Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ചന്ദ്രയാൻ-2 ജൂലൈയിൽ ചന്ദ്രനിലേക്കുള്ള യാത്ര തുടങ്ങും; ഇന്ത്യൻ ശാസ്ത്രലോകത്തെ മാറ്റി മറിക്കാൻ തക്ക 13 ഉപഗ്രഹങ്ങൾക്കൊപ്പം ഭൂമിയും ചന്ദ്രനും തമ്മിലുള്ള അകലം അളക്കാനുള്ള നാസയുടെ ഉപഗ്രഹവും ചന്ദ്രയാന്റെ ഭാഗം; ബഹിരാകാശ ഗവേഷണ കാര്യത്തിൽ നാസ പോലും ഇന്ത്യയെ ആശ്രയിക്കുന്നത് ഇങ്ങനെ

ചന്ദ്രയാൻ-2 ജൂലൈയിൽ ചന്ദ്രനിലേക്കുള്ള യാത്ര തുടങ്ങും; ഇന്ത്യൻ ശാസ്ത്രലോകത്തെ മാറ്റി മറിക്കാൻ തക്ക 13 ഉപഗ്രഹങ്ങൾക്കൊപ്പം ഭൂമിയും ചന്ദ്രനും തമ്മിലുള്ള അകലം അളക്കാനുള്ള നാസയുടെ ഉപഗ്രഹവും ചന്ദ്രയാന്റെ ഭാഗം; ബഹിരാകാശ ഗവേഷണ കാര്യത്തിൽ നാസ പോലും ഇന്ത്യയെ ആശ്രയിക്കുന്നത് ഇങ്ങനെ

മറുനാടൻ ഡെസ്‌ക്‌

ഹൈദരാബാദ്: ഇന്ത്യയുടെ ചാന്ദ്രദൗത്യമായ ചന്ദ്രയാൻ-2 ജൂലൈയിൽ ചന്ദ്രനിലേക്കുള്ള യാത്ര തുടരുമെന്ന് വെളിപ്പെടുത്തി ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ (ഐഎസ്ആർഒ അഥവാ ഇസ്രോ) രംഗത്തെത്തി. ഈ ലൂണാർക്രാഫ്റ്റ് നാസയുടെ പാസീവ് എക്സ്പിരിമെന്റൽ ഇൻസ്ട്രുമെന്റ് എന്നറിയപ്പെടുന്ന ഉപഗ്രഹത്തിനൊപ്പം 13 ഉപഗ്രഹങ്ങളെയും വഹിച്ചാണ് യാത്ര തുടങ്ങുന്നത്. ഇന്ത്യൻ ശാസ്ത്രലോകത്തെ തന്നെ മാറ്റി മറിക്കാൻ കെൽപുള്ളവയാണ് ഈ 13 ഉപഗ്രഹങ്ങൾ. ഭൂമിയും ചന്ദ്രനും തമ്മിലുള്ള അകലം കണക്കാക്കുന്നതിനുള്ള നാസയുടെ ഉപഗ്രഹമാണ് പാസീവ് എക്സ്പിരിമെന്റൽ ഇൻസ്ട്രുമെന്റ്. ബഹിരാകാശ ഗവേഷണ കാര്യത്തിൽ നാസ പോലും ഇന്ത്യയെ ആശ്രയിക്കുന്ന അവസ്ഥയാണുണ്ടായിരിക്കുന്നതെന്നത് ഇന്ത്യയുടെ അഭിമാനം ഉയർത്തുന്നുണ്ട്.

നാസയുടെ ഈ മൊഡ്യൂളിന് പുറമെ വിക്രം എന്ന ഓർബിറ്റർ ലാൻഡർ, റോവർ പ്രയാൻ എന്നിവയും ചാന്ദ്രയാൻ 2ൽ ഉൾപ്പെടുന്നുണ്ട്. വിവിധ ശാസ്ത്രപരീക്ഷണങ്ങൾക്കായി പ്രയോജനപ്പെടുത്തുന്നതിനാണ് ചാന്ദ്രയാൻ 2ന്റെ ഭാഗമായി ഇന്ത്യ 13 ഇന്ത്യൻ പേലോഡുകളെ അയക്കുന്നത്. ഇവ ചന്ദ്രന്റെ വിവിധ തരത്തിലുള്ള ചിത്രങ്ങൾ പകർത്തി ഭൂമിയിലേക്ക് അയക്കുകയും ചെയ്യും. ചാന്ദ്രയാൻ 2ലുള്ള പാസീവ് എക്സിപിരിമെന്റൽ മൊഡ്യൂൽ മാത്രമാണ് നാസയുടേതെന്നാണ് ഇതിനെക്കുറിച്ച് വിശദീകരിക്കവുെ ഇസ്രോ ചെയർമാനായ കെ. ശിവൻ വെളിപ്പെടുത്തുന്നത്.

ഭൂമിയും ചന്ദ്രനും തമ്മിലുള്ള അകലം കണക്കാക്കുന്നതിനാണ് യുഎസ് ശാസ്ത്രജ്ഞന്മാർ ഇതിനെ ഉപയോഗിക്കുകയെന്നും അദ്ദേഹം പറയുന്നു. നാസയുടെ ഈ ഉപകരണം ലാൻഡറിനൊപ്പം അറ്റാച്ച് ചെയ്തിരിക്കുന്ന നിലയിലായിരിക്കും. ചന്ദ്രന്റെ ഉപരിതലത്തിൽ എവിടെയാണ് ലാൻഡർ നിലകൊള്ളുന്നതെന്ന് വെളിപ്പെടുത്താൻ ഇതിന് സാധിക്കും. ചാന്ദ്രയാൻ 2ൽ ഈ മൊഡ്യൂൽ കൂടി ഉൾപ്പെടുത്തണമെന്ന് നാസ കഴിഞ്ഞ ജൂലൈയിൽ ഇന്ത്യയോട് അഭ്യർത്ഥിക്കുകയായിരുന്നുവെന്നും ഇത് കഴിഞ്ഞ വർഷം സ്വീകരിക്കുകയായിരുന്നുവെന്നും ശിവൻ വെളിപ്പെടുത്തുന്നു.

3.8 ടൺ ഭാരമുള്ള ചാന്ദ്രയാൻ 2 ജൂലൈ 9നും 16നും ഇടയിലായിരിക്കും ലോഞ്ച് ചെയ്യുന്നത്. സെപ്റ്റംബർ ആറിന് ഇത് ചന്ദ്രനിലിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചാന്ദ്രയാൻ 1 മിഷൻ 2008ലായിരുന്ന ലോഞ്ച് ചെയ്തിരുന്നത്. ഇതിൽ അഞ്ച് വിദേശ പേലോഡുകളുണ്ടായിരുന്നു. ഇതിൽ മൂന്നെണ്ണം യൂറോപ്പിന്റെയും രണ്ട് അമേരിക്കയുടേതുമായിരുന്നു. ചന്ദ്രന്റെ ഭ്രമണപഥത്തിൽ ചാന്ദ്രയാൻ 2 എത്തുന്നതോടെ വിക്രം ഓർബിറ്ററിൽ നിന്നും വേർപെടുകയും ചന്ദ്രന്റെ ദക്ഷിണധ്രുവത്തിനടുത്ത് മൃദുവായി ലാൻഡ് ചെയ്യുകയും ചെയ്യും.

ഇവിടെ മറ്റ് രാജ്യങ്ങൾ ഇതുവരെ പര്യവേഷണം ചെയ്തിട്ടില്ല. വിക്രം ലാൻഡ് ചെയ്യുന്നതിനെ തുടർന്ന് റോവർ പ്രയാൻ പുറത്ത് വരുകയും ചന്ദ്രന്റെ ഉപരിതലത്തിൽ 400 മീറ്ററോളം സഞ്ചരിക്കുകയും ചെയ്യുമെന്നാണ് ഇസ്രൊ ചെയർമാൻ ശിവൻ നേരത്തെ വെളിപ്പെടുത്തിയിരുന്നത്. ഇത് 14 ഭൗമദിവസങ്ങളായിരിക്കും ചന്ദ്രനിൽ ചെലവഴിക്കുന്നത്. ഇവിടെ വച്ച് വ്യത്യസ്തങ്ങളായ ശാസ്ത്രപരീക്ഷണങ്ങൾ ഇത് നടത്തുകയും ചെയ്യും. ചന്ദ്രന്റെ ഉപരിതലത്തിലെ വിശദാംശങ്ങൾ റോവർ നിരീക്ഷിച്ച് വിവരം ഭൂമിയിലേക്ക് അയക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP