Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

തെരഞ്ഞെടുപ്പിന് രണ്ട് ദിവസം മാത്രം ശേഷിക്കെ ശാരദ ചിട്ടി തട്ടിപ്പ് കേസിൽ മമതയ്ക്ക് തരിച്ചടി; മുൻ കൊൽക്കത്ത കമ്മീഷണർ രാജീവ് കുമാറിനെ സിബിഐ കസ്റ്റഡിയിൽ വിടാൻ ഉത്തരവിട്ട് സുപ്രീം കോടതി; പരമോന്നത കോടതി പരിഗണിച്ചത് തെളിവ് നശിപ്പിച്ചെന്ന വാദം; തൃണമൂൽ എംപിമാരേയും എംഎൽഎമാരേയും അറസ്റ്റുചെയ്തപ്പോൾ ഇല്ലാത്ത പ്രതിഷേധമുയർത്തി മമത രക്ഷിക്കാൻ ശ്രമിച്ച കമ്മീഷണർ കുരുക്കിലേക്കോ?

തെരഞ്ഞെടുപ്പിന് രണ്ട് ദിവസം മാത്രം ശേഷിക്കെ ശാരദ ചിട്ടി തട്ടിപ്പ് കേസിൽ മമതയ്ക്ക് തരിച്ചടി; മുൻ കൊൽക്കത്ത കമ്മീഷണർ രാജീവ് കുമാറിനെ സിബിഐ കസ്റ്റഡിയിൽ വിടാൻ ഉത്തരവിട്ട് സുപ്രീം കോടതി; പരമോന്നത കോടതി പരിഗണിച്ചത് തെളിവ് നശിപ്പിച്ചെന്ന വാദം; തൃണമൂൽ എംപിമാരേയും എംഎൽഎമാരേയും അറസ്റ്റുചെയ്തപ്പോൾ ഇല്ലാത്ത പ്രതിഷേധമുയർത്തി മമത രക്ഷിക്കാൻ ശ്രമിച്ച കമ്മീഷണർ കുരുക്കിലേക്കോ?

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: ശാരദ ചിട്ടി തട്ടിപ്പ് കേസിൽ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്ക് തിരിച്ചടി. ശാരദ ചിട്ടിതട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് കൊൽക്കത്ത മുൻ പൊലീസ് കമ്മീഷണർ രാജീവ് കുമാറിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാൻ അനുമതി നൽകിയാണ് സുപ്രീം കോടതി വിധി. സിബിഐ നൽകിയ ഹർജിയിൽ ആണ് സുപ്രീംകോടതി അനുകൂല വിധി പറഞ്ഞത്.ബംഗാളിൽ വോട്ടെടുപ്പിന് രണ്ട് ദിവസം മാത്രം ശേഷിക്കേ രാജീവ് കുമാറിനെ കസ്റ്റഡിയിലെടുക്കാൻ കോടതി അനുമതി നൽകിത് മമത സർക്കാരിന് വലിയ തിരിച്ചടിയാകും

1989 പശ്ചിമ ബംഗാൾ കേഡർ ഐപിഎസ് ഉദ്ദ്യോഗസ്ഥനായ രാജീവ് കുമാറിനായിരുന്നു ശാരദ ചിട്ടി തട്ടിപ്പു കേസിന്റെ പ്രത്യേക അന്വേഷണ ചുമതല ഉണ്ടായിരുന്നത്. കേസിൽ നഷ്ടപ്പെട്ട ഫയലുകളെക്കുറിച്ച് ചോദിച്ചറിയുവാൻ സിബിഐ രണ്ടു വട്ടം രാജീവ് കുമാറിന് നോട്ടീസ് നൽകിയിരുന്നെങ്കിലും അദ്ദേഹം പ്രതികരിച്ചിരുന്നില്ല.കേസ് വൈകിപ്പിക്കാനും ഇല്ലാതാക്കുവാനുമുള്ള ശ്രമങ്ങളിൽ രാജീവ് കുമാറിന് പങ്കുണ്ടെന്നാണ് സിബിഐ കരുതുന്നത്. ചിട്ടി തട്ടിപ്പു കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ തലവനായി 2013 ലാണ് രാജീവ് കുമാർ നിയമിതനാകുന്നത്.രാജീവ് കുമാറിനെ ചോദ്യം ചെയ്യാനെത്തിയ സിബിഐ സംഘത്തെ ബംഗാൾ പൊലീസ് അറസ്റ്റ് ചെയ്തത് വിവാദങ്ങൾക്ക് വഴി വെച്ചിരുന്നു.എന്നാൽ പിന്നീട് സിബിഐ രാജീവ് കുമാറിനെ വിശദമായി ചോദ്യം ചെയ്തിരുന്നു.ശാരദ ചിട്ടിഫണ്ട് കേസുമായി ബന്ധപ്പെട്ട് സിബിഐ റിപ്പോർട്ടിൽ രാജീവ് കുമാറിനെതിരെ അതീവ ഗുരുതരമായ വിവരങ്ങൾ ഉണ്ടെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു.

തൃണമൂൽ എംപിമാരേയും എംഎൽഎമാരേയും അറസ്റ്റുചെയ്തപ്പോൾ കാണിക്കാത്ത പ്രതിഷേധവുമായി കമ്മിഷണർ രാജീവ്കുമാറിനെ സിബിഐ തൊടുമെന്ന ഘട്ടം വന്നപ്പോൾ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി രംഗത്തെത്തിയത് എന്തിനാണ്? ആയിരക്കണക്കിന് ചെറുകിട നിക്ഷേപകരുടെ പണം തട്ടിച്ച ശാരദാ, റോസ് വാലി ചിട്ടി തട്ടിപ്പുകളുടെ പിന്നാമ്പുറം തേടി സിബിഐ എത്തുമ്പോൾ അതിന് പിന്നിൽ മോദിയുടെയും ബിജെപിയുടേയും പ്രത്യേക താൽപര്യങ്ങളും കളികളും ഉണ്ടെന്ന് മമതയും തൃണമൂൽ കോൺഗ്രസും ഭയപ്പെടുന്നു. വാസ്തവത്തിൽ തൃണമൂൽ മാത്രമല്ല, കോൺഗ്രസ് നേതൃത്വത്തിലേക്കും നീളുന്ന ചില കുരുക്കുകൾ ഉണ്ട് ശാരദാ, റോസ് വാലി ചിട്ടി തട്ടിപ്പുകളിൽ. പ്രത്യേകിച്ചും മുതിർന്ന കോൺഗ്രസ് നേതാവുകൂടിയായ മുൻ കേന്ദ്ര ധനമന്ത്രി പി ചിദംബരത്തിന്റെ പത്നി നളിനി ചിദംബരത്തിന് എതിരെ ഉൾപ്പെടെ ഈ തട്ടിപ്പുകളിൽ സിബിഐ കേസെടുത്ത സാഹചര്യത്തിൽ.

പക്ഷേ, ഈ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപി പ്രധാന എതിരാളികളായി കാണുന്ന കോൺഗ്രസിനേയും പ്രധാനമന്ത്രി മോഹംവച്ച് പ്രതിപക്ഷ മുന്നണിയിലേക്ക് കാര്യങ്ങളെത്തിക്കുന്ന ബംഗാൾ മുഖ്യമന്ത്രി മമതയേയും കുരുക്കാൻ പ്രധാന തുരുപ്പുചീട്ടായി ബിജെപി കാണുന്ന കേസുകളാണ് ബംഗാളിലെ ശാരദാ, റോസ് വാലി ചിട്ടി തട്ടിപ്പുകൾ. ഇതിൽ മമതയുടെ പാർട്ടിയായ തൃണമൂലിന്റെ നിലവധി നേതാക്കൾക്ക് പങ്കുണ്ടെന്നും രാഷ്ട്രീയക്കാരും ചിട്ടി നടത്തിപ്പുകാരും തമ്മിൽ വലിയ ഒത്തുകളി നടന്നുവെന്നുമാണ് ആക്ഷേപങ്ങൾ. ഒരു ഘട്ടത്തിൽ മമതയ്ക്കെതിരെ ഈ കേസുയർത്തി രംഗത്തുവന്നിരുന്നത് കോൺഗ്രസ് ആയിരുന്നെങ്കിലും അവർ പിന്നീട് നില മയപ്പെടുത്തി എന്നതും ശ്രദ്ധേയമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP