Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

സിറിയയിൽ നിന്നും നൈജീരിയയിൽ നിന്നും കോംഗോയിൽ നിന്നും ഓടി രക്ഷപ്പെട്ട് ഇറ്റലിയിൽ അഭയം തേടിയ കുഞ്ഞുങ്ങളെ സ്വന്തം വാഹനത്തിൽ കയറ്റി വിശ്വാസികളെ അനുഗ്രഹിച്ച് പോപ്പിന്റെ സുന്ദരമായ യാത്ര; പുത്തൻ വസ്ത്രമണിഞ്ഞ് കൈവീശി രാജകുമാരന്മാരെ പോലെ മനം നിറഞ്ഞ് കുരുന്നുകളും; കത്തോലിക്കാ സഭയെ രക്ഷിക്കാൻ വന്ന പോപ്പ് ഫ്രാൻസിസ് വീണ്ടും താരമാകുമ്പോൾ

സിറിയയിൽ നിന്നും നൈജീരിയയിൽ നിന്നും കോംഗോയിൽ നിന്നും ഓടി രക്ഷപ്പെട്ട് ഇറ്റലിയിൽ അഭയം തേടിയ കുഞ്ഞുങ്ങളെ സ്വന്തം വാഹനത്തിൽ കയറ്റി വിശ്വാസികളെ അനുഗ്രഹിച്ച് പോപ്പിന്റെ സുന്ദരമായ യാത്ര; പുത്തൻ വസ്ത്രമണിഞ്ഞ് കൈവീശി രാജകുമാരന്മാരെ പോലെ മനം നിറഞ്ഞ് കുരുന്നുകളും; കത്തോലിക്കാ സഭയെ രക്ഷിക്കാൻ വന്ന പോപ്പ് ഫ്രാൻസിസ് വീണ്ടും താരമാകുമ്പോൾ

ശരണരോടും അത്താണിയില്ലാത്തവരോടും എന്നും തന്റെ കാരുണ്യം ചൊരിഞ്ഞ് ഏവർക്കും മാതൃകയായ ചരിത്രമാണ് പോപ്പ് ഫ്രാൻസിനുള്ളത്. അഭയാർത്ഥികളായെത്തി ഏതാനും കുട്ടികളെ തന്റെ കാറിൽ കയറ്റി ഉല്ലാസ യാത്ര നടത്തിയ പുതിയ സംഭവത്തിലൂടെ തന്റെ കാരുണ്യസ്പർശം ഒരിക്കൽ കൂടി വെളിപ്പെടുത്തിയിരിക്കുകയാണ് പോപ്പ് ഇപ്പോൾ. സിറിയയിൽ നിന്നും നൈജീരിയയിൽ നിന്നും കോംഗോയിൽ നിന്നും ഓടി രക്ഷപ്പെട്ട് ഇറ്റലിയിൽ അഭയം തേടിയ കുഞ്ഞുങ്ങളെ തന്റെ ഔദ്യോഗിക വാഹനമായ പോപ്പ് മൊബൈലിൽ കയറ്റിയ വിശ്വാസികളെ അനുഗ്രഹിച്ച് കൊണ്ടാണ് പോപ്പ് സുന്ദരമായ ഈ യാത്ര നടത്തിയിരിക്കുന്നത്.

പോപ്പിനൊപ്പം വാഹനത്തിൽ കയറി പുത്തൻ വസ്ത്രമണിഞ്ഞ് കൈവീശി രാജകുമാരന്മാരെ പോലെ മനം നിറഞ്ഞിരിക്കുന്ന കുരുന്നുകൾ ഏവരുടെയും മനം നിറച്ചിരിക്കുകയാണ്. കത്തോലിക്കാ സഭയെ രക്ഷിക്കാൻ വന്ന പോപ്പ് ഫ്രാൻസിസ് വീണ്ടും താരമാകുന്നത് ഇത്തരത്തിലാണ്. എട്ട് അഭയാർത്ഥിക്കുട്ടികൾക്കൊപ്പം സെന്റ് പീറ്റേഴ്സ് സ്‌ക്വയറിലൂടെയാണ് ബുധനാഴ്ച പോപ്പ് ഈ അപൂർവ ഉല്ലാസ യാത്ര നടന്നിരിക്കുന്നത്. പോപ്പിനൊപ്പം സഞ്ചരിക്കാൻ സാധിച്ചതിന്റെ സന്തോഷം രേഖപ്പെടുത്തുന്നതിനായി ചില കുട്ടികൾ കൈവീശുകയും ചിലർ വിരൽ ഉയർത്തിക്കാട്ടുകയും ചെയ്തിരുന്നു.

വിടപറയുന്നതിന് മുമ്പ് പോപ്പിനൊപ്പം സെൽഫിയെടുക്കാനും കുരുന്നുകൾ ആവേശം കാണിച്ചിരുന്നു. ഏതാനും മാസങ്ങൾക്ക് മുമ്പ് മൈഗ്രന്റ് ബോട്ടുകളിൽ അപകടകരമായി സഞ്ചരിച്ച് ഇറ്റലിയിലെത്തിയ കുട്ടികളും ഇക്കൂട്ടത്തിലുണ്ടായിരുന്നുവെന്നാണ് വത്തിക്കാൻ വെളിപ്പെടുത്തുന്നത്. ഇവരിൽ മറ്റ് ചിലർ എത്തിയിരുന്നത് ഏപ്രിൽ 29ന് തങ്ങളുടെ കുടുംബങ്ങൾക്കൊപ്പം ഹ്യുമാനിറ്റേറിയൻ കോറിഡോറിലൂടെയണെന്നും വെളിപ്പെട്ടിട്ടുണ്ട്. ഇവരെ റോമിലെ ഹ്യൂമാനിറ്റേറിയൻ ഗ്രൂപ്പാണ് പരിപാലിക്കുന്നത്. ഇത്തരത്തിൽ കുടിയേറ്റക്കാരുടെ രക്ഷകനായിറങ്ങിയ പോപ്പ് തന്റെ സ്ഥാനത്തിരുന്ന് കൊണ്ട് ചെയ്യുന്ന നിർണായക പ്രവൃത്തിയായിട്ടാണ് ഇതിനെ പലരും വിലിയിരുത്തുന്നത്.

യുഎസ് മെക്സിക്കോ അതിർത്തിയിൽ തടഞ്ഞ് വയ്ക്കപ്പെട്ട കുടിയേററക്കാർക്കായി ഏപ്രിലിൽ പോപ്പ് അര മില്യൺ ഡോളർ സംഭാവനയേകിയിരുന്നു. ഈ പണം 16 മെക്സിക്കൻ ഇടവകകൾ നടത്തുന്ന 27 പ്രൊജക്ടുകൾക്കിടയിലാണ് വിതരണം ചെയ്തിരിക്കുന്നത്. ഇത്തരം പ്രൊജക്ടുകളിലൂടെ കുടിയേറ്റക്കാർക്ക് ഭക്ഷണം, താമസ സൗകര്യം, അടിസ്ഥാന സൗകര്യങ്ങൾ തുടങ്ങിയവ പ്രദാനം ചെയ്ത് വരുന്നുണ്ട്. 2016ൽ തന്റെ ഒഫീഷ്യൽ വിമാനത്തിൽ കയറ്റി ഗ്രീസിലെ ലെസ്ബോസ് ക്യാമ്പിൽ നിന്നും 12 സിറിയൻ അഭയാർത്ഥികളെ കയറ്റി ഇറ്റലിയിലെത്തിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP