Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'മോദിക്ക് പകരം അമിതാഭ് ബച്ചനെ പ്രധാനമന്ത്രിയാക്കിയിരുന്നെങ്കിൽ ഇതിലും നന്നായി പ്രവർത്തിച്ചേനെ; ജനങ്ങൾക്ക് വേണ്ടി ഒന്നുംചെയ്യാതിരുന്ന വേറൊരാളില്ല'; ലോകത്തെ തന്നെ ഏറ്റവും വലിയ നടനെയാണ് ഇന്ത്യയ്ക്ക് പ്രധാനമന്ത്രിയായി കിട്ടിയതെന്ന് പ്രിയങ്കാ ഗാന്ധി; തിരഞ്ഞെടുപ്പ് അവസാനഘട്ടത്തിലേക്ക് കടക്കുമ്പോൾ ബിജെപി-കോൺഗ്രസ് പോര് കടുപ്പത്തിൽ തന്നെ

'മോദിക്ക് പകരം അമിതാഭ് ബച്ചനെ പ്രധാനമന്ത്രിയാക്കിയിരുന്നെങ്കിൽ ഇതിലും നന്നായി പ്രവർത്തിച്ചേനെ; ജനങ്ങൾക്ക് വേണ്ടി ഒന്നുംചെയ്യാതിരുന്ന വേറൊരാളില്ല'; ലോകത്തെ തന്നെ ഏറ്റവും വലിയ നടനെയാണ് ഇന്ത്യയ്ക്ക് പ്രധാനമന്ത്രിയായി കിട്ടിയതെന്ന് പ്രിയങ്കാ ഗാന്ധി; തിരഞ്ഞെടുപ്പ് അവസാനഘട്ടത്തിലേക്ക് കടക്കുമ്പോൾ ബിജെപി-കോൺഗ്രസ് പോര് കടുപ്പത്തിൽ തന്നെ

മറുനാടൻ ഡെസ്‌ക്‌

ഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പ് അതിന്റെ അവസാന ഘട്ടത്തിലേക്ക് കടന്നിരിക്കുന്ന വേളയിൽ കോൺഗ്രസ്-ബിജെപി പോര് മുറുകുന്ന കാഴ്‌ച്ചയാണ് ഇപ്പോൾ ദൃശ്യമാകുന്നത്. തിരഞ്ഞെടുപ്പ് റാലികളിൽ മോദിക്കെതിരെ കടുത്ത വിമർശനം നടത്തി മുന്നേറുന്ന വേളയിലാണ് പ്രധാനമന്ത്രി നടനാണെന്ന് പറഞ്ഞ് കോൺഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി രംഗത്തെത്തിയിരിക്കുന്നത്. ഇന്ത്യയ്ക്ക് പ്രധാനമന്ത്രിയായി ലഭിച്ചത് ലോകത്തെ തന്നെ ഏറ്റവും വലിയ നടനേയാണെന്നും മോദിക്ക് പകരം അമിതാഭ് ബച്ചനെയാണ് പ്രധാനമന്ത്രിയാക്കിയിരുന്നെങ്കിൽ ജനങ്ങൾക്കിടയിൽ ഇതിലും നന്നായി പ്രവർത്തിച്ചേനെയെന്നും പ്രിയങ്ക വ്യക്തമാക്കി.

ജനങ്ങൾക്ക് വേണ്ടി ഇങ്ങനെ ഒന്നും ചെയ്യാതിരുന്ന വേറൊരാളില്ലെന്നും പ്രിയങ്ക കൂട്ടിച്ചേർത്തു. മിർസാപൂരിൽ നടന്ന തിരഞ്ഞെടുപ്പ് പൊതുയോഗത്തിൽ പ്രസംഗിക്കുകയായിരുന്നു പ്രിയങ്ക. ബോളിവുഡ് താരമായ അമിതാഭ് ബച്ചൻ മത്സരിച്ച അലഹബാദിൽ നിന്നും 85 കിലോമീറ്റർ അകലെയാണ് മിർസാപൂർ. നെഹ്റു കുടുംബവുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന ആളാണ് ബച്ചൻ. 1984ലെ തെരഞ്ഞെടുപ്പ് കോൺഗ്രസ് തൂത്തുവാരിയ വേളയിലായിരുന്നു ബച്ചൻ രാഷ്ട്രീയത്തിലേക്ക് കടന്നുവന്നത്. ബോഫോഴ്സ് കേസിൽ ആരോപണ വിധേയനായതിനു പിന്നാലെയാണ് ബച്ചൻ എംപി സ്ഥാനം രാജിവെച്ചത്.

ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചരണം ആരംഭിച്ചത് മുതൽ മോദിക്കെതിരെ കടുത്ത വിമർശനങ്ങളാണ് പ്രിയങ്ക ഉയർത്തിയത്. മോദിയെ കടന്നാക്രമിക്കുകയും ചോദ്യം ചെയ്യുകയും ചെയ്തപ്പോഴും ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിക്കൊണ്ടാണ് പ്രിയങ്ക കാര്യങ്ങൾ റാലികളിൽ വിശദീകരിച്ചത്. മുൻകാലങ്ങളിൽ വലിയ വലിയ വാഗ്ദാനങ്ങളാണ് ഇവർ നിങ്ങൾക്ക് നൽകിയത്. എവിടെയാണ് രണ്ട് കോടി ജോലി. ബാങ്ക്. എന്നായിരുന്നു പ്രിയങ്ക പറഞ്ഞത്. നിങ്ങളോട് പ്രസംഗിക്കാൻ ഉദ്ദേശിച്ചല്ല ഞാൻ വന്നത്. പക്ഷേ, ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്നുള്ള വാക്കുകൾ കൊണ്ട് ഞാൻ നിങ്ങളോട് ചോദിക്കുന്നു.

ഇപ്പോൾ രാജ്യത്തുള്ള അന്തരീക്ഷം കണ്ട് എനിക്ക് ഞെട്ടലാണ് ഉണ്ടാകുന്നത്. ഏറ്റവും ദുഃഖകരമായ കാര്യമാണ് നടക്കുന്നത്. എല്ലാവരേയും പരസ്പരം വെറുപ്പിക്കാനാണ് ഇവർ ശ്രമിക്കുന്നത്. രാജ്യത്തെ സ്ഥാപനങ്ങളെ ഒന്നൊന്നായി നശിപ്പിക്കുന്നു. പക്ഷേ, ഇതിനെയെല്ലാം ചെറുക്കാൻ ജനങ്ങൾക്ക് കഴിയും പരസ്പരം സ്‌നേഹത്തോടെയും സൗഹാർദത്തോടെയും കഴിഞ്ഞുകൊണ്ട് ഈ വെറുപ്പിന്റെ കാറ്റിനെ തുടച്ചുനീക്കാൻ നിങ്ങൾക്കാകും- ഗോധ്രസംഭവവും ഗുജറാത്തിൽ മുൻകാലങ്ങളിൽ നടന്ന കൂട്ടക്കൊലകളും ഓർമിപ്പിച്ചുകൊണ്ട് പ്രിയങ്ക ജനങ്ങളോട് പറഞ്ഞത് ഇങ്ങനെയാണ്. 

രാജ്യത്തിന് ഏറ്റവും വേണ്ടപ്പെട്ട തിരഞ്ഞെടുപ്പാണ് മുന്നിൽ വന്നതെന്നാണ് പ്രിയങ്ക വ്യക്തമാക്കിയത്. നിങ്ങളുടെ വോട്ടാണ് നിങ്ങളുടെ ആയുധം. ആവശ്യമില്ലാത്ത വിഷയങ്ങൾ ഉയർത്തുന്നവരെ തിരിച്ചറിയുക. നിങ്ങൾക്കുവേണ്ടി സംസാരിക്കേണ്ടവർ ആരാണെന്ന് നിങ്ങൾ ആലോചിച്ച് തീരുമാനിക്കുക. ഓരോ പൗരനും ജാഗ്രതയോടെ ഇരിക്കുക. - പ്രിയങ്ക പറഞ്ഞു. നമ്മൾ രാജ്യത്തെ സംരക്ഷിക്കുകയും അതിന്റെ വികസനത്തിൽ ശ്രദ്ധചെലുത്തുകയും വേണമെന്ന് പറഞ്ഞ പ്രിയങ്ക അതിനായി സ്‌നേഹവും സാഹോദര്യവും ഊട്ടിയുറപ്പിക്കണം രാജ്യത്തെന്നും വ്യക്തമാക്കി. ബാലിശമായ വിഷയങ്ങളല്ല നമ്മൾ ചർച്ചചെയ്യേണ്ടതെന്ന് മോദിയെ ഉദ്ദേശിച്ച് പ്രിയങ്ക പറഞിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP