Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ചുവപ്പുനാടകളിൽ കുരുങ്ങി വികസന വേഗത കുറയാതിരിക്കാൻ എന്തുനടപടി? നെതർലൻസിൽ മുഖ്യമന്ത്രി പങ്കെടുത്ത വ്യവസായ മീറ്റിൽ സർക്കാർ കെടുകാര്യസ്ഥത തുറന്നുകാട്ടി ആലപ്പുഴക്കാരനായ പ്രവാസി; കനാലുകൾ സംരക്ഷിക്കാൻ തന്റെ ഡ്രഡ്ജിങ് യൂണിറ്റ് ഉപയോഗപ്പെടുത്താമെന്ന് സമ്മതം അറിയിച്ചിട്ടും അധികാരികൾ ഉഴപ്പിയ കഥപറഞ്ഞപ്പോൾ ഡച്ചുകാർക്കും മറ്റ് സംസ്ഥാനക്കാർക്കു മുമ്പിൽ തൊലിയുരിഞ്ഞ് മലയാളികൾ; ക്ഷമാപണത്തോടെ ചർച്ചചുരുക്കി ടോം ജോസ്

ചുവപ്പുനാടകളിൽ കുരുങ്ങി വികസന വേഗത കുറയാതിരിക്കാൻ എന്തുനടപടി? നെതർലൻസിൽ മുഖ്യമന്ത്രി പങ്കെടുത്ത വ്യവസായ മീറ്റിൽ സർക്കാർ കെടുകാര്യസ്ഥത തുറന്നുകാട്ടി ആലപ്പുഴക്കാരനായ പ്രവാസി; കനാലുകൾ സംരക്ഷിക്കാൻ തന്റെ ഡ്രഡ്ജിങ് യൂണിറ്റ് ഉപയോഗപ്പെടുത്താമെന്ന് സമ്മതം അറിയിച്ചിട്ടും അധികാരികൾ ഉഴപ്പിയ കഥപറഞ്ഞപ്പോൾ ഡച്ചുകാർക്കും മറ്റ് സംസ്ഥാനക്കാർക്കു മുമ്പിൽ തൊലിയുരിഞ്ഞ് മലയാളികൾ; ക്ഷമാപണത്തോടെ ചർച്ചചുരുക്കി ടോം ജോസ്

മറുനാടൻ ഡെസ്‌ക്‌

ആംസ്റ്റർഡാം: ഒരു ഫയലും ഓരോ ജീവിതങ്ങളാണ് എന്ന് കേരളാ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞപ്പോൾ ആ വാക്കുകൾ എല്ലാവരും പ്രതീക്ഷകളോടെയാണ് സ്വീകരിച്ചത്. എന്നാൽ, മുഖ്യമന്ത്രിയുടെ നിലപാടു കൊണ്ടൊന്നും നമ്മുടെ ഉദ്യോഗസ്ഥ സമൂഹത്തിന്റെ ചിന്താഗതി മാറില്ലെന്നാണ് പിന്നീട് നടന്ന പലകാര്യങ്ങളിലൂടെയും വ്യക്തമായ കാര്യം. ഭരണത്തിലെ മെല്ലെപ്പോക്ക് പലകാര്യങ്ങളെയും ബാധിക്കുന്നുണ്ട്. കേരളം നന്നാകണം എന്ന് ആഗ്രഹിക്കുന്നവരുടെ കൂട്ടത്തിൽ മുന്നിൽ പ്രവാസികളാണ്. എന്നാൽ, പലപ്പോഴും അവർ എന്തെങ്കിലും നല്ലകാര്യം ചെയ്യാമെന്ന് കരുതി കേരളത്തിൽ എത്തിയാൽ അവർക്ക് ഇവിടുത്തെ ഭരണസംവിധാനങ്ങളുമായി ഒത്തുപോകാൻ കഴിയാതെ പിന്മാറേണ്ടി അവസ്ഥ വരുന്നു.

ഇത്തരമൊരു ദുരനുഭവം നെതർലൻസിലുള്ള ഒരു പ്രവാസി മലയാളി മന്ത്രിമാർക്ക് മുന്നിൽ തുറന്നു പറഞ്ഞപ്പോൾ അത് മലയാളികൾക്ക് നാണക്കേടുണ്ടാക്കിയ സംഭവമായി. നമ്മുടെ ഭരണ സംവിധാനങ്ങളിലെ പോരായ്മയിലേക്ക് വിരൽചൂണ്ടിയ വേദിയിൽ വിദേശികളും ഇതര സംസ്ഥാനക്കാരുമെല്ലാം ഉണ്ടായിരുന്നു. ഇത് സ്വന്തം നാടിനെ അഭിമാനത്തോടെ ഓർക്കുന്ന മലയാളികൾക്ക് അഭിമാന ക്ഷതത്തിന് ഇടയാക്കി. കേരളത്തിലെ രാഷ്ട്രീയനേതൃത്വവും ഭരണാധികാരികളും നിലവിലുള്ള കടുംപിടുത്തങ്ങളും ചട്ടങ്ങളും പൊളിച്ചെതുവേണ്ട ആവശ്യകതയിലേക്ക് വിരൽ ചൂണ്ടുന്നതായിരുന്നു നെതർലൻസിൽ മുഖ്യമന്ത്രി പങ്കെടുതത ചടങ്ങിലെ കാര്യങ്ങൾ.

കേരളത്തിലെ ഭരണചക്രത്തിലെ പുഴുക്കുത്തുകൾ നെതർലൻസുകാർ അടക്കം അറിയാൻ ഇടയായി എന്നതാണ് അഭിമാനികളായ പ്രവാസികളുടെ തല കുനിയാൻ ഇടയാക്കുന്നത്. പിണറായി വിജയനും മന്ത്രിമാരും ചീഫ് സെക്രട്ടറിയും അഡിഷണൽ ചീഫ് സെക്രട്ടറിയും അടങ്ങുന്ന സംഘം നെതർലാൻഡ്‌സിൽ എത്തിയത് വാട്ടർ മാനേജ്മെന്റിനെക്കുറിച്ച് കൃത്യമായി പഠിക്കുന്നതിനും വിശകലനം ചെയ്യുന്നതിനും വേണ്ടിയായിരുന്നു. ഇതിന്റെ ഇടവേളയിൽ മുഖ്യമന്ത്രിയും സംഘവും നെതർലണ്ട്‌സിലെ മലയാളികളെ കാണുകയും വ്യവസായ നിക്ഷേപകരെ അടക്കം ഉൾപ്പെടുത്തി ഒരു പരിപാടി സംഘടിപ്പിച്ചിരുന്നു.

നൂറോളം പേർ പങ്കെടുത്ത ചടങ്ങിൽ അധികം മലയാളികൾ ഉണ്ടായിരുന്നില്ല. എന്നാൽ ഇന്ത്യയിലെ മറ്റു സംസ്ഥാനക്കാരും വിദേശികളും അടക്കമുള്ളവരും ചടങ്ങിലുണ്ടായിരുന്നു. നെതർലൻസുകാരും മറ്റു രാജ്യക്കാരുമായിരുന്നു കൂടുതൽ. പരിപാടിയുടെ തുടക്കത്തിൽ മുഖ്യമന്ത്രി എത്തിയിരുന്നില്ല. ഇതിന് മുമ്പായി നടന്ന ചർച്ചയാണ് പ്രവാസികൾക്ക് നാണക്കേടുണ്ടാക്കിയത്. അവിടെയാണ് കേരളത്തിലെ ഭരണ വീഴ്ചയുടെ ഒരു വലിയ തുറന്നു കാട്ടൽ പോലെയായി മാറി ഇത്.

അഡീഷണൽ ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത കേരളത്തിലെ ബിസിനസ്സ്- വ്യവസായ നിക്ഷേപ സാധ്യതകളെക്കുറിച്ചുള്ള പവർ പോയിന്റ് പ്രസന്റേഷന് ശേഷം പങ്കെടുത്തവർക്ക് ചോദ്യങ്ങൾ ചോദിക്കുന്നതിനും ചർച്ചയ്ക്കുള്ള സമയം അനുവദിച്ചു. ഈ ചർച്ച ഗൗരവ തലത്തിലേക്ക് കടക്കവേയാണ് നെതർലൻസിൽ താമസിക്കുന്ന ആലപ്പുഴക്കാരൻ വികാരവിക്ഷുബ്ധനായി തന്റെ ദുരനുഭവം പങ്കുവെച്ചത്. സ്വന്തം നാടു നന്നാകണം എന്ന ആഗ്രഹത്തോടെ ഇറങ്ങിത്തിരിച്ചിട്ടും അധികാരികൾ പുറംതിരിഞ്ഞു നിന്ന സംഭവമാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയത്.

ആലപ്പുഴയിലെ തൊടുകളുടെയും കനാലുകളുടെയും സംരക്ഷണത്തിന് വേണ്ടി തന്റെ ഡ്രഡ്ജിങ് യൂണിറ്റ് ഉപയോഗിക്കുന്നതിന് വേണ്ടി നിരവധി തവണ അധികാരികളെ കണ്ടിട്ടും അനുമതി ലഭിക്കാത്ത സാഹചര്യമുണ്ടായതായി അദ്ദേഹം വിവരം. ധനമന്ത്രി തോമസ് ഐസക്, ജില്ലാ കളക്ടർ മുനിസിപ്പാലിറ്റി അധികാരികൾ ഇവരോടെല്ലാം പലതവണ ആണ് അദ്ദേഹം ആവശ്യപ്പെട്ടു. പക്ഷെ യാതൊരു തരത്തിലുമുള്ള പോസിറ്റീവ് പ്രതികരണവും ഉണ്ടായില്ല എന്നാണ് അദ്ദേഹം ആ പൊതുവേദിയിൽ വെച്ച് അഭിപ്രായപ്പെട്ടത്.

ഞാൻ എന്റെ നാടിനെ അത്രയധികം സ്‌നേഹിക്കുന്നതുകൊണ്ടും സ്വന്തം നാടിന് വേണ്ടി എന്തെങ്കിലും ചെയ്യണം എന്നുള്ളതുകൊണ്ടുമാണ് അവരോടെല്ലാം പല തവണ ആവശ്യപ്പെട്ടതെന്നും ദ്വീർഘകാലമായി നെതർലൻസിൽ കഴിയുന്ന അദ്ദേഹം പറഞ്ഞത്. ഇന്ത്യക്കാരും മറ്റു രാജ്യക്കാരുമുള്ള ആ വേദിയിൽ ആ സംഭവത്തിന്റെ പേരിൽ ആവർത്തിച്ച് ക്ഷമ പറഞ്ഞുകൊണ്ടാണ് ചീഫ് സെക്രട്ടറി ടോം ജോസ് ചർച്ച അവസാനിപ്പിച്ചത്.

 

കേരളത്തിന് വേണ്ടി എന്തെങ്കിലുമൊക്കെ ചെയ്യണം എന്നാഗ്രഹിക്കുന്ന നിരവധി പ്രവാസി മലയാളികൾ ഉണ്ട്. പക്ഷെ അവരെ ആത്മാർത്ഥമായി അംഗീകരിക്കാനും നിർദ്ദേശങ്ങൾ അനുഭാവ പൂർണ്ണം പരിഗണിക്കാനും രാഷ്ട്രീയ നേതൃത്വവും ഭരണാധികാരികളും ഇനിയെങ്കിലും ശ്രമിക്കണമെന്ന പൊതുവികാരമാണ് ഉയർന്നത്. അന്താരാഷ്ട്ര സമൂഹത്തിന് മുന്നിൽ കേരളത്തിന്റെ വീഴ്‌ച്ച വെളിപ്പെട്ടതിൽ ചടങ്ങിൽ പങ്കെടുത്ത മറ്റുള്ള മലയാളികൾക്കും അഭിമാനക്ഷതമുണ്ടായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP