Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

എന്റെ രക്തത്തിനു ദാഹിച്ചവർ ഒന്നോർത്തോളൂ.. ഉയർത്തെഴുനേൽപ്പ് ഇന്നല്ലെങ്കിൽ നാളെ ഉറപ്പായും ഉണ്ടാകുമെന്ന് കസ്റ്റഡിയിലും ഭീഷണി: തട്ടിപ്പു കേസിൽ അറസ്റ്റിലായിട്ടും സൈബർ ഗുണ്ട മൊബൈൽ ഉപയോഗം തുടർന്നതിന് തെളിവ്; നൂറിലേറെ പേരെ വഞ്ചിച്ച് തട്ടിയെടുത്തത് ഒന്നരക്കോടി രൂപ; ഒരിക്കലും പിടിക്കപ്പെടാതിരിക്കാൻ അജിത്ത് ജോർജിനെ മാനേജരാക്കിയതും രക്ഷ ഒരുക്കിയില്ല; എല്ലാം സേഫ് എന്ന് കരുതി ഇരിക്കുമ്പോൾ പരാതിക്കാരന്റെ മൊഴി നിർണ്ണായകമായി; ഫിജോ ജോസഫിന്റെ തട്ടിപ്പികളുടെ അടിവേരു തേടി പൊലീസ് അന്വേഷണം

എന്റെ രക്തത്തിനു ദാഹിച്ചവർ ഒന്നോർത്തോളൂ.. ഉയർത്തെഴുനേൽപ്പ് ഇന്നല്ലെങ്കിൽ നാളെ ഉറപ്പായും ഉണ്ടാകുമെന്ന് കസ്റ്റഡിയിലും ഭീഷണി: തട്ടിപ്പു കേസിൽ അറസ്റ്റിലായിട്ടും സൈബർ ഗുണ്ട മൊബൈൽ ഉപയോഗം തുടർന്നതിന് തെളിവ്; നൂറിലേറെ പേരെ വഞ്ചിച്ച് തട്ടിയെടുത്തത് ഒന്നരക്കോടി രൂപ; ഒരിക്കലും പിടിക്കപ്പെടാതിരിക്കാൻ അജിത്ത് ജോർജിനെ മാനേജരാക്കിയതും രക്ഷ ഒരുക്കിയില്ല; എല്ലാം സേഫ് എന്ന് കരുതി ഇരിക്കുമ്പോൾ പരാതിക്കാരന്റെ മൊഴി നിർണ്ണായകമായി; ഫിജോ ജോസഫിന്റെ തട്ടിപ്പികളുടെ അടിവേരു തേടി പൊലീസ് അന്വേഷണം

ആർ കനകൻ

കോട്ടയം: സൈബർ ഗുണ്ട ഏറ്റുമാനൂർ തോപ്പിൽ വീട്ടിൽ ഫിജോ ജോസഫും ഒപ്പം താമസിക്കുന്ന ഹാരിഷ് സേട്ടും ചേർന്ന് നടത്തിയ തട്ടിപ്പിന്റെ വ്യാപ്തി ഒന്നരക്കോടി മുതൽ രണ്ടു കോടി വരെയാകാമെന്ന് പൊലീസ്. നൂറിലധികം പേർ തട്ടിപ്പിന് ഇരയായിട്ടുണ്ട്. മിക്കവരെയും ഹാരിഷും ഫിജോയും ഗുണ്ടകളും ചേർന്ന് ഭീഷണിപ്പെടുത്തിയതിനാൽ പരാതിയുമായി പോയിരുന്നില്ല. എന്നാൽ, തട്ടിപ്പ് സംഘം പിടിയിലായതോടെ കൂടുതൽ പേർ പരാതിയുമായി എത്തുമെന്ന കണക്കു കൂട്ടലിലാണ് പൊലീസ്.

പൊലീസ് കസ്റ്റഡിയിൽ ഫിജോ മൊബൈൽ ഉപയോഗിച്ചതും വിവാദമാകുന്നുണ്ട്. പൊലീസ് അറസ്റ്റ് ചെയ്ത ശേഷവും ഫിജോ ഫെയ്‌സ് ബുക്കിൽ പോസ്റ്റ് ഇട്ടിട്ടുണ്ട്. 15ന് രാത്രി എന്റെ രക്തത്തിനു ദാഹിച്ചവർ ഒന്നോർത്തോളൂ.. ഉയർത്തെഴുനേൽപ്പ് ഇന്നല്ലെങ്കിൽ നാളെ ഉറപ്പായും ഉണ്ടാകും--എന്നാണ് ഫിജോയുടെ പോസ്റ്റ്. ആശുപത്രിയിൽ വൈദ്യ പരിശോധനയ്ക്ക് കൊണ്ടു വന്നപ്പോഴും ഫോൺ ഉപയോഗിച്ചു. ഇത് കോട്ടയം എസ് പിയുടെ ശ്രദ്ധയിൽ ചിലർ പെടുത്തി. ഇതോടെ ഫോൺ പിടിച്ചെടുത്തു. അതുവരെ ഫോൺ ഉപയോഗിച്ചിരുന്നു. അതിന് ശേഷമാണ് ഫിജോ സബ് ജയിലിൽ പോയത്. പൊലീസുകാരെ വിരട്ടിയായിരുന്നു ഈ ഫോൺ ഉപയോഗമെന്നും സൂചനയുണ്ട്. വളരെ ആസൂത്രിതമായിരുന്നു തട്ടിപ്പ്.

തട്ടിപ്പ് പിടിക്കപ്പെട്ടാലും ഒരു കാരണവശാലും തങ്ങൾ അകത്തു പോകരുതെന്ന് ഫിജോയ്ക്കും ഹാരിഷിനും നിർബന്ധമുണ്ടായിരുന്നു. ഇതു കാരണം തട്ടിപ്പു കമ്പനിയുടെ തലപ്പത്ത് നിന്ന് ഇവരുടെ പേര് ഒഴിവാക്കി. പകരം സന്തത സഹചാരിയും ക്വട്ടേഷൻ നേതാവുമായ തൃശൂർ സ്വദേശി അജിത്ത് ജോർജിന്റെ പേരിൽ തുടങ്ങിയ ഫോർലൈൻ കൺസൾട്ടൻസി മുഖേനെയായിരുന്നു റിക്രൂട്ട്മെന്റ് തട്ടിപ്പ്. ഇവിടേക്ക് ആളെ എത്തിച്ചു കൊടുക്കാനാണ് ഹാരിഷിന്റെ പേരിൽ ഹാറ്റ്സ് കോർപ്പറേറ്റ്സ് തുടങ്ങിയത്. രണ്ടു ഏജൻസികളും തമ്മിൽ പ്രത്യക്ഷത്തിൽ ബന്ധമൊന്നുമില്ല. ഇതു കാരണം ഫോർലൈൻ നടത്തുന്ന തട്ടിപ്പുകൾക്ക് തങ്ങൾക്ക് ഉത്തരവാദിത്തം വരികയില്ല എന്നും ഫിജോ കരുതി. പക്ഷേ, ഇവരുടെ കണക്കു കൂട്ടൽ തെറ്റിച്ചത് തട്ടിപ്പിനെതിരേ പരാതി നൽകിയ ഡോക്ടർ ആയിരുന്നു.

അജിത്ത് ജോർജിനെയാണ് പുറമറ്റം സ്വദേശിയായ ഡോ ആഷ്ബി ആദ്യം പരിചയപ്പെട്ടത്. 2017 ഓഗസ്റ്റ് 29 നായിരുന്നു കേസിന് ആസ്പദമായ സംഭവം. ഇന്റർനെറ്റിൽ ഇവരുടെ വാഹനം വിൽപനയ്ക്ക് എന്ന് പരസ്യം ചെയ്തിരുന്നു. അതേപ്പറ്റി അന്വേഷിക്കാനാണ് ഡോക്ടർ അജിത്തിനെ വിളിക്കുന്നത്. പിന്നീട് ഇവർ സൗഹൃദത്തിലായി. പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്തിരുന്ന ഡോ. ആഷ്ബിയെ ബഹറിൻ ഡിഫൻസ് റോയൽ മെഡിക്കൽ സർവീസിലും സഹോദരൻ എബിക്ക് ദുബായ് എയർപോർട്ടിലും ജോലി ശരിയാക്കാമെന്നായിരുന്നു വാഗ്ദാനം. അതിന്റെ ഭാഗമായി ആദ്യം 1.5 ലക്ഷം രൂപയും രണ്ടാം തവണ രണ്ടു ലക്ഷം രൂപയും മൂന്നാം തവണ നാലു ലക്ഷം രൂപയും അജിത്തിന്റെ ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിക്കുകയായിരുന്നു.

പിന്നീട് ഇവർ ഏറ്റുമാനൂർ ഫോർലൈൻ കൺസൾട്ടൻസിയിൽ എത്തി ഫിജോയ്ക്കും ഹാരിഷിനുമായി രണ്ടു ലക്ഷം രൂപ കൈമാറി. വർഷം പുതിയ ജോലിയിൽ പ്രവേശിക്കുന്നതിന് ഡോക്ടർ ആശുപത്രിയിലെ ജോലിയും സഹോദരൻ എബി ബഹറിനിൽ ഉണ്ടായിരുന്ന ജോലിയും ഉപേക്ഷിച്ചു. വർഷം രണ്ടു കഴിഞ്ഞിട്ടും പണമോ പണിയോ കിട്ടാതെ വന്നപ്പോൾ ഇവർ വാങ്ങിയ പണം തിരികെ ചോദിച്ചു. അപ്പോഴാണ് ഹാരിഷും ഫിജോയും ഭീഷണി മുഴക്കിയത്. ഇതേ തുടർന്നാണ് ഇവർ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയത്. പരാതിക്കാർ മൊഴിയിൽ ഫിജോയുടെയും ഹാരിഷിന്റെയും പേര് പറഞ്ഞതാണ് ഇരുവർക്കും വിനയായത്. ഇവർ മുൻപ് കണക്കു കൂട്ടിയത് അനുസരിച്ചായിരുന്നെങ്കിൽ ഈ പരാതിയിൽ അജിത്ത് ജോർജ് മാത്രമാകുമായിരുന്നു പ്രതി. മുൻപ് ഇങ്ങനെ പല കേസുകളിലും അജിത്തിനെ മാത്രം പ്രതിയാക്കി ഫിജോയും ഹാരിഷും തല ഊരുകയായിരുന്നു പതിവ്.

ഇതിന് ശേഷം ഫേസ്‌ബുക്ക് ലൈവിൽ വന്ന് അജിത്തിനെ തള്ളിപ്പറയുകയും ചെയ്യും. ഹാറ്റ്സ് കോർപ്പറേറ്റ്സിലും ഫോർലൈൻ കൺസൾട്ടൻസിയിലുമായി നിരവധി ജീവനക്കാരെയും നിയമിച്ചിരുന്നു. ശമ്പളം കിട്ടാതെ വന്നതോടെ ഇവർ പലരും ജോലി ഉപേക്ഷിച്ചു പോയി. ഇവരിൽ ചിലർ തട്ടിപ്പിന്റെ രേഖകളുമായിട്ടാണ് പോയിരിക്കുന്നത്. വെളിയിൽ വന്നത് 9.5 ലക്ഷത്തിന്റെ തട്ടിപ്പ് മാത്രമാണെന്നേ ഉള്ളൂവെന്ന് ഇവർ പറയുന്നു. നൂറിലധികം പേർ തട്ടിപ്പിന് ഇരയായിട്ടുണ്ടത്രേ. ഇതേപ്പറ്റിയുള്ള അന്വേഷണം പൊലീസ് ആരംഭിച്ചു. അതേസമയം, ഫിജോ നിരപരാധിയാണെന്ന് വരുത്താൻ വേണ്ടി സോഷ്യൽ മീഡിയയിൽ വ്യാപക പ്രചാരണം ആരംഭിച്ചിട്ടുണ്ട്. ഇതിനെ ട്രോളി മറ്റുള്ളവരും രംഗത്തു വന്നു. ഏറ്റുമാനൂരിൽ അടുത്തിടെ സ്വന്തമായി തുടങ്ങിയ റെഡിമെയ്ഡ് വസ്ത്രവ്യാപാര സ്ഥാപനവും തട്ടിപ്പിനായി ഉപയോഗിച്ചു.

ഒരു ഓൺലൈൻ ന്യൂസ് പോർട്ടലും തുടങ്ങി. ഇതൊക്കെ പരാതിക്കാരെ ഭീഷണിപ്പെടുത്താനും ഉപയോഗിച്ചു. തട്ടിപ്പു സംഘത്തിൽ ശ്രീവിജി, ഇന്ദുജ പ്രകാശ് എന്നീ യുവതികളും ഉൾപ്പെട്ടിട്ടുണ്ട് എന്നാണ് വിവരം. നേരത്തേ നന്മ ചാരിറ്റബിൾ ട്രസ്റ്റ് രൂപീകരിച്ച് തട്ടിപ്പു നടത്തിയെന്ന പരാതിയും ഇവർക്കെതിരേ ഉണ്ട്. സോഷ്യൽ മീഡിയ ഫിജോയെ കൊന്നു കൊലവിളിക്കുമ്പോൾ ഇവരുടെ മറ്റൊരു സൈബർ ഗുണ്ട എബി ഫെർണാണ്ടസ് അസഭ്യ വർഷവുമായി ഫേസ് ബുക്കിൽ നിറഞ്ഞാടുകയാണ്. നേരത്തേ തന്നെ ഇയാൾക്കെതിരേ നിരവധി പരാതികൾ ഹൈടെക് സെല്ലിന് ലഭിച്ചിട്ടുണ്ട്.

ഇപ്പോൾ ഇയാൾക്കെതിരേയും നിരീക്ഷണം കർശനമാക്കിയിട്ടുണ്ട് എന്നാണ് പൊലീസ് നൽകുന്ന വിവരം. ഗൾഫിലുള്ള ഇയാളെ നാട്ടിലെത്തിച്ച് കസ്റ്റഡിയിൽ എടുക്കാനും നീക്കമുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP