Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ കടവൂർ ശിവദാസൻ അന്തരിച്ചു; വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്ന് തിരുവനന്തപുരത്തെ ആശുപത്രിയിൽ മരണം; രാവിലെ പത്ത് മണി മുതൽ കൊല്ലം ഡിസിസിയിൽ പൊതുദർശനം; സംസ്‌കാരം വൈകിട്ട് നാല് മണിക്ക്; വിടവാങ്ങുന്നത് കരുണാകരന്റേയും ആന്റണിയുടേയും മന്ത്രിസഭകളിൽ അംഗമായിരുന്ന നേതാവ്

കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ കടവൂർ ശിവദാസൻ അന്തരിച്ചു; വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്ന് തിരുവനന്തപുരത്തെ ആശുപത്രിയിൽ മരണം; രാവിലെ പത്ത് മണി മുതൽ കൊല്ലം ഡിസിസിയിൽ പൊതുദർശനം; സംസ്‌കാരം വൈകിട്ട് നാല് മണിക്ക്; വിടവാങ്ങുന്നത് കരുണാകരന്റേയും ആന്റണിയുടേയും മന്ത്രിസഭകളിൽ അംഗമായിരുന്ന നേതാവ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ കടവൂർ ശിവദാസൻ (87) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വെള്ളിയാഴ്ച പുലർച്ചെയായിരുന്നു മരണം. രാവിലെ 10 മണിക്ക് മൃതദേഹം കൊല്ലം ഡിസിസിയിൽ പൊതുദർശനത്തിനു വെക്കും. സംസ്‌ക്കാരം വൈകിട്ട് നാല് മണിക്ക് വീട്ടുവളപ്പിൽ.

കെ. കരുണാകരൻ, എ.കെ ആന്റണി മന്ത്രിസഭകളിൽ അംഗമായിരുന്ന കടവൂർ ശിവദാസൻ. വൈദ്യുതി, വനം, എക്സൈസ്, ആരോഗ്യം,തൊഴിൽ വകുപ്പുകളുടെ ചുമതല വഹിച്ചിട്ടുണ്ട്. നിയമസഭയിൽ കുണ്ടറ, കൊല്ലം മണ്ഡലങ്ങളെ പ്രതിനിധീകരിച്ചിട്ടുണ്ട്. തേവള്ളി ഗവ. ഹൈസ്‌കൂളിലായിരുന്നു സ്‌കൂൾ വിദ്യാഭ്യാസം. എസ്.എൻ. കോളേജിൽനിന്ന് ഇക്കണോമിക്സിൽ ബിരുദം നേടിയശേഷം എറണാകുളം ലോ കോളേജിൽ നിന്ന് നിയമബിരുദവും നേടി.

ആർ.എസ്‌പി യിലൂടെ പൊതു പ്രവർത്തനം തുടങ്ങിയ കടവൂർ പിന്നീട് കോൺഗ്രസ്സിൽ ചേർന്നു. 1980 ലും 1982 ലും ആർ. എസ്‌പി സ്ഥാനാർത്ഥിയായും 1991, 1996, 2001 നിയമസഭാ തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസ്സ് സ്ഥാനാർത്ഥിയായും ജയിച്ചു. കെ കരുണാകരന്റെ കൊല്ലത്തെ അതിവിശ്വസ്തനായിരുന്നു കടവൂർ. ഐ ഗ്രൂപ്പ് പ്രതിനിധിയായാണ് മന്ത്രിയാകുന്നത്.

അംസംഘടിത മേഖലയിലെ തൊഴിലാളികൾക്കുവേണ്ടി ക്ഷേമനിധി ബോർഡ് രൂപവത്കരിച്ചതിന് പിന്നിൽ കടവൂർ ശിവദാസന്റേതായിരുന്നു. എല്ലാ മേഖലയിലും ക്ഷേമനിധി ബോർഡ് എന്ന ആശയം തന്നെ കേരളത്തിൽ നടപ്പിൽ വന്നത് കടവൂരിന്റെ ഇടപെടൽ കാരണമാണ്. ഭാര്യ: വിജയമ്മ. മക്കൾ: മിനി എസ്., ഷാജി ശിവദാസൻ

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP