ്പനി ഫ്‌ളിപ്കാർട്ടിൽ ബിഗ് ബില്യൺ ഡേയ്‌സിൽ വമ്പൻ വിലക്കുറവ്. മെയ്‌ 15 മുതൽ 19 വരെ ഓൺലൈൻ വിപണിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വിൽപനയ്ക്കാണ് ഫ്‌ളിപ്കാർട്ട് തുടക്കമിട്ടിരിക്കുന്നതെന്നാണ് ആപ്പിന്റെ അവകാശ വാദം. 'ബിഗ് ബില്യൺ ഡേയ്‌സ് ' വിൽപനയിൽ മുൻനിര ബ്രാൻഡുകളുടെ ഉൽപ്പന്നങ്ങളെല്ലാം ലിസ്റ്റ് ചെയ്തിട്ടുണ്ട്.

ബിഗ് ബില്യൺ ഡേയ്‌സ് വിൽപ്പനയിൽ വിവിധ വിഭാഗങ്ങളിലുള്ള ഉൽപ്പന്നങ്ങൾക്ക് 80 ശതമാനം വരെ വിലകിഴിവ് നൽകുമെന്നാണ് ഫ്‌ളിപ്കാർട്ട് അവകാശപ്പെടുന്നത്. ഇകൊമേഴ്‌സ് വിപണിയിൽ ആദ്യമായാണ് ഇത്രയും വില കുറച്ച് ഉൽപന്നങ്ങൾ വിൽക്കുന്നതെന്നാണ് ഫ്‌ളിപ്കാർട്ട് അവകാശപ്പെടുന്നത്.ഫ്‌ളാഗ്ഷിപ് സ്മാർട് ഫോണുകൾക്ക് 50 ശതമാനം വരെയാണ് ഓഫർ നൽകുന്നത്. ഡിസ്‌കൗണ്ട്, എക്‌സ്‌ചേഞ്ച് ഓഫർ, ഇഎംഐ, ക്രെഡിറ്റ് കാർഡ് ഇളവുകൾ എന്നിവ ലഭിക്കുന്നുണ്ട്.

ഇന്ത്യയിൽ ഓൺലൈൻ വഴി ഏറ്റവും കച്ചവടം നടക്കുന്ന ഒന്നാണ് സ്മാർട് ഫോണുകൾ. സാംസങ്, ഒപ്പോ, റിയൽമി, ഷവോമി, ഓണർ, ഗൂഗിൾ പിക്‌സൽ, ഇൻഫിനിക്‌സ്, പോകോ, നോക്കിയ, അസൂസ്, വിവോ, ആപ്പിൾ തുടങ്ങി ബ്രാൻഡുകളുടെ ഹാൻഡ്‌സെറ്റുകൾ ലിസ്റ്റ് ചെയ്തിട്ടുണ്ട്. അവതരിപ്പിക്കുമ്പോൾ 74,000 രൂപ വിലയുണ്ടായിരുന്ന സാംസങ് ഗ്യാലക്‌സി നോട്ട് 8 (64 ജിബി സ്റ്റോറേജ്) വിൽക്കുന്നത് 50 ശതമാനം ഇളവിൽ 36,990 രൂപയ്ക്കാണ്. ഇതോടൊപ്പം 24,000 രൂപ എക്‌സ്‌ചേഞ്ച് ഓഫറായും ലഭിക്കും. ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നവർക്ക് 10 ശതമാനം ഇളവും ലഭിക്കും. ഇതേ വേരിയന്റിലുള്ള എല്ലാ ഹാൻഡ്‌സെറ്റുകൾക്കും 50 ശതമാനം ഇളവ് നൽകുന്നുണ്ട്.

വിലകഴിവിന് പുറമെ ഫ്‌ളിപ്കാർട്ട് വിവിധ ഫിനാൻസിങ് സേവനങ്ങളും ഓഫർ ചെയ്യുന്നുണ്ട്. നോ കോസ്റ്റ് ഇഎംഐ, ഉൽപന്ന എക്‌സ്‌ചേഞ്ച്, ബൈബാക്ക് ഗാരന്റി എന്നീ സൗകര്യങ്ങളും നൽകും. എച്ച്ഡിഎഫ്‌സി ഡെബിറ്റ്, ക്രെഡിറ്റ് കാർഡ് ഹോൾഡർമാർക്ക് 10 ശതമാനം ഇളവുകൾ നൽകുന്നു. ചില ബ്രാൻഡുകളുടെ സ്മാർട് ഫോണുകൾ പകുതി വിലയ്ക്കാണ് വിൽക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP