Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇന്ത്യയിൽ ക്രിസ്ത്യാനികളെ നിർബന്ധിച്ച് ഹിന്ദുക്കളാക്കുന്നു; പള്ളികളും വിശ്വാസികളും തെരുവിൽ ആക്രമിക്കപ്പെടുന്നു; ബ്രിട്ടീഷ് പാർലിമെന്റിൽ ഇന്ത്യക്കെതിരെ സബ്മിഷൻ; ഇന്ത്യയോട് വിശദീകരണം തേടുമെന്ന് തെരേസ മെയ്‌

ഇന്ത്യയിൽ ക്രിസ്ത്യാനികളെ നിർബന്ധിച്ച് ഹിന്ദുക്കളാക്കുന്നു; പള്ളികളും വിശ്വാസികളും തെരുവിൽ ആക്രമിക്കപ്പെടുന്നു; ബ്രിട്ടീഷ് പാർലിമെന്റിൽ ഇന്ത്യക്കെതിരെ സബ്മിഷൻ; ഇന്ത്യയോട് വിശദീകരണം തേടുമെന്ന് തെരേസ മെയ്‌

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: ഇന്ത്യയിൽ ക്രിസ്ത്യാനികൾ ആക്രമണങ്ങൾക്കും വൻ നരകയാതനകൾക്കും നിരന്തരം വിധേയമാകുന്നുവെന്ന പ്രചാരണം ബ്രിട്ടനിൽ കൊഴുക്കുന്നു. ഇത് പ്രകാരം ഇന്ത്യയിൽ ഇന്ത്യയിൽ ക്രിസ്ത്യാനികളെ നിർബന്ധിച്ച് ഹിന്ദുക്കളാക്കുന്നുവെന്നും പള്ളികളും വിശ്വാസികളും തെരുവിൽ ആക്രമിക്കപ്പെടുന്നുമാണ് ബ്രിട്ടീഷ് പാർലിമെന്റിൽ ഇന്ത്യക്കെതിരെ സബ്മിഷൻ ഉയർന്ന് വന്നിരിക്കുന്നത്. ഇതിനെ തുടർന്ന് ഇക്കാര്യത്തിൽ ഇന്ത്യയോട് വിശദീകരണം തേടുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയ്‌ ചൊവ്വാഴ്ച വ്യക്തമാക്കിയിട്ടുമുണ്ട്. ഇത്തരത്തിൽ ക്രിസ്ത്യാനികൾ പീഡിപ്പിക്കപ്പെടുന്ന നിരവധി കേസുകൾ ഇന്ത്യയിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് ദിവസങ്ങൾക്ക് മുമ്പ് ഫോറിൻ ഓഫീസ് കമ്മീഷൻ ചെയ്തിരിക്കുന്ന റിവ്യൂവും ഉയർത്തിക്കാട്ടിയിട്ടുണ്ട്.

ഹൗസ് ഓഫ് കോമൺസിൽ ഫോറിൻ ഓഫീസ് ക്വസ്റ്റ്യനുകൾ സ്‌കോട്ടിഷ് നാഷണൽ പാർട്ടി എംപി ഡേവിഡ് ലിൻഡെൻ ചോദിച്ചപ്പോഴായിരുന്നു ഇത്തരത്തിൽ ക്രിസ്ത്യാനികൾ ഇന്ത്യയിൽ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ ഉയർത്തിക്കാട്ടപ്പെട്ടത്. ക്രിസ്ത്യാനികൾക്കെതിരെ ഇന്ത്യയിൽ ദ്രോഹപ്രവർത്തികൾ പെരുകന്നുവെന്നാണ് ഡേവിഡ് ഈ അവസരത്തിൽ ഉയർത്തിക്കാട്ടിയിരുന്നത്. മറ്റ് നിരവധി രാജ്യങ്ങളിലെന്നത് പോലെ ഇന്ത്യയിലും ക്രിസ്ത്യാനികൾക്കെതിരെയുള്ള ആക്രമണങ്ങൾ അനുദിനം വർധിച്ച് വരുന്ന അവസ്ഥയാണുള്ളതെന്നാണ് ഫോറിൻ ഓഫീസ് മിനിസ്റ്ററായ മാർക്ക് ഫീൽഡ് പ്രതികരിച്ചിരിക്കുന്നത്.

ഇത്തരം എല്ലാ കേസുകള്ളും കോൺസുലർ തലത്തിൽ നിരീക്ഷിക്കുമെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു. ലോകമാകമാനം ക്രിസ്ത്യാനികൾ പീഡിപ്പിക്കപ്പെടുന്നത് ഉയർത്തിക്കാട്ടി ഫോറിൻ ഓഫീസിന്റെ പിന്തുണയോടെ ബിഷപ്പ് ഓഫ് ട്രുറോ ഫോറിൻ സെക്രട്ടറി ജെറമി ഹണ്ടിന് ഒരു റിപ്പോർട്ട് സമർപ്പിക്കപ്പെട്ടതിനെ തുടർന്നാണ് പുതിയ സംഭവവികാസങ്ങളുണ്ടായിരിക്കുന്നത്. ഇന്ത്യയിൽ ഛത്തീസ്‌ഗഡ്, ഒഡീഷ, മഹാരാഷ്ട്ര, മധ്യപ്രദേശ്, ഉത്തർപ്രദേശ്, ഝാർഖണ്ഡ്, തെലങ്കാന, തുടങ്ങിയ സംസ്ഥാനങ്ങളിൽ ആൾക്കൂട്ടം ക്രിസ്തുമത വിശ്വാസികളെ ആക്രമിക്കുന്നത് പതിവായിരിക്കുന്നുവെന്നാണ് ഈ റിപ്പോർട്ട് ഉയർത്തിക്കാട്ടുന്നത്.

ആക്രമികൾ ഇന്ത്യയിൽ ക്രിസ്ത്യാനികളെ മർദിക്കുന്നുവെന്നും ഹിന്ദുമതത്തിലേക്ക് മാറാൻ നിർബന്ധിക്കുന്നുവെന്നും സ്ത്രീകളെ ലൈംഗിക പീഡനത്തിനിരകളാക്കി വധിക്കുന്നുവെന്നും ഈ റിപ്പോർട്ട് ഉയർത്തിക്കാണിക്കുന്നുണ്ട്. തീർത്തും സ്വതന്ത്രവും സത്യസന്ധവുമായതും പക്ഷപാതിത്വമില്ലാത്തതുമായ ഒരു റിപ്പോർട്ട് തയ്യാറാക്കാനാണ് താൻ ബിഷപ്പിനോട് ആവശ്യപ്പെട്ടിരുന്നതെന്ന് ജെറമി ഹണ്ട് വെളിപ്പെടുത്തുന്നു. ലോകമാകമാനം 50 രാജ്യങ്ങളിൽ ക്രിസ്ത്യാനികൾ പീഡിപ്പിക്കപ്പെടുന്നത് വർധിച്ച് വരുന്നുവെന്നാണ് ക്യാമ്പയിൻ ഗ്രൂപ്പായ ഓപ്പൺ ഡോർസ് ഗ്ലോബൽ വാച്ചിന്റെ ലോഞ്ചിങ് വേളയിൽ ഹണ്ട് ഉയർത്തിക്കാട്ടിയിരിക്കുന്നത്.

ഇത്തരം കേസുകൾ ഇന്ത്യയിൽ വർധിച്ച് വരുന്നതിൽ യുകെയ്ക്ക് കടുത്ത ആശങ്കയുണ്ടെന്നും ഹണ്ട് പറയുന്നു. ക്രിസ്ത്യാനികൾ പീഡിപ്പിക്കപ്പെടുന്ന കാര്യത്തിൽ മുൻപന്തിയിലുള്ള ആദ്യത്തെ പത്ത് രാജ്യങ്ങളിൽ ഇതാദ്യമായി ഈ ഗ്രൂപ്പ് ഇന്ത്യയുടെ പേരുമുൾപ്പെടുത്തിയിട്ടുണ്ട്. നേരത്തെ നൈജീരിയയിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷണറുടെ ഓഫീസിൽ വച്ച് നടന്ന വിവിത മതനേതാക്കളുടെ വട്ട മേശ സമ്മേളനത്തിൽ സംസാരിക്കവെ ഹണ്ട് ഈ വിഷയം ഉയർത്തിക്കാട്ടിയിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP