Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇന്ത്യൻ പതാകയുടെ ചിത്രമുള്ള ചവിട്ടി വിവാദം സൃഷ്ടിച്ചതിന് പിന്നാലെ ആമസോണിനെ കുരുക്കുന്നത് ഹിന്ദുദൈവങ്ങളുടെ ചിത്രം ടോയ്‌ലറ്റ് സീറ്റിൽ പതിപ്പിച്ചത്; സമൂഹ മാധ്യമങ്ങളിൽ ആമസോൺ ബഹിഷ്‌കരണ ക്യാമ്പയിൻ ശക്തമായതിന് പിന്നാലെ ഓൺലൈൻ വ്യാപാര ഭീമൻ വെട്ടിൽ; ബോയ്‌കോട്ട് ആമസോൺ ക്യാമ്പയിനുമായി ട്വിറ്റർ ഉപയോക്താക്കൾ രംഗത്ത്

ഇന്ത്യൻ പതാകയുടെ ചിത്രമുള്ള ചവിട്ടി വിവാദം സൃഷ്ടിച്ചതിന് പിന്നാലെ ആമസോണിനെ കുരുക്കുന്നത് ഹിന്ദുദൈവങ്ങളുടെ ചിത്രം ടോയ്‌ലറ്റ് സീറ്റിൽ പതിപ്പിച്ചത്; സമൂഹ മാധ്യമങ്ങളിൽ ആമസോൺ ബഹിഷ്‌കരണ ക്യാമ്പയിൻ ശക്തമായതിന് പിന്നാലെ ഓൺലൈൻ വ്യാപാര ഭീമൻ വെട്ടിൽ; ബോയ്‌കോട്ട് ആമസോൺ ക്യാമ്പയിനുമായി ട്വിറ്റർ ഉപയോക്താക്കൾ രംഗത്ത്

മറുനാടൻ ഡെസ്‌ക്‌

ഡൽഹി: ഇന്ത്യൻ പതാകയുടെ ചിത്രം ചവിട്ടിയിൽ പതിപ്പിച്ച സംഭവം വിവാദമായതിന് പിന്നാലെ രണ്ടാമത്തെ കുരുക്കിൽപെട്ട് പിടയുകയാണ് ഓൺലൈൻ വ്യാപാര ഭീമനായ ആമസോൺ. സൈറ്റ് വഴി വിൽപനയ്ക്കായി വച്ച ഷൂവിലും ടോയ്‌ലറ്റ് സീറ്റിലും ഹിന്ദു ദൈവങ്ങളുടെ ചിത്രം പതിപ്പിച്ചതാണ് കമ്പനിക്ക് ഇപ്പോൾ കുരുക്കായിരിക്കുന്നത്. സംഭവം പുറം ലോകമറിഞ്ഞതോടെ ആമസോൺ ബഹിഷ്‌കരണ ക്യാമ്പയിനാണ് സമൂഹ മാധ്യമത്തിലടക്കം നിറയുന്നത്. സംഭവം ശ്രദ്ധയിൽപെട്ടതോടെ ആയിരക്കണക്കിന് ട്വിറ്റർ ഉപയോക്താക്കളാണ് ബോയ്‌കോട്ട് ക്യാമ്പയിന് പിന്തുണയറിയിച്ച് രംഗത്തെത്തിയത്.

വിഷയം വിദേശകാര്യമന്ത്രി സുഷമാ സ്വരാജിന് വരെ ആളുകൾ ടാഗ് ചെയ്തിട്ടുണ്ട്. പ്രശ്‌നം കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽപെടുത്തി നടപടികൾ കൈക്കൊള്ളാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്. ഇന്ത്യൻ ദേശീയപതാകയുടെ ചിത്രം പതിച്ച ചവിട്ടി ആമസോണിന്റെ ഓൺലൈനിൽ 2017ൽ വിൽപനയ്ക്കു വെച്ചത് വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. അന്ന് വിഷയം ശ്രദ്ധയിൽപെട്ട വിദേശ കാര്യമന്ത്രി സുഷമ സ്വരാജ് വിഷയത്തിൽ ഇടപെടുകയും ഇത്തരത്തിലുള്ള എല്ലാ ചവിട്ടികളും പിൻവലിച്ച് ആമസോൺ മാപ്പ് പറയണമെന്നാവശ്യപ്പെട്ടിരുന്നു.

മാപ്പ് പറയാത്തപക്ഷം ആമസോൺ ജീവനക്കാരുടെ വിസ പിൻവലിക്കുമെന്ന മുന്നറിയിപ്പും നൽകി. ആമസോൺ മാപ്പ് പറഞ്ഞതിനെ തുടർന്നാണ് അന്ന് ബോയ്ക്കോട്ട് കാമ്പയിൻ നിലച്ചത്. ഹിന്ദു ദൈവങ്ങളുടെ ചിത്രം പതിച്ച ടോയ്ലെറ്റ് സീറ്റുകൾ, ചവിട്ടികൾ തുടങ്ങിയവ വെബ്സൈറ്റിൽ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ പ്രതിഷേധത്തെ തുടർന്ന് ഇതിനോടകം തന്നെ ചില ഉത്പന്നങ്ങൾ സൈറ്റിൽ നിന്ന് പിൻവലിക്കപ്പെട്ടിട്ടുണ്ട്. പലതും വാങ്ങാൻ ലഭ്യമല്ല. എന്നാൽ പുത്തൻ വിഷയത്തിൽ ആമസോൺ കമ്പനി അധികൃതർ ഇതുവരെ പ്രതികരിച്ചിട്ടില്ല. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP