Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

മുടി അഴിച്ചിട്ടാലും കെട്ടിവച്ചാലും പെൺകുട്ടിയുടെ മുഖഭാവം; ചങ്ങാത്തം മുഴുവൻ ലഹരിക്കടിമകളായ വീട്ടമ്മമാരും വിദ്യാർത്ഥിനികളുമായി; പെൺരൂപത്തിൽ വിലസുന്നത് കാഴ്ചക്കാർക്ക് സംശയം തോന്നാതിരിക്കാൻ; സൗഹൃദം സ്ഥാപിക്കുന്നത് ടെസ്റ്റ് ഡോസായി സൗജന്യ മയക്കുമരുന്നുകൾ നൽകി; ആലുവയിൽ എക്‌സൈസ് സംഘം പിടികൂടിയ സ്‌നൈപ്പർ ഷേക്ക് ലഹരിമാഫിയയിലെ കില്ലാഡി

മുടി അഴിച്ചിട്ടാലും കെട്ടിവച്ചാലും പെൺകുട്ടിയുടെ മുഖഭാവം; ചങ്ങാത്തം മുഴുവൻ ലഹരിക്കടിമകളായ വീട്ടമ്മമാരും വിദ്യാർത്ഥിനികളുമായി; പെൺരൂപത്തിൽ വിലസുന്നത് കാഴ്ചക്കാർക്ക് സംശയം തോന്നാതിരിക്കാൻ; സൗഹൃദം സ്ഥാപിക്കുന്നത് ടെസ്റ്റ് ഡോസായി സൗജന്യ മയക്കുമരുന്നുകൾ നൽകി; ആലുവയിൽ എക്‌സൈസ് സംഘം പിടികൂടിയ സ്‌നൈപ്പർ ഷേക്ക് ലഹരിമാഫിയയിലെ കില്ലാഡി

പ്രകാശ് ചന്ദ്രശേഖർ

ആലുവ: ആലുവായിൽ എക്സൈസിന്റെ പിടിയിലായ സ്നൈപ്പർ ഷേക്ക് ലഹരിക്കടിമകളായ സ്ത്രീകളുടെയും കോളേജ് കുമാരിമാരുടെയും പ്രിയങ്കരൻ. ഇന്നലെയാണ് ഒറ്റനോട്ടത്തിൽ പെൺകുട്ടിയെന്ന് തോന്നിപ്പിക്കുന്ന രൂപഭാവത്തിലുള്ള സ്നൈപ്പർ ഷേക്ക് എന്ന് അറിയപ്പെടുന്ന കൊല്ലം കിളികൊല്ലൂർ ആരീഫ് മൻസലിൽ മുഹമ്മദ് സാഹീറിന്റെ മകനായ മുഹമ്മദ് സിദ്ദിഖ് (22) എക്സൈസിന്റെ പിടിയിലായത്. നീട്ടി വളർത്തിയ മുടി അഴിച്ചിട്ടാലും കെട്ടിവച്ചാലും ഇയാൾക്ക് പെൺകുട്ടിയുടെ രൂപഭാവം കൈവരുമെന്നാണ് എക്സൈസ് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്. മയക്ക് മരുന്ന് ഉപഭോക്താക്കളായ വീട്ടമ്മമാരും വിദ്യാർത്ഥിനികളുമൊക്കെയായി ചങ്ങാത്തം കൂടുമ്പോൾ കാഴ്ചക്കാർക്ക് സംശയം തോന്നാതിരിക്കാനായിരിക്കാം ഇയാൾ ഈ രൂപത്തിൽ വിലസുന്നതെന്നാണ് അധികൃതർ സംശയിക്കുന്നത്.

ആലുവ റേഞ്ച് എക്സൈസ് ഷാഡോ ടീം കുറച്ചുദിവസമായി സ്നൈപ്പറിന് പുറകെയായിരുന്നു. കസ്റ്റഡിയിലെടുത്തപ്പോൾ ഇയാളുടെ പക്കൽ നിന്ന് 120 നൈട്രോസെപാം മയക്ക് മരുന്ന് ഗുളികകൾ പിടിച്ചെടുത്തു. ഈ മാസം ആദ്യം സേലത്തു നിന്ന് മയക്ക് മരുന്ന് കടത്തിയിരുന്ന രണ്ട് യുവാക്കളെ 90 നൈട്രോസെപാം ഗുളികകളുമായി ആലുവ എക്സൈസ് റേഞ്ച് അറസ്റ്റ് ചെയ്തിരുന്നു. ഇവരിൽ നിന്ന് ലഭിച്ച വിവരമാണ് കൂട്ടത്തിന്റെ തലവനായ സ്നൈപ്പർ ഷേക്കിനെ കുടുക്കാൻ എക്‌സൈസ് ഷാഡോ ടീമിന് തുണയായത്.സേലം, പുതുച്ചേരി എന്നിവിടങ്ങളിലുള്ള ലഹരി മരുന്ന് മാഫിയയുമായി ബന്ധമുള്ള ഇയാൾ അവിടെ നിന്ന് വൻതോതിൽ മയക്ക് മരുന്നുകൾ കേരളത്തിലേയ്ക്ക് കടത്തിയിരുന്നു.

മയക്കുമരുന്ന് വിതരണത്തിന് വിപുലമായ ശ്യംഖല തന്നെ സ്നിപ്പർ ഇതിനകം രൂപപ്പെടുത്തിയിട്ടുണ്ട്. ഏജന്റുമാർ ഇല്ലാത്ത സ്ഥലങ്ങളിൽ ആവശ്യക്കാർക്ക് ലഹരി വസ്തുക്കൾ എത്തിക്കാൻ ഇയാൾ നേരിട്ടിറങ്ങിയിരുന്നെന്നാണ് എക്സൈസ് അധികൃതർക്ക് ലഭിച്ച വിവരം.
സ്‌കൂൾ കോളേജ് വിദ്യാർത്ഥികളാണ് പ്രധാനമായും ഇയാളുടെ ഇരകൾ. ഇത്തരക്കാരുമായി സൗഹൃദം സ്ഥാപിച്ച ശേഷം ടെസ്റ്റ് ഡോസ് എന്ന രീതിയിൽ ആദ്യം സൗജന്യമായി മയക്ക് മരുന്നുകൾ നൽകി ഇവരെ ഇയാളുടെ വലയിലാക്കുകയാണ് ചെയ്തിരുന്നത്. ഇയാളുടെ ഫോൺ കോൾ വിവരങ്ങൾ പരിശോധിച്ചതിൽ വിദ്യാർത്ഥിനികളും വീട്ടമ്മമാരും വരെ സ്നൈപ്പറുടെ പതിവുകാരായിരുന്നെന്ന് വ്യക്തമായിട്ടുണ്ട്. ഉപഭോക്താക്കളായ വിദ്യാർത്ഥിനികളെകുറിച്ചോ വീട്ടമ്മരെ കുറിച്ചോ വെളിപ്പെടുത്താൻ ഇയാൾ തയ്യാറായില്ലെന്നാണ് ചോദ്യം ചെയ്ത ഉദ്യോഗസ്ഥരിൽ നിന്നും ലഭിച്ച വിവരം.

ആലുവയിലുള്ള കോളേജുകൾ കേന്ദ്രികരിച്ച് വൻ ലഹരി മാഫിയ സംഘം തമ്പടിച്ചിട്ടുണ്ടെന്ന് നേരത്തേ എക്സൈസ് ഷാഡോ ടീമിന് വിവരം ലഭിച്ചിരുന്നു.ഇതേ തുടർന്നുള്ള ഷാഡോ ടീമിന്റെ അന്വേഷണം എത്തിയത് സ്നൈപ്പർ ഷേക്കിലേക്ക് ആയിരുന്നു. ആലുവയിലെ ഇയാളുടെ ഏജന്റിന് മയക്ക് മരുന്ന് കൈമാറുന്നതിന് ആലുവ യു സി കോളേജിന് സമീപം നിൽക്കുകയായിരുന്ന ഇയാളെ എക്സൈസ് ഷാഡോ ടീം കൈയോടെ പിടികൂടുകയായിരുന്നു.

മാരക ലഹരിയിലായിരുന്ന ഇയാൾ അല്പസമയം പരിഭ്രാന്തി പരത്തിയെങ്കിലും, ഷാഡോ ടീം ഇയാളെ കീഴ്പ്പെടുത്തുകയായിരുന്നു.കൊല്ലം കിളികൊല്ലൂർ ആരീഫ് മൻസലിൽ മുഹമ്മദ് സാഹീറിന്റെ മകനായ മുഹമ്മദ് സിദ്ദിഖ് ഇപ്പോൾ കാക്കനാട് അത്താണിയിൽ ആഡംമ്പര വില്ലയിലാണ് താമസിച്ചുവന്നിരുന്നത്. ഇയാളിൽ നിന്നും മയക്ക് മരുന്നുകൾ വാങ്ങുന്നവർ ഒളിവിലാണെന്നും ഉപഭോക്താക്കളെ കേന്ദ്രികരിച്ച് അന്വേഷണം നടത്തുമെന്നും കൂടുതൽ അറസ്റ്റ് ഉടൻ ഉണ്ടാകുമെന്നും എക്സൈസ് അധികൃതർ അറിയിച്ചു. ചെറുപ്പക്കാർക്കിടയിൽ ലഹരി ഗുളികകളുടെ ഉപയോഗം ആശങ്കകമാം വിധം വർദ്ധിച്ചിട്ടുണ്ടെന്നതിന്റെ സൂചടനയാണ് ഇപ്പോൾ പുറത്തുവന്നുകൊണ്ടിരിക്കുന്നത്.മറ്റുള്ളവർ അറിയാത്ത രീതിയിൽ എളുപ്പത്തിൽ ഉപയോഗിക്കാൻ കഴിയും എന്നതിനാലാണ് ഇത്തരം ലഹരിയിലേയ്ക്ക് യുവാക്കൾ തിരിയുന്നതിന്റെ പ്രധാന കാരണമെന്നും ഇൻസ്പെക്ടർ ടി.കെ. ഗോപി വ്യക്തമാക്കി.

5 മില്ലി ഗ്രാം മുതൽ 600 മില്ലി ഗ്രാം വരെയുള്ള നൈട്രോസെഫാം മയക്ക് മരുന്ന് ഗുളികകൾ ഇയാൾ വിൽപ്പന നടത്താറുണ്ടെന്നും, ഇതിൽ 600 മില്ലി ഗ്രാമിന്റെ മയക്ക് മരുന്ന് ഗുളിക വെള്ളത്തിൽ കലക്കി കുടിക്കുകയാണെങ്കിൽ മൂന്ന് ദിവസത്തേയ്ക്ക് ഇതിന്റെ ഉന്മാദ ലഹരി നിലനിൽക്കുമെന്നും വേദന സ്പർശനം എന്നീ വികാരങ്ങളൊന്നും അറിയുവാൻ പോലും സാധിക്കില്ലന്നും ചോദ്യം ചെയ്യലിൽ സ്നിപ്പർ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തി. മാനസ്സിക വിഭ്രാന്തി നേരിടുന്നവർക്ക് സമാശ്വാസത്തിനായി നൽകുന്ന നൈട്രോസെഫാം ഗുളികകൾ 40 എണ്ണം കൈവശം വയ്ക്കുന്നത് 10 വർഷം വരെ കഠിന തടവ് ലഭിക്കാവുന്ന കുറ്റമാണ്.ഇൻസ്പെക്ടർ ടി.കെ. ഗോപിയുടെ നേതൃത്വത്തിൽ പ്രിവന്റീവ് ഓഫീസർ എ ബി സജീവുമാർ, പ്രസന്നൻ, ഷാഡോ ടീമംഗങ്ങളായ എൻ ഡി ടോമി, എൻ.ജി അജിത് കുമാർ സിഇഒമാരായ അഭിലാഷ്, സിയാദ് എന്നിവർ ചേർന്നാണ് സ്നിപ്പറിനെ കസ്റ്റഡയിലെടുത്തത്. ആലുവ കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാന്റ് ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP