Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

`മോദി മാധ്യമങ്ങളെ കാണുന്നത് വളരെ നല്ല കാര്യം`; അദ്ദേഹത്തോടെ ചോദ്യങ്ങൾ ചോദിക്കാൻ മറക്കരുത്; പലരും അവസരം കിട്ടിയപ്പോൾ ചോദിച്ചത് മോദിജീ താങ്കൾ എന്താണ് ചിലപ്പോൾ ഹാഫ് കൈ കുർത്ത ധരിക്കുന്നത് എന്ന്; കുർത്തയുടെ ഫാഷനെ പറ്റിയും ഭക്ഷണ ശൈലിയെ പറ്റിയും മാത്രം ചോദിച്ച് വിട്ടുകളയരുത്; റഡാറുകളെ കുറിച്ച് ഇന്ത്യൻ പ്രധാനമന്ത്രിയുടെ ജ്ഞാനം അതി മനോഹരം എന്ന് പരിഹാസം; മോദിയുടെ എല്ലാ കള്ളത്തരങ്ങളും പൊളിഞ്ഞെന്നും മെയ് 23ന് ബാക്കിയെന്നും രാഹുൽ ഗാന്ധി

`മോദി മാധ്യമങ്ങളെ കാണുന്നത് വളരെ നല്ല കാര്യം`; അദ്ദേഹത്തോടെ ചോദ്യങ്ങൾ ചോദിക്കാൻ മറക്കരുത്; പലരും അവസരം കിട്ടിയപ്പോൾ ചോദിച്ചത് മോദിജീ താങ്കൾ എന്താണ് ചിലപ്പോൾ ഹാഫ് കൈ കുർത്ത ധരിക്കുന്നത് എന്ന്; കുർത്തയുടെ ഫാഷനെ പറ്റിയും ഭക്ഷണ ശൈലിയെ പറ്റിയും മാത്രം ചോദിച്ച് വിട്ടുകളയരുത്; റഡാറുകളെ കുറിച്ച് ഇന്ത്യൻ പ്രധാനമന്ത്രിയുടെ ജ്ഞാനം അതി മനോഹരം എന്ന് പരിഹാസം; മോദിയുടെ എല്ലാ കള്ളത്തരങ്ങളും പൊളിഞ്ഞെന്നും മെയ് 23ന് ബാക്കിയെന്നും രാഹുൽ ഗാന്ധി

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: പ്രധാനമന്ത്രിയായ ശേഷം ആദ്യമായ മാധ്യമങ്ങളെ കാണാനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ചും അഭിനന്ദിച്ചും കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. നരേന്ദ്ര മോദി മാധ്യമങ്ങളെ കാണാൻ തീരുമാനിച്ചത് വളരെ നല്ല കാര്യമാണ് എന്നും രാഹുൽ ഗാന്ധി പറഞ്ഞു. എന്നാൽ ആദ്യമായ മാധ്യമങ്ങളെ കാണാൻ എത്തിയ പ്രധാനമന്ത്രിയോട് ചോദ്യങ്ങൾ ചോദിക്കാൻ മാധ്യമപ്രവർത്തകരുടെ ശ്രദ്ധ വേണമെന്ന് അദ്ദേഹം പറഞ്ഞു. മുൻപ് പലർക്കും മോദി അഭിമുഖം അനുവദിച്ചിട്ടുണ്ട്. അന്ന് പലരും ചോദിച്ച പോലെ താങ്ങളുടെ കുർത്ത മനോഹരമാണല്ലോ.. എന്താണ് ഈ ഹാഫ് കൈ കുർത്ത ധരിക്കുന്നത്. എവിടെ നിന്നാണ് ഈ ഐഡിയ കിട്ടിയത്. താങ്കളുടെ ഭക്ഷണം കഴിക്കുന്ന രീതിയാണ് എന്നിങ്ങനെ ഉള്ള കാര്യങ്ങൾ ചോദിക്കാതെ രാജ്യത്തെ കുറിച്ച് ചോദിക്കണം എന്ന് രാഹുൽ ഓർമ്മപ്പെടുത്തി.

അടുത്ത പ്രധാനമന്ത്രിയാരായിരിക്കും എന്ന ചോദ്യത്തിന് ഇന്ത്യയിലെ ജനങ്ങളാണ് അത് തീരുമാനിക്കുകയെന്നും മെയ് 23ന് ഇനി അധികം താമസമില്ലെന്നും രാഹുൽ പ്രതികരിച്ചു. പലപ്പോഴും ഒരു തുറന്ന സംവാദത്തിന് ഞാൻ മോദിയെ ക്ഷണിച്ചിരുന്നു. പക്ഷേ അയാൾ വന്നില്ല. ഇപ്പോൾ പത്ര സമ്മേളനത്തിൽ എന്തായിരിക്കും പറയുക എന്ന് നോക്കാം എന്നും രാഹുൽ പറഞ്ഞു. പ്രതിപക്ഷ സ്ഥാനത്ത് വളരെ മികച്ച പ്രകടനം തന്നെയാണ് കോൺഗ്രസ് നടത്തിയത് എന്നും അദ്ദേഹം പറഞ്ഞു.

മോദിക്ക് ആവോളം തന്നെയും തന്റെ കുടുബത്തേയും അപമാനിക്കാം. അദ്ദേഹത്തിന്റെ കുടുംബത്തിന് എതിരെ പറയാൻ ഞാൻ ഉദ്ദേശിക്കുന്നില്ല. ആ കുടുംബത്തെ ബഹുമാനിക്കാനാണ് താൽപര്യം. ഈ തെരഞ്ഞെടുപ്പിൽ ഉടനീളം പക്ഷാപാദമായിട്ടാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ പെരുമാറിയത് എന്ന് കോൺഗ്രസ് അധ്യക്ഷൻ കുറ്റപ്പെടുത്തി. മോദിക്ക് എന്തും പറയാനുള്ള സ്വാതന്ത്ര്യം ഉണ്ട് പക്ഷേ നമുക്ക് ആർക്കും തന്നെ അതില്ല. തെരഞ്ഞെടുപ്പ് തീയതികൾ തീരുമാനിച്ചത് പോലും മോദിയുടെ ക്യാമ്പയിനുകൾക്ക് സൗകര്യമൊരുക്കാനാണോ എന്ന് സംശയമുണ്ട് എന്നും രാഹുൽ പറയുന്നു. ബിജെപിക്കും മോദിക്കും കണ്ടമാനം പണം ഉണ്ട് പക്ഷേ നമ്മുടെ കയ്യിൽ ആകെ ഉള്ളത് സത്യം മാത്രമാണ് എന്നും രാഹുൽ പറയുന്നു.

തെരഞ്ഞെടുപ്പ് ഫലം വരാൻ അഞ്ച് ദിവസം മാത്രം ബാക്കിയുള്ളപ്പോൾ ഒരു പത്ര സമ്മേളനം നടത്തുന്ന പ്രധാനമന്ത്രി. ഇന്ത്യൻ പറധാനമന്ത്രി ആദ്യമായി ഒരു വാർത്താ സമ്മേളനം നടത്തുന്നു. അമിത് ഷായും ഒപ്പം ഉണ്ടെന്നും കേൾക്കുന്നു.എന്തുകൊണ്ടാണ് താങ്കൾ റഫാൽ അഴിമതിയെ കുറിച്ച് ഒരു സംവാദത്തിന് വരാത്തത് എന്നും രാഹുൽ ചോദിക്കുന്നു. താങ്കൾ ഗാന്ധിയൻ ഫിലോസഫിയുടെ വക്താവ് അല്ലെന്നും മറിച്ച് അക്രമത്തിന്റെ വക്താവ് ആണെന്നും രാഹുൽ പരിഹസിച്ചു. ഇന്ത്യയിലെ ഏത് ഗ്രാമത്തിലും നഗരത്തിലും ചെന്ന് ചൗക്കിദാർ എന്ന് പറഞ്ഞാലും ചോർ ഹെ എന്ന് പിന്നാലെ ജനങ്ങൾ പറയും എന്നാണ് രാഹുൽ പറയുന്നു.

മോദിയുടെ റഡാർ പ്രസംഗത്തേയും രാഹുൽ പരിഹസിച്ചു.ഇന്ന് ഡൽഹിയിൽ മഴ പെയ്തപ്പോൾ താൻ ശരിക്കും ഭയന്നുവെന്നും മേഖങ്ങൾ കാരണം റഡാറുകൾക്ക് അദ്ദേഹത്തിന്റെ എയറോപ്ലെയിൻ മിസ് ആകുമോ എന്നായിരുന്നും രാഹുലിന്റെ ഭയം. ഇത് പറഞ്ഞ ശേഷം മൂന്ന് തവണ കൈ കൊണ്ട് മേശയിൽ അടിച്ചായിരുന്നു പരിഹാസം. മോദിയുടെ കള്ളത്തരങ്ങൾ പൊളിക്കാൻ കോൺഗ്രസ് പാർട്ടിക്ക് കഴിഞ്ഞുവെന്നും രാഹുൽ പറയുന്നു. എന്റെ കുടുംബത്തെ കുറിച്ച് മോദിക്ക് ഇഷ്ടമുള്ളത് പറയാം പക്ഷേ എന്റെ മര്യാദ അതല്ലെന്നും രാഹുൽ പറയുന്നു. കോൺഗ്രസ് പാർട്ടി വളരെ നന്നായി തന്നെ തെരഞ്ഞെടുപ്പിനെ നേരിട്ടെന്നും ബാ്കി ജനങ്ങൾ പറയും എന്നുമാണ് അദ്ദേഹം പറഞ്ഞത്.

അദ്ദേഹം നിരവധി കള്ളങ്ങൾ പറഞ്ഞ് നമ്മളെ എല്ലാവരേയും പറ്റിച്ചു. 15 ലക്ഷം തരാമെന്ന് പറഞ്ഞു പക്ഷേ നടന്നില്ല. പിന്നെ അത് മാറ്റി പറഞ്ഞു. ചോദ്യങ്ങൾക്ക് കൃത്യമായി ഉത്തരം പറഞ്ഞില്ല. ഓരോന്ന് കാണിച്ച് കൂട്ടിയിട്ട് ജനങ്ങളുടെ ശ്രദ്ധ തിരിക്കാനാണ് അദ്ദേഹം ശ്രമിച്ചത് പക്ഷേ ഇനി രാജ്യത്തിന്റെയും ജനങ്ങളുടെയും ശ്രദ്ധ മാറില്ലെന്ന് പറഞ്ഞാണ് രാഹുൽ പ്രസംഗം അവസാനിപ്പിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP