Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഇനി തീ പിടിക്കുമോ എന്ന് ഭയക്കേണ്ട; അഗ്‌നിക്കിരയായ പാരീസിലെ നോത്തർഡാം കത്തീഡ്രലിന്റെ മേൽക്കൂരയിൽ കൂറ്റൻ സ്വിമ്മിങ് പൂൾ തീർത്തേക്കും; 850 വർഷം പഴക്കമുള്ള ആർക്കിടെക് വിസ്മയം പുനർനിർമ്മിക്കുമ്പോൾ സംഭവിക്കുന്നത്

ഇനി തീ പിടിക്കുമോ എന്ന് ഭയക്കേണ്ട; അഗ്‌നിക്കിരയായ പാരീസിലെ നോത്തർഡാം കത്തീഡ്രലിന്റെ മേൽക്കൂരയിൽ  കൂറ്റൻ സ്വിമ്മിങ് പൂൾ തീർത്തേക്കും; 850  വർഷം പഴക്കമുള്ള ആർക്കിടെക് വിസ്മയം പുനർനിർമ്മിക്കുമ്പോൾ സംഭവിക്കുന്നത്

മറുനാടൻ ഡെസ്‌ക്‌

പാരിസ്:കഴിഞ്ഞ മാസം പാരീസിൽ അഗ്‌നിക്കിരയായ ചരിത്രപ്രാധാന്യമുള്ള നോത്തർഡാം കത്തീഡ്രൽ പുനർനിർമ്മിക്കുന്ന വേളയിൽ വിസ്മയകരമായ നിർദേശങ്ങളാണ് ഉയർന്ന് വന്ന് കൊണ്ടിരിക്കുന്നത്. കത്തീഡ്രൽ ഇനിയുമൊരു അഗ്‌നിബാധയ്ക്ക് വിധേയമാകാതിരിക്കാൻ കത്തീഡ്രലിന്റെ മേൽക്കൂരയിൽ ഒരു സ്വിമ്മിങ് പൂൾ നിർമ്മിക്കണമെന്ന വ്യത്യസ്തമായ നിർദേശമാണ് അതിൽ ഏറെ ശ്രദ്ധേയം. 850 വർഷം പഴക്കമുള്ള ആർക്കിടെക് വിസ്മയം പുനർനിർമ്മിക്കാനുള്ള നീക്കങ്ങൾ ത്വരിതഗതിയിലാണ് മുന്നോട്ട് പോകുന്നത്. ഒരു പ്രമുഖ ആർക്കിടെക്ചർ ഫേമാണ് കത്തീഡ്രലിന്റെ മേൽക്കൂരയിൽ സ്വിമ്മിങ് പൂൾ നിർമ്മിക്കുകയെന്ന വ്യത്യസ്തമായ നിർദേശവുമായി മുന്നോട്ട് വന്നിരിക്കുന്നത്.

കഴിഞ്ഞ മാസമുണ്ടായ തീപിടിത്തത്തെ തുടർന്ന് ഈ കത്തീഡ്രലിന്റെ മേൽക്കൂരയും ഗോപുരവും കത്തിനശിച്ച് നിലംപറ്റിയിരുന്നു. തുടർന്ന് കത്തീഡ്രൽ പുനർനിർമ്മിക്കുന്നതിനായി ലോകമാകമാനമുള്ള ആർക്കിടെക്ടുകൾക്കായി ഒരു ഇന്റർനാഷണൽ മത്സരം തന്നെ ഫ്രഞ്ച് പ്രധാനമന്ത്രി എഡൗർഡ് ഫിലിപ്പ് കഴിഞ്ഞ മാസം പ്രഖ്യാപിച്ചിരുന്നു. ഇതിനോട് അനുബന്ധിച്ച് ഫ്രഞ്ച് പ്രസിഡന്റ് ഇമാനുവൽ മാർകോൺ പ്രത്യേക കാബിനറ്റ് മീറ്റിംഗും വിളിച്ച് ചേർത്തിരുന്നു. കാലത്തിനനുസരിച്ചുള്ള വെല്ലുവിളികളെ നേരിടുന്നതിന് പര്യാപ്തമായ വിധത്തിൽ കത്തീഡ്രലിന്റെ ഗോപുരത്തെ മാറ്റിയെടുക്കുന്നതിനുള്ള മത്സരമാണിതെന്നായിരുന്നു ഫിലിപ്പ് അന്ന് പ്രഖ്യാപിച്ചിരുന്നത്. ഇതിന്റെ ഭാഗമായിട്ടാണ് ആർക്കിടെക്ടുകൾ വ്യത്യസ്തമായ നിർദേശങ്ങളുമായി മുന്നോട്ട് വന്നിരിക്കുന്നത്.

കത്തീഡ്രലിന്റെ മേൽക്കൂരയിൽ സ്വിമ്മിങ്പൂൾ നിർമ്മിക്കുകയെന്ന നിർദ്ദേശം മുന്നോട്ട് വച്ചിരിക്കുന്നത് യുഎൽഎഫ് മെജെർഗ്രെൻ ആർക്കിടെക്സ് (യുഎംഎ) ആണ്. എന്നാൽ 12ാം നൂറ്റാണ്ടിലെ ഗോത്തിക് കത്തീഡ്രലിനെ തീപിടിത്തത്തിന് മുമ്പുള്ള വിധത്തിലേക്ക് പുനർനിർമ്മിക്കണമെന്ന് നിർബന്ധമുള്ള പരമ്പരാഗത വാദികളെ യുഎംഎയുടെ വ്യത്യസ്തമായ നിർദ്ദേശം രോഷാകുലരാക്കിയിട്ടുണ്ട്. കത്തീഡ്രലിന്റെ മേൽക്കൂരയുടെ ഏതാണ്ട് എല്ലാ ഏരിയയെയും ഉൾക്കൊള്ളുന്ന വിധത്തിൽ സ്വിമ്മിങ് പൂൾ നിർമ്മിക്കണമെന്നാണ് സ്റ്റോക്ക്ഹോം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന യുഎംഎ നിർദേശിച്ചിരിക്കുന്നത്.

ആധുനികവും പരിസ്ഥിതി സൗഹൃദം പുലർത്തുന്നതുമായ ഒരു സമുച്ചയമായി ഈ കത്തീഡ്രലിനെ പുനർനിർമ്മിക്കാനുള്ള പ്ലാനാണ് പ്രമുഖ ആർക്കിടെക്ടായ വിൻസെന്റ് കല്ലെബൗട്ട് സമർപ്പിച്ചിരിക്കുന്നത്. സ്വയം പര്യാപ്തവും ഉപയോഗിക്കുന്നതിനേക്കാൾ കൂടുതൽ ഊർജം ഉൽപാദിപ്പിക്കുന്നതുമായ കെട്ടിടമായി കത്തീഡ്രലിനെ മാറ്റുന്ന പ്ലാനുകളാണ് വിൻസെന്റ് സമർപ്പിച്ചിരിക്കുന്നത്. ഇതിനായി കത്തീഡ്രലിന് മേൽ പ്രത്യേക ക്രിസ്റ്റൽ ഗ്ലാസുകൾ സ്ഥാപിച്ച് പ്രകാശം ആകർഷിച്ച് കെട്ടിടത്തെ ഊർജത്തിന്റെ കാര്യത്തിൽ സ്വയം പര്യാപ്തമാക്കാമെന്നാണ് അദ്ദേഹം നിർദേശിച്ചിരിക്കുന്നത്. തീപിടിത്തത്തിൽ നശിച്ചിരിക്കുന്ന മേൽക്കൂരയെ ഒരു വലിയ ഗ്രീൻഹൗസാക്കി മാറ്റാമെന്ന നിർദേശമാണ് ആർക്കിടെക്ട്സ് സ്റ്റുഡിയോ എൻഎബി സമർപ്പിച്ചിരിക്കുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP