Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

254 കിലോ ഭാരമുള്ള വീട്ടമ്മ ആദ്യമായും അവസാനമായും കിടക്കയിൽ നിന്ന് എണീറ്റത് നാലുവർഷത്തിൽ ഒരിക്കെ മാത്രം; 58കാരിയായ നഴ്‌സ് വിടവാങ്ങിയത് തന്നെക്കുറിച്ച് ചിത്രീകരിച്ച ഡോക്യുമെന്ററിക്ക് ശേഷം; ഡെനീസിന്റെ മരണം ഭർത്താവ് തനിക്കായി പ്രത്യേകം വാങ്ങിയ സോഫയിൽ കുടുംബത്തോടൊപ്പം ഒരിക്കലെങ്കിലും ഇരിക്കണമെന്ന ആഗ്രഹം ബാക്കിവച്ച്

254 കിലോ ഭാരമുള്ള വീട്ടമ്മ ആദ്യമായും അവസാനമായും കിടക്കയിൽ നിന്ന് എണീറ്റത് നാലുവർഷത്തിൽ ഒരിക്കെ മാത്രം; 58കാരിയായ നഴ്‌സ് വിടവാങ്ങിയത് തന്നെക്കുറിച്ച് ചിത്രീകരിച്ച ഡോക്യുമെന്ററിക്ക് ശേഷം; ഡെനീസിന്റെ മരണം ഭർത്താവ് തനിക്കായി പ്രത്യേകം വാങ്ങിയ സോഫയിൽ കുടുംബത്തോടൊപ്പം ഒരിക്കലെങ്കിലും ഇരിക്കണമെന്ന ആഗ്രഹം ബാക്കിവച്ച്

മറുനാടൻ ഡെസ്‌ക്‌

വേദന കടിച്ചമർത്തിയും കരച്ചിൽ ഉള്ളിലൊതുക്കിയും അവർ കിടക്കയിൽ നിന്ന് എണീറ്റത് കുടുംബത്തോടൊപ്പം കുറച്ച് നല്ല നിമിഷങ്ങൾ ചെലവഴിക്കാനായിരുന്നു. നാലുവർഷത്തിനിടയിൽ ആദ്യമായും അവസാനമായിട്ടും 254 കിലോഭാരമുള്ള അവർ കിടക്കയിൽ നിന്ന് എണീറ്റത്.60 സ്റ്റോൺ ആൻഡ് ഹൗസ് ട്രാപ്പിഡ് എന്ന ഷോയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ടായിരുന്നു അത്. ചിത്രീകരണത്തിന് ശേഷം ഡെനിസ് എക്ലെസ്റ്റൺ എന്ന 58കാരി കിടക്കയിൽ തന്നെ ജീവിതത്തോട് മല്ലടിച്ച് മരണത്തിന് കീഴടങ്ങിയത്. വെസ്റ്റ് മിഡ്‌ലാന്റിലെ ടാം വർത്തിലായിരുന്നു അവർ ഭർത്താവിനും മക്കൾക്കും ഒപ്പം താമസിച്ചിരുന്നത്. ഏകദേശം ഏഴുവർഷത്തോളം അവർക്ക് കിടക്കയിൽ കഴിയേണ്ടിവന്നു.

ദുരന്തം അവരുടെ ജീവിതത്തിലേക്ക് കടന്നു വരും മുൻപ് അവരും വലിയ ഊർജ്ജമുള്ള ഒരു അമ്മയായിരുന്നു. മൂന്ന് കുട്ടികളായിരുന്നു അവർക്ക്. നഴ്‌സായി ജോലി നോക്കുന്നതിനിടയിലാണ് ഡെന്നീസിന് സ്‌പൈനൽ കോഡിന് ക്ഷതമേൽക്കുന്നത്. ഇതോടെ അവർക്ക് ജോലി ഉപേക്ഷിക്കേണ്ടിവന്നു. നിരന്തരം കിടക്കയിൽ തന്നെ കഴിച്ചു കൂട്ടേണ്ടിവന്നു. അവർക്കായി ഭർത്താവ് വലി സൗകര്യങ്ങളാണ് വീട്ടിൽ ഒരുക്കിയിരുന്നത്. ഡെന്നീസിന് ഇരിക്കാനായി 7ലക്ഷം രൂപ വിലയുള്ള പ്രത്യേക സോഫയും വാങ്ങിയിരുന്നു. സഹായത്തിനായി വീട്ടിൽ പലരെയും നിർത്തിയിരുന്നു.

ക്യേുമെന്ററിയുടെ ചിത്രീകരണത്തിനിടയിൽ അവരുടെ സ്ഥിതി വളരെ വലിയ രീതിയിൽ മോശമാവുകയും കൂടുതൽ സമ്മർദ്ദവും ഭാരവും കാരണവും ഓക്‌സിജന്റെ സഹായവും നൽകേണ്ടതായി വന്നു. പിന്നീട് ഭർത്താവ് അവർക്കായി വാങ്ങിയ സോഫായിൽ ഇരിക്കാൻ ശ്രമം നടത്തിയെങ്കിലും അവിയേ്ക്ക് എത്തുന്നതിന് മുന്നേ അവർക്ക് കിടക്കയിലേക്ക് തന്നെ മടങ്ങേണ്ടിവന്നതും ഡോക്യുമെന്ററിയിൽ വിവരിക്കുന്നുണ്ട്. കടുത്ത വേദനയിലും കുടുംബത്തെ ഏറെ സ്‌നേഹിച്ചിരുന്ന ഡെനീസിന്റെ ഡോക്യുമെന്ററി സോഷ്യൽ മീഡിയിയലും വൈറലാണ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP