Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കാണുമ്പോഴേ പോകാനായുള്ളതൊക്കെ പോയിട്ടും വീണ്ടും കിടന്നു കുരയ്ക്കാനും ഈ വക കോപ്രായങ്ങൾ കാണിക്കാനും ഈ ജന്തുക്കൾക്ക് നാണമില്ലേ; ശബരിമലയിൽ പോയി അയ്യപ്പനെക്കണ്ടു പ്രാർത്ഥിക്കൽ അല്ലെന്നു കൃത്യമായി തിരിച്ചറിയുന്നവരാണ് ഞങ്ങൾ; ദൈവത്തിന്റെ ബ്രഹ്മചര്യം സംരക്ഷിക്കാൻ ഓരിയിടുന്ന ചാണക ഡാഷ് മക്കൾ അറിയാൻ! കുറേദിവസം അകത്തു കിടന്നിട്ടും പാഠം പഠിക്കാതെ ലിബി സിഎസിന്റെ വിദ്വേഷ പോസ്റ്റ് ഇങ്ങനെ

കാണുമ്പോഴേ പോകാനായുള്ളതൊക്കെ പോയിട്ടും വീണ്ടും കിടന്നു കുരയ്ക്കാനും ഈ വക കോപ്രായങ്ങൾ കാണിക്കാനും ഈ ജന്തുക്കൾക്ക് നാണമില്ലേ; ശബരിമലയിൽ പോയി അയ്യപ്പനെക്കണ്ടു പ്രാർത്ഥിക്കൽ അല്ലെന്നു കൃത്യമായി തിരിച്ചറിയുന്നവരാണ് ഞങ്ങൾ; ദൈവത്തിന്റെ ബ്രഹ്മചര്യം സംരക്ഷിക്കാൻ ഓരിയിടുന്ന ചാണക ഡാഷ് മക്കൾ അറിയാൻ! കുറേദിവസം അകത്തു കിടന്നിട്ടും പാഠം പഠിക്കാതെ ലിബി സിഎസിന്റെ വിദ്വേഷ പോസ്റ്റ് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ശബരിമല വിഷയത്തിൽ മതസ്പർധ ഉണ്ടാക്കുന്ന വിധത്തിൽ ഫേസ്‌ബുക്കിൽ പോസ്റ്റിട്ടതിന് അറസ്റ്റിലായി അഴിക്കുള്ളിൽ കിടന്ന വ്യക്തിയാണ് ലിബി സെബാസ്റ്റ്യൻ എന്ന യുവതി. പീപ്പിൾസ് ലീഗൽ വെൽഫെയർ ഫോറം എന്ന സംഘടനയുടെ വർക്കിങ് പ്രസിഡന്റ് സി എസ് സുമേഷ് കൃഷ്ണ എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ നൽകിയ ഹർജിയുടെ അടിസ്ഥാനത്തിലാണ് എറണാകുളം സെൻട്രൽ പൊലീസ് കേസ് എടുത്തതും അറസ്റ്റു ചെയ്തതും. ഇവർ പിന്നീട് ജാമ്യത്തിൽ ഇറങ്ങിയ ഇവർ വീണ്ടും വിശ്വാസികളുടെ വികാരങ്ങളെ ഹനിക്കുന്ന വിധത്തിൽ ഫേസ്‌ബുക്ക് പോസ്റ്റുകളുമായി രംഗത്തെത്തി.

നേരത്തെ ശബരിമലയിൽ ദർശനം നടത്തിയ ബിന്ദു അമ്മിണി വീണ്ടും ശബരിമല കയറാൻ പോകുന്നു എന്ന സൈബർ പ്രചരണം നടന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ പ്രതികരിച്ചു കൊണ്ടിട്ട ഫേസ്‌ബുക്ക് പോസ്റ്റിലാണ് ലിബി വിശ്വാസികളുടെ വികാരത്തെ വ്രണപ്പെടുത്തുന്ന പരാമർശങ്ങൾ അവർ നടത്തിയത്. ബിന്ദു അമ്മിണി ശബരിമലയിൽ കയറാൻ പോകുന്നു എന്ന് പ്രചരിപ്പിച്ച സംഘപരിവാർ പ്രവർത്തകർക്കെതിരെയാണ് ലിബിയുടെ രോഷപ്രകടനം. യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് സംഘപരിവാറിലെ ഭിന്നതകളെയും പരിഹസിക്കുന്നുണ്ട് അവർ.

കാണുമ്പോഴേ പോകാനായുള്ളതൊക്കെ പോയിട്ടും വീണ്ടും കിടന്നുകുരക്കാനും ഈ വക കോപ്രായങ്ങൾ കാണിക്കാനും ഈ ജന്തുക്കൾക്ക് നാണമില്ലേ ശബരിമലയിലല്ല എവിടെപ്പോകാനും പോകണമെന്നു തോന്നുമ്പോൾ ഞങ്ങൾപോകും അതിന് ഒരു ചാണക ഡാഷ് മക്കളുടെയും പെർമിഷൻ ആവശ്യമില്ലെന്നും ലിബി വിമർശിക്കുന്നു.

ലിബിയുടെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ:

ദൈവത്തിന്റെ ബ്രഹ്മചര്യം സംരക്ഷിക്കാൻ ഓരിയിടുന്ന ചാണക ഡാഷ് മക്കൾ അറിയാൻ! ബിന്ദുഅമ്മിണി എന്റെവീട്ടിൽനിന്ന് അവരുടെ വീട്ടിലേക്കാണ് പോയത്.അത് പൊലീസ് ഡിപ്പാർട്ട് മെന്റിന് അറിയാം അത് ഒളിച്ചും പാത്തുമൊന്നുമല്ല.

ശബരിമലയിൽ അന്ന് വന്നതും വരുമെന്ന് പറഞ്ഞിട്ടുതന്നെയാണ്. മെഡിക്കൽകോളേജിൽ നിരാഹാരം കിടന്നതും വരാൻവേണ്ടിയാണ്. വിധിനടപ്പിലാക്കുകയും കാണുമ്പോൾ പോകുന്ന അസുഖമുണ്ടെങ്കിൽ കണ്ടവർക്ക് പോയും കാണുമായിരിക്കും.

ഞങ്ങളാരും അയ്യപ്പനെക്കണ്ടു സായൂജ്യമടയാൻ വന്നതല്ല വിധിനടപ്പിലാക്കാൻ ചാണകങ്ങൾ അനുവദിക്കില്ല എന്ന് പ്രഖ്യാപിച്ചതുകൊണ്ട് വന്നതാണ്. ഏതൊക്കെ ഊളകൾ എവിടൊക്കെ കിടന്നു കുരച്ചാലുംവിധി നടപ്പിലാക്കപ്പെടുമെന്നു ബോധ്യപ്പെടുത്താൻ.
അത് നടപ്പിലാക്കുകയും ചെയ്തു. ഇനി ഏതെങ്കിലും സ്ത്രീകൾ ശബരിമലയിൽ വരാൻ സന്നദ്ധരായാൽ അവർക്കൊപ്പം നിൽക്കുകയും ചെയ്യും.

പക്ഷെ പത്തനംതിട്ടയിലും തിരുവനന്തപുരത്തുമൊക്കെ ശബരിമലയുടെ പേരിൽ സുവർണ്ണാവസരം സ്വപ്നംകണ്ടവരുടെ പരാജയഭീതി മറച്ചുവെക്കാനുള്ള കോപ്രായങ്ങളാണ് ശബരിമല നടതുറന്നപ്പോൾ രണ്ടുദിവസമായി നടന്നുകൊണ്ടിരിക്കുന്നത്.

ബിന്ദു അമ്മിണിയുടെ പേരും പറഞ്ഞുനടക്കുന്ന ഈ കോപ്രായങ്ങളുടെ സത്യാവസ്ഥ ചാണകങ്ങളല്ലാത്തവർ മനസിലാക്കണം. പോകേണ്ട ഒരുസാഹചര്യം ഉണ്ടായാൽ ബിന്ദു അമ്മിണിയും അവരോടൊപ്പം ഞങ്ങളും ശബരിമലയിൽ പോയിരിക്കും. പക്ഷേ പത്തനംതിട്ടയിലെ വീട്ടിലേക്കുപോയ അവരുടെ പേരുംപറഞ്ഞു ദൈവത്തിന്റെ ബ്രഹ്മചര്യം സംരക്ഷിക്കാൻ നാട്ടിൽ കലാപമുണ്ടാക്കുന്ന ഊളകളെ തിരിച്ചറിയേണ്ടതുണ്ട്.

ബ്രാഹ്മണിസത്തിനും നവഫ്യൂഡൽ മാടമ്പിത്തരത്തിനും എതിരെയുള്ള സമരം ശബരിമലയിൽ പോയി അയ്യപ്പനെക്കണ്ടു പ്രാർത്ഥിക്കൽ അല്ലെന്നു കൃത്യമായി തിരിച്ചറിയുന്നവരാണ് ഞങ്ങൾ. കാണുമ്പോഴേ പോകാനായുള്ളതൊക്കെ പോയിട്ടും വീണ്ടും കിടന്നുകുരക്കാനും ഈ വക കോപ്രായങ്ങൾ കാണിക്കാനും ഈ ജന്തുക്കൾക്ക് നാണമില്ലേ ശബരിമലയിലല്ല എവിടെപ്പോകാനും പോകണമെന്നു തോന്നുമ്പോൾ ഞങ്ങൾപോകും അതിന് ഒരു ചാണക ഡാഷ് മക്കളുടെയും പെർമിഷൻ ആവശ്യമില്ല. പൊലീസ് സുരക്ഷ ഒരുക്കിയാലും ഇല്ലെങ്കിലും ഏതു ചാണകങ്ങൾ എവിടെ കിടന്നുകുരച്ചാലും ബിന്ദു അമ്മിണി അൽപ്പ സമയത്തിനുള്ളിൽ പതനതിട്ടയിലെ വീട്ടിൽ എത്തിയിരിക്കും. ഇത് ഗുജറാത്തല്ല കേരളമാണ് !

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP