Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കന്നുകാലിയുടെ പേരിൽ വീണ്ടും നരഹത്യ; ജമ്മു കശ്മീരിൽ കന്നുകാലികളുമായി പോയ യുവാവിനെ വെടിവച്ച് കൊന്നു; പൊലീസ് സ്‌റ്റേഷൻ ആക്രമിച്ചും വാഹനങ്ങൾക്ക് തീയിട്ടും നാട്ടുകാരുടെ പ്രതിഷേധം; സംഘർഷ സാധ്യത മുന്നിൽ കണ്ട് ബധേർവയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു

കന്നുകാലിയുടെ പേരിൽ വീണ്ടും നരഹത്യ; ജമ്മു കശ്മീരിൽ കന്നുകാലികളുമായി പോയ യുവാവിനെ വെടിവച്ച് കൊന്നു; പൊലീസ് സ്‌റ്റേഷൻ ആക്രമിച്ചും വാഹനങ്ങൾക്ക് തീയിട്ടും നാട്ടുകാരുടെ പ്രതിഷേധം;  സംഘർഷ സാധ്യത മുന്നിൽ കണ്ട് ബധേർവയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു

മറുനാടൻ ഡെസ്‌ക്‌

ശ്രീനഗർ: കന്നുകാലിയുടെ പേരിലുള്ള കൊലപാതക പരമ്പരകൾ ഒന്നടങ്ങി വന്ന വേളയിലാണ് രാജ്യത്തെ നടുക്കി വീണ്ടും സമാന സംഭവം അരങ്ങേറിയത്. ജമ്മു കശ്മീരിലെ ബധേർവയിലാണ് സംഭവം. ഇവിടെ കന്നുകാലികളുമായി പോയ യുവാവിനെ വെടി വെച്ച് കൊലപ്പെടുത്തുകയായിരുന്നു.  പുലർച്ചെ രണ്ടു മണിയോടെയാണ് സംഭവം. നയിം ഷാ എന്ന യുവാവിനാണ് വെടിയേറ്റത്. ഇയാൾ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ഇയാൾക്കൊപ്പമുണ്ടായിരുന്ന ആൾക്കും ആക്രമണത്തിൽ പരുക്കേറ്റിട്ടുണ്ട്.

നയീമിന്റെ വധത്തിന് പിന്നിൽ ഗോ സംരക്ഷകരാണെന്ന് ആരോപിച്ച് ബന്ധുക്കൾ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെ ഇവർ പ്രതിഷേധം നടത്തുകയും ബധേർവയിലുള്ള പൊലീസ് സ്‌റ്റേഷൻ ആക്രമിക്കുകയും ചെയ്തിരുന്നു. പ്രദേശത്തുണ്ടായിരുന്ന വാഹനങ്ങൾക്ക് തീയിട്ടതിന് പിന്നാലെ റോഡുപരോധിച്ച പ്രതിഷേധക്കാർക്ക് നേരെ പൊലീസ് ലാത്തി വീശുകയും കണ്ണീർ വാതകം പ്രയോഗിക്കുകയുമായിരുന്നു. സംഘർഷ സാധ്യത മുന്നിൽക്കണ്ട് ബധേർവയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. നാടൻ തോക്കുപയോഗിച്ചാണ് വെടിവെച്ചതെന്നാണ് പൊലീസിന്റെ നിഗമനം.

അന്വേഷണം തുടങ്ങിയതായും പ്രതികളെ ഉടൻ പിടികൂടുമെന്നും ജമ്മു കാശ്മീർ പൊലീസ് അറിയിച്ചു. പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് കൈമാറി. കാശ്മീരിലെ ഉദംപൂർ ജില്ലയിൽ 2015 ൽ ട്രക്ക് ഡ്രൈവറെ പശുവിന്റെ പേരിൽ കൊലപ്പെടുത്തിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP