Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

`റീ പോളിങ് നടത്താനുള്ള തീരുമാനം കള്ളവോട്ടിനെതിരെ കോൺഗ്രസ് നടത്തിയ പോരാട്ടത്തിന്റെ ആദ്യ ജയം`; കള്ള വോട്ടിനെതിരെ റീപോളിങ് തീരുമാനിച്ചത് അഭിനന്ദനീയമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ

`റീ പോളിങ് നടത്താനുള്ള തീരുമാനം കള്ളവോട്ടിനെതിരെ കോൺഗ്രസ് നടത്തിയ പോരാട്ടത്തിന്റെ ആദ്യ ജയം`; കള്ള വോട്ടിനെതിരെ റീപോളിങ് തീരുമാനിച്ചത് അഭിനന്ദനീയമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കള്ളവോട്ട് തെളിഞ്ഞ ബൂത്തുകളിൽ റീപോളിങ് നടത്താനുള്ള തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനം കോൺഗ്രസ് നടത്തിയ പോരാട്ടത്തിന്റെ വിജയമെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ.കഴിഞ്ഞ അരനൂറ്റാണ്ടായി സംഘടിതവും ആസൂത്രിതവുമായ രീതിയിൽ മലബാർ മേഖലകളിൽ നടക്കുന്ന കള്ളവോട്ടിനെതിരെ കോൺഗ്രസും യു.ഡി.എഫ് നടത്തിവന്നിരുന്ന ധർമ്മയുദ്ധത്തിന്റെ ആദ്യവിജയമാണ് ക്രമക്കേട് കണ്ടെത്തിയ കാസർകോട് ലോക്‌സഭാ മണ്ഡലത്തിലെ കല്യാശേരി, തൃക്കരിപ്പൂർ എന്നിവിടങ്ങളിലെ നാലു ബൂത്തുകളിൽ റീ പോളിങ്ങ് നടത്താൻ തെരഞ്ഞെടുപ്പ് കമ്മീഷൻ തയ്യാറായ നടപടിയെന്ന് മുല്ലപ്പള്ളി പറഞ്ഞു.

തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഈ തീരുമാനത്തെ കെപിസിസി സ്വാഗതം ചെയ്യുന്നു. റീ പോളിംഗിന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനോട് ശുപാർശ ചെയ്ത മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ നടപടിയെ കെപിസിസി അഭിനന്ദിക്കുന്നു. തെരഞ്ഞെടുപ്പ് സുതാര്യവും സത്യസന്ധവുമായി നടത്തുന്നതിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ കർശനമായ നടപടികളും ഇടപെടലുകളും ഇനിയും നടത്തേണ്ടതായിട്ടുണ്ട്. ധർമ്മടം ഉൾപ്പടെ കണ്ണൂർ പാർലമെന്റ് മണ്ഡലത്തിലേയും വടകര പാർലമെന്റ് മണ്ഡലം ഉൾപ്പെടുന്ന തലശ്ശേരി, കൂത്തുപറമ്പ് നിയോജക

മണ്ഡലങ്ങളിലേയും കള്ളവോട്ട് സംബന്ധിച്ച് സമഗ്ര അന്വേഷണം നടത്താൻ മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ തയ്യാറാകണം. എങ്കിൽമാത്രമേ ജനങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷന്റെ സുതാര്യത അംഗീകരിക്കൂ. പിണറായിലെ അമല ആർ.സി.യു.പി സ്‌കൂളിലെയും വടകര നിയോജക മണ്ഡലത്തിലെ സ്ഥാനാർത്ഥിയുടെ സ്വന്തം പഞ്ചായത്തിലെ 40,41 ബൂത്തുകളിലേയും ക്യാമറ ദൃശ്യങ്ങൾ പരിശോധിക്കാനും കമ്മീഷൻ തയ്യാറാകണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.

കള്ളവോട്ട് തടയാനും സ്വതന്ത്രവും നീതിപൂർവമായ തെരഞ്ഞെടുപ്പ് നടത്താനും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ എടുക്കുന്ന എല്ലാ നടപടികൾക്കും കോൺഗ്രസിന്റെ പൂർണ്ണ പിന്തുണയുണ്ടാകും. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറോട് പൊലീസിലെ തപാൽ വോട്ട് ക്രമക്കേട് അന്വേഷിക്കാൻ കൂടുതൽ സമയം ഡി.ജി.പി ആവശ്യപ്പെട്ടതിന് പിന്നിൽ യഥാർത്ഥ പ്രതികളെ രക്ഷിക്കാനും അന്വേഷണം അനന്തമായി നീട്ടിക്കൊണ്ടുപോകാനുമുള്ള തന്ത്രത്തിന്റെ ഭാഗമാണ്. ഇതുസംബന്ധിച്ച അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏൽപ്പിച്ചപ്പോൾ തന്നെ നിഷ്പക്ഷമായ അന്വേഷണം നടക്കാൻ സാധ്യതയില്ലെന്ന് കോൺഗ്രസ് പറഞ്ഞിട്ടുള്ളതാണെന്നും മുല്ലപ്പള്ളി പറഞ്ഞു.

ബി.എൽ.ഒമാരെയും, ഡെപ്യൂട്ടി തഹസിദാർമാരേയും ഉപയോഗിച്ച് തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ സിപിഎം ശ്രമം നടത്തി. തെരഞ്ഞെടുപ്പിലെ ക്രമക്കേടുകൾ അന്വേഷിക്കാൻ കെപിസിസി നിയോഗിച്ച കെ.സി.ജോസഫ് കൺവീനറായ കമ്മിറ്റി റിപ്പോർട്ട് സമർപ്പിച്ചാൽ ഉടൻ തന്നെ സിപിഎമ്മിന് വേണ്ടി തെരഞ്ഞെടുപ്പ് അട്ടിമറി നടത്താൻ ഒത്താശ ചെയ്ത തെരഞ്ഞെടുപ്പ് നടത്തിപ്പിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥർക്കെതിരെ നിയമനടപടിയുമായി മുന്നോട് പോകാൻ കെപിസിസി രാഷ്ട്രീയകാര്യ സമിതി തീരുമാനം എടുത്തിട്ടുണ്ടെന്നും മുല്ലപ്പള്ളി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP