Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ചെറിയ കുറ്റങ്ങൾക്ക് തടവുശിക്ഷ അനുഭവിക്കുന്നവരെ ഇലക്ട്രോണിക് ടാഗ് ധരിപ്പിച്ച് വിട്ടയക്കൽ; റാസൽഖൈമയിലെ ജയിലുകളിൽ നടപടി തുടങ്ങി

ചെറിയ കുറ്റങ്ങൾക്ക് തടവുശിക്ഷ അനുഭവിക്കുന്നവരെ ഇലക്ട്രോണിക് ടാഗ് ധരിപ്പിച്ച് വിട്ടയക്കൽ; റാസൽഖൈമയിലെ ജയിലുകളിൽ നടപടി തുടങ്ങി

ചെറിയ കുറ്റങ്ങൾക്ക് തടവുശിക്ഷ അനുഭവിക്കുന്നവരെ ഇലക്്‌ട്രോണിക് ടാഗ് ധരിപ്പിച്ച് വിട്ടയക്കുന്ന നടപടിക്ക് റാസൽഖൈമയിലും തുടക്കമായി. പബ്ലിക് പ്രോസിക്യൂഷൻ വകുപ്പ്, കോടതി വകുപ്പ്, ആഭ്യന്തര മന്ത്രാലയം എന്നിവയുടെ സഹകരണത്തിലാണ് നടപടി. കുറ്റകൃത്യ നിയമത്തിലെ പുതിയ ഭേദഗതിക്കൾക്ക് അനുസൃതമായാണ് പുതിയ തീരുമാനം.

ടാഗ് ധരിച്ചവർക്ക് ജോലി ചെയ്യാനോ തൊഴിലന്വേഷണത്തിനോ തടസ്സമുണ്ടാകില്ല. വിദ്യാഭ്യാസം തുടരാനും അവസരം ലഭിക്കും. ജയിലിലെ തിരക്ക് കുറക്കാനും തീരുമാനം വഴിയൊരുക്കുമെന്ന് അഹ്മദ് സെയ്ഫ് ബിൻ സെയ്തൂൻ അൽ മുഹൈരി ചൂണ്ടിക്കാട്ടി. ഇലക്ട്രോണിക് ടാഗ് ധരിക്കുന്ന കുറ്റവാളിയെ 24 മണിക്കൂറും നിരീക്ഷിക്കാൻ സാധിക്കും. ആവശ്യമാണെങ്കിൽ വിശദീകരണം തേടുകയും നടപടിയെടുക്കുകയും ചെയ്യും. ടാഗ് ഒഴിവാക്കാനോ കേടുവരുത്താനോ ശ്രമിച്ചാൽ വിവരം ഉടൻ പൊലീസിന് ലഭിക്കും

അബൂദബിയിൽ കഴിഞ്ഞ വർഷം 133 കുറ്റവാളികളെ ഇലക്ട്രോണിക് ടാഗ് ധരിപ്പിച്ച് ജയിൽശിക്ഷയിൽനിന്ന് ഒഴിവ് നൽകിയതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. അന്തിമ വിധി പ്രഖ്യാപിക്കപ്പെട്ട 28 പേരും കസ്റ്റഡിയിലോ വിചാരണയിലോ ഉള്ള 105 പേരെയുമാണ് ഇപ്രകാരം വിട്ടയച്ചിരുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP