Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ശ്രീമതി ഷെട്ടിയെ വെട്ടിനുറുക്കി ചാക്കിൽ കെട്ടി തള്ളിയത് കടമായി വാങ്ങിയ ഒരു ലക്ഷം രൂപ തിരിച്ചു ചോദിച്ചതിന്; യുവതിയെ സ്‌കൂട്ടറിൽ കയറ്റി കൊണ്ടുപോയ ജോനാസ് തർക്കത്തിൽ ഏർപ്പെട്ട് ദണ്ഡുപയോഗിച്ച് ആക്രമിച്ചു; തല ഹെൽമെറ്റിലും ശരീരഭാഗങ്ങൾ വെട്ടി മുറിച്ച് ചാക്കുകളിലുമാക്കി; ധരിച്ചിരുന്ന സ്വർണവും പോക്കറ്റിലാക്കി; ശ്രീമതി ഷെട്ടിയുടെ ഘാതകനെ ദിവസങ്ങൾക്കകം പൊക്കിയ മംഗളൂരു പൊലീസിന് ബിഗ് സല്യൂട്ട് നൽകി നഗരവാസികൾ

ശ്രീമതി ഷെട്ടിയെ വെട്ടിനുറുക്കി ചാക്കിൽ കെട്ടി തള്ളിയത് കടമായി വാങ്ങിയ ഒരു ലക്ഷം രൂപ തിരിച്ചു ചോദിച്ചതിന്; യുവതിയെ സ്‌കൂട്ടറിൽ കയറ്റി കൊണ്ടുപോയ ജോനാസ് തർക്കത്തിൽ ഏർപ്പെട്ട് ദണ്ഡുപയോഗിച്ച് ആക്രമിച്ചു; തല ഹെൽമെറ്റിലും ശരീരഭാഗങ്ങൾ വെട്ടി മുറിച്ച് ചാക്കുകളിലുമാക്കി; ധരിച്ചിരുന്ന സ്വർണവും പോക്കറ്റിലാക്കി; ശ്രീമതി ഷെട്ടിയുടെ ഘാതകനെ ദിവസങ്ങൾക്കകം പൊക്കിയ മംഗളൂരു പൊലീസിന് ബിഗ് സല്യൂട്ട് നൽകി നഗരവാസികൾ

രഞ്ജിത്ത് ബാബു

മംഗലൂരു: മംഗളൂരു നഗരത്തെ നടുക്കിയ കൊലപാതകത്തിലെ പ്രതികളെ ദിവസങ്ങൾക്കകം പിടികൂടിയ പൊലീസിന് നഗരവാസികളുടെ ബിഗ് സല്യൂട്ട്. മംഗളൂരു അത്തവാറിലെ ഇലക്ട്രിക്കൽ റിപ്പയറിങ് കടയുടമയായ ശ്രീമതി ഷെട്ടി (35) ആണ് ദാരുണമായി കൊല ചെയ്യപ്പെട്ടത്. കൊല്ലപ്പെട്ട ശ്രീമതി ഷെട്ടിയുടെ ശരീര ഭാഗങ്ങൾ നഗരത്തിലെ നന്തിഗുഡ്ഡെയിലെ കോട്ടി ചെന്നയ്യാ സർക്കിളിലും ഒരു ഭാഗം കദ്രി പാർക്കിന് സമീപത്തും ഉപേക്ഷിച്ച നിലയിലായിരുന്നു.

തല ഹെൽമെറ്റിനകത്തും ശരീര ഭാഗങ്ങൾ ചാക്കിൽ കെട്ടിയ നിലയിലുമായിരുന്നു കണ്ടെത്തിയത്. കഴിഞ്ഞ ഞായാറാഴ്ച രാവിലെ കദ്രിയിലെ ഒരു കടയുടമ ചാക്ക് കെട്ട് കണ്ട് പൊലീസിനെ അറിയിച്ചതോടെയാണ് അതി ക്രൂരമായ കൊലപാതക വിവരം പുറത്ത് വന്നത്. കൊല്ലപ്പെട്ടത് ആരെന്ന പൊലീസിന്റെ അന്വേഷണം മണിക്കൂറികൾക്കുള്ളിൽ തന്നെ ഫലം കണ്ടു. ശ്രീമതി ഷെട്ടിയാണ് കൊല്ലപ്പെട്ടതെന്നറിഞ്ഞതോടെ പൊലീസ് കമ്മീഷണർ 30 അംഗ അന്വേഷണ സംഘത്തെ നിയോഗിച്ചു.

സംഭവം ഇങ്ങിനെ: പൊലാഗി മഗറു സ്വദേശിനിയായ ശ്രീമതി ഷെട്ടിയിൽ നിന്നും അത്താവാറിലെ ജോനാസാംസൺ, ഭാര്യ വിക്ടോറിയ മാർത്തിയാസും ഒരു ലക്ഷം രൂപ കടം വാങ്ങിയിരുന്നു. അതിൽ വിവിധ തവണയായി 40,000 രൂപ തിരിച്ച് നൽകിയെങ്കിലും ബാക്കി തുക നൽകാതെ യുവതിയെ വഞ്ചിക്കാൻ ശ്രമിക്കുകയായിരുന്നു. പലതവണ ശേഷിച്ച 60,000 രൂപക്കു വേണ്ടി ശ്രീമതി ഷെട്ടി ഇവരെ സമീപിച്ചെങ്കിലും പണം നൽകാതെ ഒഴികഴിവു പറയുകയായിരുന്നു.

എന്നാൽ കഴിഞ്ഞ ശനിയാഴ്ച സ്‌ക്കൂട്ടറിൽ ജോനാസിന്റെ വീട്ടിലേക്ക് പോയ യുവതിയുമായി അവർ തർക്കത്തിലേർപ്പെട്ടു. ശ്രീമതിയെ ഇല്ലാതാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ദണ്ഡുപയോഗിച്ച് അക്രമിക്കുകയായിരുന്നു. കൊല്ലപ്പെട്ട ശ്രീമതിയുടെ മൃതദേഹം വെട്ടി മുറിച്ച് ചാക്കുകളിലാക്കി വിവിധ സ്ഥലങ്ങളിൽ സ്‌ക്കൂട്ടറിൽ കൊണ്ടു പോയി ഉപേക്ഷിക്കുകയായിരുന്നു. അതിനു മുമ്പ് ശ്രീമതി ഷെട്ടിയുടെ സ്വർണ്ണാഭരണങ്ങൾ കൈവശപ്പെടുത്തുകയും ചെയ്തു. തല ഹെൽമെറ്റിൽ തന്നെ വച്ചാണ് വെട്ടിമാറ്റിയത്.

മെയ് 11 നാണ് ശ്രീമതി ഷെട്ടി തന്റെ സ്‌ക്കൂട്ടറിൽ ജോനാസ് സാംസന്റെ വീട്ടിൽ പോയത്. പിന്നീടവർ തിരിച്ചെത്തിയിരുന്നില്ല. സി.സി.ടി.വി. ദൃശ്യങ്ങൾ , ശാസ്ത്രീയ നിരീക്ഷണങ്ങൾ എന്നിവ പരിശോധിക്കാനുള്ള ടീമിനെ പൊലീസ് കമ്മീഷണർ സന്ദീപ് പാട്ടീൽ മൃതദേഹം കണ്ടെത്തിയതോടെ നിയോഗിച്ചിരുന്നു. രണ്ട് ഡി.സി.പി. മാർ, ഒരു എ.സി.പി. എന്നിവരുടെ നേതൃത്വത്തിൽ മംഗളൂരു കോർപ്പറേഷൻ പരിധിയിലും ചുറ്റുമുള്ള പൊലീസ് സ്റ്റേഷനുകളിലെ ഇൻസ്പെക്ടർമാർക്കും നിർദേശങ്ങൾ യഥാസമയം നൽകിയിരുന്നു.

രാത്രി യാത്രികർ, വാഹനഡ്രൈവർമാർ എന്നിവരെയടക്കം ചോദ്യം ചെയ്ത് വിവരങ്ങൾ ശേഖരിച്ച ശേഷമാണ് പ്രതികളെ പിടികൂടാനായത്. പ്രതിയിൽ നിന്നും ശ്രീമതി ഷെട്ടിയുടെ സ്‌ക്കൂട്ടർ, ഒരു സ്വർണ്ണമാല, എട്ട് മോതിരങ്ങൾ എന്നിവയും കണ്ടെടുത്തു. തലക്ക് പരിക്കേറ്റ് പ്രതി ജോനാസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കയാണ്. പ്രതികളെ പിടികൂടാൻ സഹായിച്ച പൊലീസുകാർക്ക് റിവാർഡും പ്രഖ്യാപിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP