Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നാവിക സേനയ്ക്ക് പുത്തൻ യുദ്ധ കോപ്റ്ററുകൾ വരുന്നു; കാലപ്പഴക്കമുള്ള സീ കിങിന് പകരം എത്തുന്നത് അന്തർ വാഹിനികളെ സ്‌കെച്ചിട്ട് തകർക്കുന്ന അമേരിക്കൻ സീ ഹോക്ക്; മണിക്കൂറിൽ 280 കിലോമീറ്റർ വേഗക്കാരനെ ഇന്ത്യ സ്വന്തമാക്കുന്നത് ഉദ്യോഗസ്ഥർ വരുത്തിയ കാലതാമസത്തിന് ഒടുവിൽ; നാവികസേനയുടെ ഭാഗമാകുന്നത് 24 ഹെലികോപ്റ്ററുകൾ

നാവിക സേനയ്ക്ക് പുത്തൻ യുദ്ധ കോപ്റ്ററുകൾ വരുന്നു; കാലപ്പഴക്കമുള്ള സീ കിങിന് പകരം എത്തുന്നത് അന്തർ വാഹിനികളെ സ്‌കെച്ചിട്ട് തകർക്കുന്ന അമേരിക്കൻ സീ ഹോക്ക്; മണിക്കൂറിൽ 280 കിലോമീറ്റർ വേഗക്കാരനെ ഇന്ത്യ സ്വന്തമാക്കുന്നത് ഉദ്യോഗസ്ഥർ വരുത്തിയ കാലതാമസത്തിന് ഒടുവിൽ; നാവികസേനയുടെ ഭാഗമാകുന്നത് 24 ഹെലികോപ്റ്ററുകൾ

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: അമേരിക്കയുടെ പക്കൽ നിന്നും അത്യാധുനിക ഹെലികോപ്റ്ററുകൾ വാങ്ങാനുള്ള നടപടികൾ ഒടുവിൽ പൂർത്തിയാക്കി ഇന്ത്യ.ശത്രു രാജ്യങ്ങളുടെ അന്തർവാഹിനികളെ കണ്ടെത്താൻ പോലും സഹായിക്കുന്ന അത്യാധുനിക യുദ്ധ കോപ്റ്ററുകളാണ് ഇന്ത്യ വാങ്ങുന്നത്.ഉദ്യോഗസ്ഥ തലത്തിൽ വന്ന ചില കാലതാമസങ്ങളാണ് നടപടി വൈകിയതിന് കാരണം. ശത്രുവിന്റെ അന്തർവാഹിനികളെ കണ്ടെത്താൻ സാധിക്കുന്ന സാങ്കേതിക വിദ്യയുള്ള എം.എച്ച്-60ആർ സീഹോക് ഹെലികോപ്പ്റ്ററുകളാണ് ഇന്ത്യ വാങ്ങുന്നത്. 10.9 കോടി രൂപയാണ് ഒരു ഹെലികോപ്റ്ററിന് ചെലവാകുന്നത്.

കോപ്റ്ററുകളുടെ സർവ്വീസ് ഉൾപ്പടെയുള്ള സേവനങ്ങൾക്കാണ് ഇത്രയും തുക നൽകേണ്ടി വരുക. ഇത്തരത്തിൽ 24 സീഹോക് ഹെലികോപ്റ്ററുകളാണ് ഇന്ത്യ വാങ്ങുന്നത്. യുഎസിൽ നിന്ന് ചിനൂക്, അപ്പാഷെ ഹെലികോപ്റ്ററുകൾ ഇന്ത്യ മുൻപ് വാങ്ങിയിരുന്നു. ഇവയുടെ ആദ്യബാച്ച് ഇന്ത്യയിലേക്ക് എത്തിക്കൊണ്ടിരിക്കെയാണ് പുതിയ ഹെലികോപ്റ്ററുകൾ സൈന്യത്തിന്റെ ഭാഗമാകാൻ പോകുന്നത്. യുഎസ് കരസേന ഉപയോഗിക്കുന്ന യു.എച്ച്.60 ഹെലികോപ്റ്ററിന്റെ നാവിക പതിപ്പാണ് എം.എച്ച്-60ആർ സീഹോക്ക്. കപ്പലുകൾ. അന്തർവാഹിനികൾ എന്നിവയെ ആക്രമിച്ച് തകർക്കാനുള്ള ആയുധങ്ങൾ ഇവയിലുണ്ട്.

കംപ്യൂട്ടർ അധിഷ്ടിത നിയന്ത്രണ സംവിധാനങ്ങൾ, സോണാർ, റഡാർ എന്നിവ ഉപയോഗിച്ചാണ് അന്തർവാഹിനികളെ കണ്ടെത്തുന്നത്. ഇവയുടെ സഹായത്തോടെ അന്തർവാഹികളുടെ സ്ഥാനം കൃത്യമായി കണ്ടെത്താൻ സാധിക്കും. കൂടുതൽ നേരം പറക്കാൻ സാധിക്കുമെന്നതിനാൽ തിരച്ചിൽ, രക്ഷാപ്രവർത്തനം എന്നിവയ്ക്കും ഇവയെ നിയോഗിക്കാനാകും. റഡാർ ഒഴികെ മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങൾ ഇത്തരം ഘട്ടങ്ങളിൽ വളരെ പെട്ടന്ന് അഴിച്ചുമാറ്റാനും സാധിക്കും. അതേപോലെ വളരെവേഗം ഘടിപ്പിക്കാനും സാധിക്കും എന്നതാണ് ഇതിന്റെ മറ്റൊരു സവിശേഷത.

കാലാവധി കഴിഞ്ഞ സീ കിങ് ഹെലികോപ്റ്ററുകൾക്ക് പകരക്കാരനായാണ് സിഹോക്ക് എത്തുന്നത്. തുടർച്ചയായി രണ്ടുമണിക്കൂറിലധികം ആകാശത്ത് പറന്നുനിൽക്കാൻ സാധിക്കുന്ന സീ ഹോക്കിന് 278 കിലോമീറ്റർ വേഗത്തിൽ പറക്കാൻ സാധിക്കും. 14 സൈനികരെ വഹിക്കാൻ സാധിക്കും. പരമാവധി 19,000 അടി ഉയരത്തിൽ ഉയർന്ന് പറക്കാൻ ശേഷിയുള്ളതാണ് ഹെലികോപ്റ്റർ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP