Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഈശ്വർ ചന്ദ്ര വിദ്യാസാഗറിന്റെ പ്രതിമ തകർത്ത സംഭവം: കൊൽക്കത്ത ഡപ്യൂട്ടി കമ്മീഷണറുടെ നേതൃത്വത്തിൽ പ്രത്യേക സംഘം അന്വേഷിക്കും; വിദ്യാസാഗർ കോളേജിലെ അക്രമങ്ങൾക്ക് പരസ്പരം പഴി ചാരുന്നത് തുടർന്ന് തൃണമൂലും ബിജെപിയും

ഈശ്വർ ചന്ദ്ര വിദ്യാസാഗറിന്റെ പ്രതിമ തകർത്ത സംഭവം: കൊൽക്കത്ത ഡപ്യൂട്ടി കമ്മീഷണറുടെ നേതൃത്വത്തിൽ പ്രത്യേക സംഘം അന്വേഷിക്കും; വിദ്യാസാഗർ കോളേജിലെ അക്രമങ്ങൾക്ക് പരസ്പരം പഴി ചാരുന്നത് തുടർന്ന് തൃണമൂലും ബിജെപിയും

മറുനാടൻ മലയാളി ബ്യൂറോ

കൊൽക്കത്ത: ബംഗാളിൽ ബിജെപിയെ പ്രതിരോധത്തിലാക്കിയ ഈശ്വർ ചന്ദ്ര വിദ്യാസാഗറിന്റെ പ്രതിമ തകർത്ത സംഭവം പ്രത്യേക സംഘം അന്വേഷിക്കും. കൊൽക്കത്ത പൊലീസ് ഡെപ്യൂട്ടി കമ്മിഷണറുടെ നേതൃത്വത്തിലാണ് അന്വേഷണം.ബിജെപി ദേശീയ അദ്ധ്യക്ഷൻ അമിത് ഷായുടെ 'സേവ് റിപ്പബ്ലിക്' റാലിക്കിടെയായിരുന്നു കൊൽക്കത്തയിലെവിദ്യാസാഗർ കോളേജിൽ അക്രമ സംഭവങ്ങൾ നടന്നത്.

അമിത് ഷായുടെ റോഡ് ഷോയെ അനുഗമിച്ചിരുന്ന ഒരു സംഘം ബിജെപി പ്രവർത്തകർ കോളജിലേക്ക് ഇരച്ചു കയറി ആക്രമണം നടത്തുകയായിരുന്നു. ആക്രമണത്തിനിടെ കോളേജിനകത്ത്? സ്ഥാപിച്ചിരുന്ന ഈശ്വർചന്ദ്ര വിദ്യാസാഗറിന്റെ പ്രതിമ പൂർണമായും തകർക്കപ്പെട്ടു.എന്നാൽ ആക്രമണസംഭവങ്ങളിൽ തങ്ങൾക്ക് പങ്കില്ലെന്നായിരുന്നു ബിജെപി പറഞ്ഞത്. ഒരു പ്രകോപനവുമില്ലാതെ കോളജിൽ നിന്നുള്ള ഒരു സംഘം വിദ്യാർത്ഥികൾ റാലിക്ക് നേരെ ആക്രമണം നടത്തുകയായിരുന്നുവെന്നും ബിജെപി ദേശീയ സെക്രട്ടറി രാഹുൽ സിൻഹ പറഞ്ഞു. പ്രതിമ യൂണിയൻ റൂമിനുള്ളിലായിരുന്നുവെന്നും അത് തകർത്തത് തൃണമൂൽ പ്രവർത്തകരാണെന്നും സിൻഹ ആരോപിച്ചു. തൃണമൂൽ ഗൂണ്ടകളാണ് പ്രതിമ തകർത്തതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആരോപിച്ചിരുന്നു. പ്രതിമ ബിജെപി പുനർനിർമ്മിക്കാമെന്ന് മോദിയുടെ വാഗ്ദാനം മമത ബാനർജി തള്ളുകയും ചെയ്തു. വൈദ്യുതി ബന്ധം വിച്ഛേദിച്ചായിരുന്നു പ്രതിമ തകർത്തതെന്ന് കോളജിലെ മൂന്നാം വർഷ ബിരുദ വിദ്യാർത്ഥി വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP