Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഹയർസെക്കൻഡറി പഠനത്തിനു ശേഷം നഴ്‌സിങ് സ്‌കൂളുകളുടെ ഏജന്റായി; പിന്നീട് വക്കീൽ കുപ്പായത്തിലെത്തിയ വിനോദിനെ കുടുക്കിയത് സെലിൻ നൽകിയ പരാതി; വ്യാജനിയമബിരുദവുമായി വിനോദ് പ്രാക്ടീസ് ചെയ്തത് തിരുവനന്തപുരത്തെ കോടതികളിൽ

ഹയർസെക്കൻഡറി പഠനത്തിനു ശേഷം നഴ്‌സിങ് സ്‌കൂളുകളുടെ ഏജന്റായി; പിന്നീട് വക്കീൽ കുപ്പായത്തിലെത്തിയ വിനോദിനെ കുടുക്കിയത് സെലിൻ നൽകിയ പരാതി; വ്യാജനിയമബിരുദവുമായി വിനോദ് പ്രാക്ടീസ് ചെയ്തത് തിരുവനന്തപുരത്തെ കോടതികളിൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: നിയമബിരുദ സർട്ടിഫിക്കറ്റ് വ്യാജമായി നിർമ്മിച്ച് അഭിഭാഷകനായി പ്രാക്ടീസ് ചെയ്യുകയായിരുന്ന യുവാവിനെ ക്രൈംബ്രാഞ്ച് അറസ്റ്റു ചെയ്തു. ഒറ്റശേഖരമംഗലം വാളിക്കോട് തലക്കോണം തലനിര പുത്തൻ വീട്ടിൽ വിനോദ്(31)ആണ് ക്രൈംബ്രാഞ്ച് പിയിയിലായത്. തിരുവനന്തപുരം, നെയ്യാറ്റിൻകര, നെടുമങ്ങാട്, ആറ്റിങ്ങൽ എന്നിവിടങ്ങളിലെ കോടതികളിലാണ് ഇയാൾ പ്രാക്ടീസ് ചെയ്തിരുന്നത്. ഒറ്റശേഖരമംഗലം സ്വദേശിനി സെലിൻ നൽകിയ പരാതിയെ തുടർന്നാണ് നടപടി. നെയ്യാറ്റിൻകര പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയെങ്കിലും പിന്നീട് ക്രൈംബ്രാഞ്ച് കേസ് ഏറ്റെടുക്കുകയായിരുന്നു.

ഇയാളുടെ കൈയിലുണ്ടായിരുന്ന സർട്ടിഫിക്കറ്റുകളുടെ വിശ്വാസ്യത അറിയുന്നതിന് യൂണിവേഴ്സിറ്റികളുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം തെളിവ് ശേഖരിച്ചു. ഇവയെല്ലാം വ്യാജമാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് വിനോദിനെ അറസ്റ്റ് ചെയ്തത്. ബാർ കൗൺസിലിൽ നൽകിയ സർട്ടിഫിക്കറ്റുകളും വ്യാജമാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

ഹയർസെക്കൻഡറി പഠനത്തിനുശേഷം ബെംഗളൂരു അടക്കമുള്ള സ്ഥലങ്ങളിൽ നഴ്സിങ് പ്രവേശനം തരപ്പെടുത്തിക്കൊടുക്കുന്ന ഏജന്റായി പ്രവർത്തിക്കെുകയായിരുന്നു ഇയാൾ. പിന്നീടാണ് വ്യാജ സർട്ടിഫിക്കറ്റുകൾ ഉണ്ടാക്കി അഭിഭാഷകനായി പ്രാക്ടീസ് തുടങ്ങിയത്. ബിഹാറിലെ ചാപ്ര ജില്ലയിലെ ഗംഗാ സിങ് ലോ കോളേജിൽ നിയമ ബിരുദം നേടിയെന്നുള്ള വ്യാജ സർട്ടിഫിക്കറ്റുണ്ടാക്കിയാണ് ഇയാൾ പ്രാക്ടീസ് ചെയ്തിരുന്നത്. തിരുവനന്തപുരം, നെയ്യാറ്റിൻകര, നെടുമങ്ങാട്, ആറ്റിങ്ങൽ എന്നിവിടങ്ങളിലെ കോടതികളിൽ ഇയാൾ പ്രാക്ടീസ് ചെയ്തു വരികയായിരുന്നു.

തിരുവനന്തപുരം റൂറൽ ജില്ലാ ക്രെംബ്രാഞ്ച് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് ഡി.അശോകന്റെ നേതൃത്വത്തിൽ സബ്ഇൻസ്പെക്ടർ വി.ഗോപൻ, എസ്.എസ്‌ഐ. മാരായ സുരേഷ്, അജിത്കുമാർ, ജയൻ, എസ്.സി.പി. ഒ.മാരായ അഷറഫ്, സുനിൽകുമാർ, സി.പി.ഒ. മാരായ വിനോദ്, പ്രദീഷ് എന്നിവരാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP