Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

റമദാൻ കാലത്ത് ആറ് മോസ്‌കുകളിലായി 17 തവണ കീഴ് ശ്വാസം വിട്ട യുവാവിനെ തൂക്കിക്കൊല്ലാൻ പാക്ക് കോടതി വിധിച്ചോ...? നോമ്പുകാലം തുടങ്ങിയതോടെ പഴയ വ്യാജവാർത്ത വീണ്ടും സോഷ്യൽ മീഡിയയിൽ വൈറലാകുന്നു; വ്യാജ വാർത്ത ഏറ്റെടുത്ത് ദേശീയ മാധ്യമങ്ങൾ പോലും; യുവാവിന്റെ ഫോട്ടോ സഹിതം പ്രസിദ്ധീകരിച്ച് ഒടുവിൽ വധശിക്ഷ വാർത്തയുടെ പിന്നാമ്പുറം ചികയുമ്പോൾ

റമദാൻ കാലത്ത് ആറ് മോസ്‌കുകളിലായി 17 തവണ കീഴ് ശ്വാസം വിട്ട യുവാവിനെ തൂക്കിക്കൊല്ലാൻ പാക്ക് കോടതി വിധിച്ചോ...? നോമ്പുകാലം തുടങ്ങിയതോടെ പഴയ വ്യാജവാർത്ത വീണ്ടും സോഷ്യൽ മീഡിയയിൽ വൈറലാകുന്നു; വ്യാജ വാർത്ത ഏറ്റെടുത്ത് ദേശീയ മാധ്യമങ്ങൾ പോലും; യുവാവിന്റെ ഫോട്ടോ സഹിതം പ്രസിദ്ധീകരിച്ച് ഒടുവിൽ വധശിക്ഷ വാർത്തയുടെ പിന്നാമ്പുറം ചികയുമ്പോൾ

മറുനാടൻ ഡെസ്‌ക്‌

കറാച്ചി: മുസ്ലീങ്ങൾ പരിപാവനമായി കരുതുന്ന റമദാൻ വ്രതകാലത്ത് ആറ് മോസ്‌കുകളിൽ പ്രാർത്ഥനാ വേളയിൽ 17 തവണ കീഴ് ശ്വാസം വിട്ട യുവാവിനെ തൂക്കിക്കൊല്ലാൻ പാക്കിസ്ഥാൻ കോടതി ഉത്തരവിട്ട പഴയ വ്യാജ വാർത്ത ഈ നോമ്പ് കാലത്ത് വീണ്ടും വൻ പ്രാധാന്യത്തോടെ സോഷ്യൽ മീഡിയയിൽ വൈറലാകാൻ തുടങ്ങിയെന്ന് റിപ്പോർട്ട്. ഈ വ്യാജ വാർത്ത ഇപ്രാവശ്യം സോഷ്യൽ മീഡിയകൾക്ക് പുറമെ ദേശീയ മാധ്യമങ്ങൾ പോലും ഏറ്റെടുത്തുവെന്നതാണ് ഏറ്റവും വിസ്മയകരമായ കാര്യം. യുവാവിന്റെ ഫോട്ടോ സഹിതം വാർത്ത പ്രസിദ്ധീകരിച്ച് ഒടുവിൽ വധശിക്ഷ വാർത്തയുടെ പിന്നാമ്പുറം ചികയുന്ന അവസ്ഥയാണിപ്പോഴുണ്ടായിരിക്കുന്നത്.

ഇയാൾ പ്രാർത്ഥനാ വേളയിൽ കീഴ് ശ്വാസം വിട്ടതിനെ തുടർന്ന് 53ഓളം പേർ പ്രാർത്ഥിക്കുന്നതിനിടയിൽ മോസ്‌കുകളിൽ നിന്നും ഇറങ്ങിപ്പോകാൻ നിർബന്ധിതമായെന്ന വാർത്ത ഈ ആഴ്ച ഇസ്ലാമാബാദ് ഹെറാൾഡ് പുറത്ത് വിട്ടിരുന്നു. ഇത് ദൈവനിന്ദയാണെന്ന് ആരോപിച്ച് ഇയാളെ അള്ളാഹുവിന്റെ ആഗ്രമനുസരിച്ച് വധശിക്ഷയ്ക്ക് വിധേയനക്കാൻ ജഡ്ജ് തീരുമാനിക്കുകയായിരുന്നുവെന്നും ഇസ്ലാമാബാദ് ഹെറാൾഡ് റിപ്പോർട്ട് ചെയ്തിരുന്നു. ഇത്തരമൊരു വ്യാജവാർത്ത രണ്ട് വർഷം മുമ്പ് റമദാൻ കാലം മുതൽ പ്രചരിക്കുന്നതാണ്. ഇത് തന്നെ ഈ റമദാൻ വ്രതകാലത്തും വിശ്വസനീയമാണെന്ന തോന്നൽ വരുത്തി പ്രചരിപ്പിക്കാൻ പ്രമുഖ പത്രങ്ങൾ പോലും മുന്നിട്ടിറങ്ങിയെന്നതാണ് വിരോധാഭാസമായി ഉയർന്ന് വന്നിരിക്കുന്നത്.

ഇയാളെ കല്ലെറിഞ്ഞോ തലവെട്ടിയോ കൊല്ലണമെന്ന് വിവിധ മതപണ്ഡിതന്മാർ ആവശ്യപ്പെടുകയും ചെയ്തിരുന്നുവത്രെ. ചില വാർത്താ മാധ്യമങ്ങൾ വേണ്ടത്ര അന്വേഷണം നടത്താതെ യാഥാർത്ഥ്യ വിരുദ്ധമായി വാർത്തകൾ സൃഷ്ടിക്കുന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമായിട്ടാണ് ഈ വാർത്ത എടുത്ത് കാട്ടപ്പെടുന്നത്. എന്നാൽ മുഖ്യധാരാ മാധ്യമങ്ങൾ പോലും ഇത്തരം ആക്ഷേപഹാസ്യപരമായ വാർത്തകൾ സൃഷ്ടിക്കുന്നത് കടുത്ത ആശങ്കയുണ്ടാക്കുന്നുവെന്ന് അഭിപ്രായപ്പെടുന്നവരുമേറെയാണ്. ഇതിന് മുമ്പ് ഈ വാർത്ത റമദാൻ കാലത്ത് പ്രചരിച്ചിരുന്നപ്പോൾ ഹിന്ദി ടിവി ചാനലായ ആജ്തക് ഒരു വ്യാജ ഫത്വ പുറപ്പെടുവിച്ചിരുന്നു.

പുരുഷന്മാർക്ക് വിശപ്പേറുമ്പോൾ അവരുടെ ഭാര്യമാരെ ഭക്ഷിക്കാൻ അനുവദിക്കണമെന്നായിരുന്നു ഈ ഫത്വയുടെ പൊരുൾ. പുനെ മിറർ തങ്ങളുടെ ന്യൂസ് പേപ്പറിൽ ഇത് പോലുള്ള ഫേയ്ക്ക് ഫത്വ പുറപ്പെടുവിച്ചിരുന്നു. റമദാൻ കാലത്ത് മോസ്‌കുകളിൽ വച്ച് കീഴ് ശ്വാസം വിട്ടതിന്റെ പേരിൽ ഒരു പാക്ക് യുവാവിന് വധശിക്ഷ വിധിച്ചുവെന്ന വാർത്തയുമായി മറ്റൊരു കൂട്ടം പത്രമാധ്യമങ്ങൾ 2017 ജൂലൈ രണ്ടിന് രംഗത്തെത്തിയിരുന്നു. വേൾഡ് ന്യൂസ് ഡെയിലി റിപ്പോർട്ട് എന്ന വെബ്സൈറ്റ് ഈ ആക്ഷേപഹാസ്യപരമായ റിപ്പോർട്ട് പ്രസിദ്ധീകരിച്ച മാധ്യമങ്ങളിൽ ഉൾപ്പെടുന്നു. തങ്ങളുടെ വാർത്തകൾ തീർത്തും കെട്ടിച്ചമച്ചതാണെന്ന മുൻകൂർ ജാമ്യം എടുത്തിട്ടുള്ള വെബ്സൈറ്റാണിത്.

ഗുജറാത്തിൽ ഏറ്റവും പ്രചാരമുള്ള സന്ദേശ് പത്രം, വൺ ഇന്ത്യ എന്നിവയെ പോലുള്ള മുഖ്യധാരാ മാധ്യമങ്ങൾ പോലും അന്ന് ഈ വാർത്ത ഏറ്റ് പിടിച്ചുവെന്നതാണ് ഞെട്ടിപ്പിക്കുന്ന സത്യം. വേൾഡ് ന്യൂസ് ഡെയിലി റിപ്പോർട്ടിൽ നിന്നുമുള്ള വാർത്ത തർജിമ ചെയ്തായിരുന്നു ഇവ കൊടുത്തിരുന്നത്. സന്ദേശിന്റെ 2017 ജൂലൈ രണ്ടിനിറങ്ങിയ പത്രത്തിന്റെ 12ാം പേജിലായിരുന്നു ഈ വാർത്ത വന്നത്. വൺ ഇന്ത്യ ഈ വാർത്ത ഹിന്ദിയിലേക്ക് ട്രാൻസിലേറ്റ് ചെയ്ത് അവരുടെ ഓൺലൈൻ പോർട്ടലിൽ വൻ പ്രാധാന്യം നൽകി പ്രസിദ്ധീകരിച്ചിരുന്നു. ഇന്ത്യ.കോം, ബംഗാളി വെബ്സൈറ്റുകളായ സംഗ്ബാദ് പ്രതിദിൻ, സമാചർനാമ.കോം, തുടങ്ങിയ നിരവധി മാധ്യമങ്ങൾ ഈ വാർത്ത യാഥാർത്ഥ്യമാണെന്ന രീതിയിലാണ് പ്രസിദ്ധീകരിച്ചിരുന്നത്.

വീണ്ടും ഈ റമദാൻ കാലത്ത് ഈ വ്യാജ വാർത്ത ഉയർന്ന വന്നപ്പോൾ അതിന് അർഹിക്കുന്നതിലധികം പ്രാധാന്യം നൽകിയാണ് വിവിധ മാധ്യമങ്ങളും ട്വിറ്റർ , ഫേസ്‌ബുക്ക് പോലുള്ള സോഷ്യൽ മീഡിയ യൂസർമാരും പ്രചാരണം നൽകിക്കൊണ്ടിരിക്കുന്നത്. വേൾഡ്വൈഡ്ഡെയിലിറിപ്പോർട്ട്.കോമിൽ ഇത് സംബന്ധിച്ച് വന്ന വാർത്ത മാത്രം 160 പേരാണ് ഷെയർ ചെയ്യുകയും ലക്ഷക്കണക്കിന് പേർ കാണുകയും ചെയ്തിട്ടുണ്ടെന്നാണ് റിപ്പോർട്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP