Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സെൽഫിയെടുക്കാൻ ശ്രമിക്കുന്നതിനിടെ വനിതാ ഡോക്ടർക്ക് ദാരുണാന്ത്യം; ഗോവയിലെ ബീച്ചിൽ അവധിയാഘോഷിക്കുന്നതിനിടെ വുതുകുറി രാമകൃഷ്ണയെ തേടി മരണം എത്തിയത് ശക്തമായ തിരമാലയുടെ രൂപത്തിൽ

സെൽഫിയെടുക്കാൻ ശ്രമിക്കുന്നതിനിടെ വനിതാ ഡോക്ടർക്ക് ദാരുണാന്ത്യം; ഗോവയിലെ ബീച്ചിൽ അവധിയാഘോഷിക്കുന്നതിനിടെ വുതുകുറി രാമകൃഷ്ണയെ തേടി മരണം എത്തിയത് ശക്തമായ തിരമാലയുടെ രൂപത്തിൽ

മറുനാടൻ മലയാളി ബ്യൂറോ

പനജി: ഗോവയിലെ കാണാക്കൊണ ബീച്ചിൽ സെൽഫിയെടുക്കവെ ശക്തമായ തിരയിൽ പെട്ട് വനിത ഡോക്ടർ മുങ്ങിമരിച്ചു. 108 ആംബുലൻസിൽ ജോലിചെയ്തിരുന്ന വനിതാ ഡോക്ടർ വുതുകുറി രാമകൃഷ്ണ(25) ആണ് മരിച്ചത്.

നാലു ഡോക്ടർമാരടങ്ങുന്ന സംഘം അവധി ആഘോഷിക്കുന്നതിനായി ബീച്ചിൽ പോയതായിരുന്നു. ഒരു പാറക്കെട്ടിനു മുകളിലിരുന്ന് സെൽഫിയെടുക്കുന്നതിനിടെ ശക്തമായ തിരയിൽ പെട്ട് കടലിലേക്ക് വീഴുകയായിരുന്നു. നാട്ടുകാർ പെട്ടെന്ന് തന്നെ രക്ഷാപ്രവർത്തനം ആരംഭിച്ചു. ആശുപത്രിയിൽ എത്തിക്കുമ്പേഴേക്കും ഡോക്ടർ മരിച്ചിരുന്നു. ആന്ധ്രപ്രദേശ് സ്വദേശിയാണ് മരിച്ച ഡോക്ടർ. പ്രദേശത്തെ ഒരു ക്ലിനിക്കിൽ ജോലി ചെയ്തിരുന്ന രാമകൃഷ്ണ അടുത്ത കാലത്താണ് ഗോവയിലെത്തിയത്. ഒപ്പമുണ്ടായിരുന്ന രണ്ടു പേർക്കും പരിക്കു പറ്റിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP