Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇനി പരാതികൾക്ക് ഇടമില്ല; പ്രധാനമന്ത്രിയായ ശേഷം നരേന്ദ്ര മോദിയുടെ ആദ്യ വാർത്താസമ്മേളനം; തലസ്ഥാനത്ത് മാധ്യമങ്ങളെ കണ്ടത് അമിത് ഷായ്‌ക്കൊപ്പം; വൻഭൂരിപക്ഷത്തോടെ എൻഡിഎ വീണ്ടും അധികാരത്തിൽ വരുമെന്ന് മോദിയും ഷായും; ലോകത്തെ സ്വാധീനിക്കാനുള്ള കരുത്ത് ഇന്ത്യ കൈവരിച്ചു; ജനങ്ങളുടെ സ്‌നേഹത്തിനും പിന്തുണയ്ക്കും നന്ദിയെന്നും മോദി; മോദിജിയുടെ വികസന അജണ്ട രാജ്യത്തെ മാറ്റിമറിച്ചുവെന്നും വിലക്കയറ്റമോ അഴിമതിയോ കണികാണാൻ കിട്ടിയില്ലെന്നും അമിത് ഷാ

ഇനി പരാതികൾക്ക് ഇടമില്ല; പ്രധാനമന്ത്രിയായ ശേഷം നരേന്ദ്ര മോദിയുടെ ആദ്യ വാർത്താസമ്മേളനം; തലസ്ഥാനത്ത് മാധ്യമങ്ങളെ കണ്ടത് അമിത് ഷായ്‌ക്കൊപ്പം; വൻഭൂരിപക്ഷത്തോടെ എൻഡിഎ വീണ്ടും അധികാരത്തിൽ വരുമെന്ന് മോദിയും ഷായും; ലോകത്തെ സ്വാധീനിക്കാനുള്ള കരുത്ത് ഇന്ത്യ കൈവരിച്ചു; ജനങ്ങളുടെ സ്‌നേഹത്തിനും പിന്തുണയ്ക്കും നന്ദിയെന്നും മോദി;  മോദിജിയുടെ വികസന അജണ്ട രാജ്യത്തെ മാറ്റിമറിച്ചുവെന്നും വിലക്കയറ്റമോ അഴിമതിയോ കണികാണാൻ കിട്ടിയില്ലെന്നും അമിത് ഷാ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: പ്രധാനമന്ത്രിയായ ശേഷം വാർത്താസമ്മേളനം നടത്തുന്നില്ലെന്ന പരാതികൾക്ക് വിരാമമിട്ട് നരേന്ദ്ര മോദി ഇതാദ്യമായി വാർത്താ സമ്മേളനം നടത്തി. ബിജെപി ദേശീയ അദ്ധ്യക്ഷൻ അമിത് ഷായും മോദിക്കൊപ്പമുണ്ടായിരുന്നു. ജനങ്ങളോട് നന്ദി പറയാനാണ് എത്തിയതെന്ന് പ്രധാനമന്ത്രി പറഞ്ഞു. കഴിഞ്ഞ രണ്ടു തിരഞ്ഞെടുപ്പുകളിലും ഐപിഎൽ നടത്താൻ കഴിഞ്ഞില്ല. സർക്കാർ ശക്തമായിരിക്കുമ്പോൾ ഐപിഎൽ, റംസാൻ, പരീക്ഷകൾ എല്ലാം തിരഞ്ഞെടുപ്പിനിടെ സമാധാനപരമായി നടന്നു. സർക്കാരിന്റെ നേട്ടങ്ങളിൽ അഭിമാനമുണ്ട്. രണ്ടാം വട്ടവും വൻഭൂരിപക്ഷത്തോടെ അധികാരത്തിൽ വരുമെന്ന് മോദി അവകാശപ്പെട്ടു. ജനങ്ങൾ നൽകിയ സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി പറയുന്നു.
ലോകത്തിന് നമ്മുടെ ജനാധിപത്യത്തിന്റെ കരുത്ത് ഇപ്പോൾ തിരച്ചറിയാനാവുന്നുണ്ട്. ലോകത്തെ സ്വാധീനിക്കാനുള്ള ശക്തി ഇന്ത്യ കൈവരിച്ചുവെന്നും മോദി പറഞ്ഞു.

എന്നാൽ, മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങളിൽ നിന്ന് മോദി ഒഴിഞ്ഞുമാറി. താൻ അച്ചടക്കമുള്ള മാധ്യമപ്രവർത്തകനാണെന്നും ചോദ്യങ്ങൾക്ക് പാർട്ടി അദ്ധ്യക്ഷനാണ് മറുപടി പറയുകയെന്നും അദ്ദേഹം പറഞ്ഞു.

സ്വാതന്ത്ര്യത്തിന് ശേഷമുള്ള ഏറ്റവും പ്രധാനപ്പെട്ട തിരഞ്ഞെടുപ്പാണ് ഇപ്പോൾ നടക്കുന്നത്, അമിത് ഷാ പറഞ്ഞു. വളരെ വിപുലമായ തിരഞ്ഞെടുപ്പ് പ്രചാരണമാണ് ബിജെപി നടത്തിയത്. മോദിയുടെ വികാസ് അജണ്ട ഇന്ത്യയെ മാറ്റി മറിച്ചുകഴിഞ്ഞു. മോദി തന്നെ വീണ്ടും പ്രധാനമന്ത്രിയാകും. പ്രചാരണത്തിൽ സംവാദത്തിന്റെ നിലവാരം തകർത്തത് ബിജെപിയല്ല. അഴിമതി ജനങ്ങളെ അറിയിക്കേണ്ടത് ഉത്തരവാദിത്വമാണ്. 300 ലധികം സീറ്റുകൾ ലഭിക്കുമെന്ന് ആത്മവിശ്വാലമുണ്ട്. എൻഡിഎ വീണ്ടും സർക്കാർ രൂപീകരിക്കുമെന്നും അമിത് ഷാ ആത്മവിശ്വാസം പ്രകടിപ്പിച്ചു. പുതിയ കക്ഷികളെ സഖ്യത്തിലേക്ക് അദ്ദേഹം സ്വാഗതം ചെയ്തു. ജനങ്ങളുടെ പ്രതീക്ഷകൾ സാക്ഷാത്കരിക്കുന്നതിൽ ബിജെപി കഠിന പ്രയത്നമാണ് നടത്തിയത്. മോദി സർക്കാരിന്റെ ഭരണകാലത്ത് വിലകയറ്റമോ, അഴിമതിയോ ഉണ്ടായിട്ടില്ല. ജനങ്ങൾക്ക് തങ്ങൾ സുരക്ഷിതമാണെന്ന വിശ്വാസം ഉണ്ടായിരിക്കുന്നു. സർക്കാരിന്റെ വിവിധ പദ്ധതികളിലൂടെ 50 കോടി പേർക്ക് ആനുകൂല്യം ലഭിച്ചു. ദരിദ്രർ, സ്ത്രീകൾ, കർഷകർ എന്നിവരുടെ ഉന്നമനത്തിനാണ് സർ്ക്കാർ പ്രയത്നിച്ചതെന്നും അമിത്ഷാ പറഞ്ഞു.

ഓരോ 15 ദിവസവും പുതിയ പദ്ധതികൾ കൊണ്ടുവന്നു. 133 പദ്ധതികളാണ സമൂഹത്തിലെ ഏല്ലാ വിഭാഗങ്ങളുടെയും ഉന്നമനത്തിനായി കൊണ്ടുവന്നത്. 2014 ൽ ബിജെപിക്ക് ആറ് സംസ്ഥാനങ്ങളിലാമ് ഭരണമുണ്ടായിരുന്നതെങ്കിൽ, ഇപ്പോൾ അത് 16 സംസ്ഥാനങ്ങളിലായി. വികസനവും ദേശീയ സുരക്ഷയുമാണ് സർക്കാർ ഏറ്റവും ശ്രദ്ധ കേന്ദ്രീകരിച്ച വിഷയങ്ങളെന്നും ഷാ പറഞ്ഞു.വടക്കു-കിഴക്കൻ സംസ്ഥാനങ്ങളിലും ബംഗാളിലും ഒഡീഷയും ബിജെപി മികച്ച പ്രകടനം കാഴ്ച വയ്ക്കും. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും സീറ്റുകളുടെ എണ്ണം കൂടും. മഹാരാഷ്ട്രയിലും പ്രകടനം മെച്ചപ്പെടുമെന്ന് ഷാ പറഞ്ഞു.

ഗാന്ധിജിയെ ഇകഴ്‌ത്തിയും, ഗോഡ്സയെ പ്രകീർത്തിച്ചും പരാമർശം നടത്തിയ പ്രഗ്യ സിങ് ടാക്കൂറിന് ഷോക്കോസ് നോട്ടീസ് നൽകിയിട്ടുണ്ട്. മറുപടി കിട്ടിയ ശേഷം അച്ചടക്ക സമിതി ആവശ്യമായ നടപടി സ്വീകരിക്കുമെന്നും അമിത് ഷാ അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP