Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നിക്ഷേപകരെ ആകർഷിക്കാൻ താൽകാലിക വിസകളുമായി യു.എ.ഇ; ആറ് മാസത്തെ മൾടിപ്പിൾ എൻട്രി വിസയുടെ ഗുണം ലഭിക്കുക നിരവധി പേർക്ക്

നിക്ഷേപകരെ ആകർഷിക്കാൻ താൽകാലിക വിസകളുമായി യു.എ.ഇ; ആറ് മാസത്തെ മൾടിപ്പിൾ എൻട്രി വിസയുടെ ഗുണം ലഭിക്കുക നിരവധി പേർക്ക്

പ്രവാസികളുടെ നിക്ഷേപം ഉയർത്താൻ ആറ് മാസത്തെ താൽകാലിക വിസാ സംവിധാനവുമായി യു.എ.ഇ. താൽകാലിക വിസയിൽ എത്തി കമ്പനി രജിസ്റ്റർ ചെയ്യാനും ബാങ്ക് അക്കൗണ്ട് തുടങ്ങാനും സാധിക്കും. ഇവർക്ക് എമിറേറ്റ്‌സ് ഐഡിയും ലഭ്യമാക്കും. ബുധനാഴ്ചയാണ് യു എ ഇ ഇക്കാര്യം പ്രഖ്യാപിച്ചത്.

യു.എ.ഇ അടുത്തിടെ പ്രഖ്യാപിച്ച സ്‌പോൺസർ ആവശ്യമില്ലാത്ത അഞ്ചുവർഷത്തെയും, പത്തുവർഷത്തെയും ദീർഘകാല വിസ എടുക്കാൻ ആഗ്രഹിക്കുന്നവർക്കാണ് ആറുമാസത്തെ താൽകാലിക വിസ അനുവദിക്കുക. താൽകാലിക വിസയിലെത്തി സാധ്യതകളും അവസരങ്ങളും വിലയിരുത്തി ദീർഘകാല വിസയിലേക്ക് മാറാനുള്ള നടപടികൾ പൂർത്തിയാക്കാം.

നിക്ഷേപകർക്കും സംരംഭകർക്കും മികവ് തെളിയിച്ച വിദ്യാർത്ഥികൾക്കും മൾപ്പിൾ എൻട്രി സൗകര്യമുള്ള ആറുമാസത്തെ വിസ ലഭിക്കും. ഈ കാലയളവിൽ പലവട്ടം രാജ്യത്തിന് പുറത്തുപോയി വരാം, സ്ഥാപനം ആംരംഭിക്കാം, ദീർഘകാല വിസ ലഭിക്കാനുള്ള നടപടി പൂർത്തിയാക്കാം. കലാരംഗത്ത് മികവ് തെളിയിച്ച വ്യക്തികൾക്ക് ഒരിക്കൽ മാത്രം രാജ്യത്തേക്ക് പ്രവേശിക്കാനും ദീർഘകാലവിസ നടപടികൾ പൂർത്തിയാക്കാനും ആറുമാസ വിസ ലഭിക്കും.

ഫെഡറൽ അഥോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൻഷിപ്പാണ് ഈ വിസകൾ അനുവദിക്കുക. ആഭ്യന്ത്രമന്ത്രാലയത്തിന്റെ ഈ ചാനൽ വഴി ആറുമാസ വിസക്കായുള്ള നടപടികൾ പൂർത്തിയാക്കാം. ദീർഘകാല വിസകൾക്കായി ഇതുവരെ 6000 അപേക്ഷ ലഭിച്ചതായി അധികൃതർ അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP