Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇക്കുറി ബിജെപി വോട്ടിങ് ശതമാനം ഉയർത്തുകയും സിപിഎം തകർന്നടിയുകയും കോൺഗ്രസ് വൻ കുതിപ്പും നടത്താൻ ഇടയുള്ളത് എന്തുകൊണ്ട്? ബിജെപിയും സിപിഎമ്മും രണ്ട് സീറ്റുകൾ വീതം നേടി സമാസമം നേടിയാലും ആരും അത്ഭുതപ്പെടരുത്; വോട്ടിങ്ങിന് ശേഷം മറുനാടൻ നടത്തിയ പ്രവചന മത്സരം എന്തുകൊണ്ട് സിപിഎമ്മിന്റെ ഉറക്കം കെടുത്തുന്നു?

ഇക്കുറി ബിജെപി വോട്ടിങ് ശതമാനം ഉയർത്തുകയും സിപിഎം തകർന്നടിയുകയും കോൺഗ്രസ് വൻ കുതിപ്പും നടത്താൻ ഇടയുള്ളത് എന്തുകൊണ്ട്? ബിജെപിയും സിപിഎമ്മും രണ്ട് സീറ്റുകൾ വീതം നേടി സമാസമം നേടിയാലും ആരും അത്ഭുതപ്പെടരുത്; വോട്ടിങ്ങിന് ശേഷം മറുനാടൻ നടത്തിയ പ്രവചന മത്സരം എന്തുകൊണ്ട് സിപിഎമ്മിന്റെ ഉറക്കം കെടുത്തുന്നു?

ഷാജൻ സ്‌കറിയ

തിരഞ്ഞെടുപ്പ് ഫലം വരാൻ ഇനി ഒരാഴ്‌ച്ച പോലും ബാക്കിയില്ല. ഓരോ ദിവസവും കണക്ക് കൂട്ടലുകൾ മാറിയും മറിഞ്ഞും വരികയാണ്. പൊതുവേ കേരളത്തിൽ യുഡിഎഫിന് അനുകൂലമായ സാഹചര്യം ഉണ്ട് എന്ന് വിശ്വസിക്കുകയാണ് എല്ലാവരും. അതിന് രണ്ട് കാരണങ്ങളാണ് വിലയിരുത്തപ്പെടുന്നത്. ഒന്ന് ശബരിമല വിഷയത്തിൽ ഇടതു സർക്കാരിനോടുള്ള ഹിന്ദു ഭൂരിപക്ഷത്തിന്റെ എതിർപ്പും രണ്ട് രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കാൻ വന്നതോടുകൂടി മോദി വിരുദ്ധ ബിജെപി വിരുദ്ധ വികാരം കോൺഗ്രസിന് അനുകൂലമായി മാറിയതുമാണ്.

അതായത് സിപിഎം വോട്ടിന്റെ വലിയ ചോർച്ച ബിജെപിക്ക് അനുകൂലമായി ഉണ്ടാകുമ്പോൾ ന്യൂനപക്ഷങ്ങളുടെ വോട്ട് യുഡിഎഫിന് അനുകൂലമായി മാറുന്നത് ഈ തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കും എന്ന വിശ്വാസമാണ്. അതുകൊണ്ട് തന്നെ രണ്ട് കാര്യങ്ങളിൽ എല്ലാവരും ഒരേ വിശ്വാസമുള്ളവരാണ്. ഒന്ന് യുഡിഎഫിന് കഴിഞ്ഞ തവണത്തെക്കാൾ കൂടുതൽ സീറ്റ് ലഭിക്കും. രണ്ട് ബിജെപിക്ക് കഴിഞ്ഞ തവണത്തെക്കാൾ കൂടുതൽ വോട്ട് ലഭിക്കും. ഈ രണ്ട് കാര്യത്തിലും ആർക്കും തർക്കമുണ്ട് എന്ന് കരുതുന്നില്ല. ഒട്ടേറെ അഭിപ്രായ സർവേകൾ ഇതുമായി ബന്ധപ്പെട്ട് പുറത്ത് വന്നു.

ഞങ്ങൾ തന്നെ രണ്ട് തവണ ഫീൽഡ് സർവേ നടത്തി. ആദ്യ സർവേയിൽ ഒൻപത് സീറ്റുകൾ ഇടത് മുന്നണിക്കും പതിനൊന്ന് സീറ്റുകൾ യുഡിഎഫിനും അനുകൂലമായിരുന്നെങ്കിൽ രണ്ടാമത് ഞങ്ങൾ സർവേ നടത്തിയപ്പോൾ യുഡിഎഫിന്റെ സീറ്റ് പതിനാലായി ഉയരുകയും എൽഡിഎഫിന്റെ സീറ്റ് ആറായി മാറുകയും ചെയ്തിരുന്നു. ഒട്ടേറെ ഘടകങ്ങൾ ഈ തിരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്ന തരത്തിൽ ഉണ്ടായി. അതിനിടയിലാണ് തിരഞ്ഞെടുപ്പിന് ശേഷം ഞങ്ങൾ ഒരു സർവേ നടത്തുന്നത്. സർവേ എന്ന് വിളിക്കുന്നതിനേക്കാൾ ഉചിതം പ്രവചനം എന്ന് വിളിക്കുന്നതായിരിക്കും.

അതായത് തിരഞ്ഞെടുപ്പിന് ശേഷം ആൾക്കാരുടെ രാഷ്ട്രീയ ചിന്ത മാറുന്നതുകൊണ്ട് അവരുടെ നിഷ്പക്ഷത പുറത്ത് വരുന്നത്‌കൊണ്ട് അവർക്ക് ധൈര്യത്തോടുകൂടി അവർക്ക് സത്യസന്ധമായി മറുപടി പറയാം എന്ന സാഹചര്യം. തിരഞ്ഞെടുപ്പിന് മുൻപ് ഒരു ബിജെപികാരന് ബിജെപി ജയിക്കുമെന്നെ പറയാൻ കഴിയൂ. ഒരു സിപിഎംകാരന് സിപിഎം ജയിക്കുമെന്നെ പറയാൻ കഴിയൂ. അതാണ് അഭിപ്രായ സർവേ. അതുകൊണ്ടാണ് അഭിപ്രായ സർവേകളിൽ ഇടതു പക്ഷവും വലത് പക്ഷവും ഏതാണ്ട് ഒരുപോലെ മുന്നേറുമ്പോൾ മൂന്നാമതായി ബിജെപി മാറുന്നത്. എന്നാൽ തിരഞ്ഞെടുപ്പിന് ശേഷം ഞങ്ങൾ നടത്തിയ പ്രവചന മത്സരത്തിൽ വോട്ടു ചെയ്യുന്നവർക്ക് രാഷ്ട്രീയമില്ല.

അവർക്ക് അവരുടെ അറിവിന്റെ പുറത്ത് അവരുടെ സാഹചര്യത്തിന്റെ വിലയിരുത്തലിന്റെ പുറത്ത് മണ്ഡലത്തിലെ അവരുടെ പരിചയങ്ങളുടെ പുറത്ത് അവർ എത്തുന്ന വ്യക്തിപരമായ നിഷ്പക്ഷമായ സമീപനമാണ്. അതായത് തെരഞ്ഞെടുപ്പിന് മുൻപ് 20 മണ്ഡലങ്ങളിലും വിജയിക്കും എന്നേ ബിജെപികാർക്ക് പോലും പറയാൻ കഴിയൂ. എന്നാൽ തെരഞ്ഞെടുപ്പിന് ശേഷം ബിജെപിക്കാർ അവരുടെ അവകാശവാദം അഞ്ചായി കുറയ്ക്കുന്നു. അങ്ങനെ തന്നെയാണ് എൽഡിഎഫിന്റെയും യുഡിഎഫിന്റെയും അവസ്ഥ. ഈ സാഹചര്യത്തിൽ ഞങ്ങൾ നടത്തുന്ന സർവേയിൽ ഞങ്ങൾ സമ്മാനം കൂടി പ്രഖ്യാപിക്കുന്നതുകൊണ്ട് പൊതുവേ അത് ശരിയാവുകയാണ് പതിവ്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഞങ്ങൾ സമാനമായ അഭിപ്രായ സർവേ നടത്തുകയും ആ അഭിപ്രായ സർവേയിൽ ഞങ്ങൾ ചോദിച്ച പതിനഞ്ച് ചോദ്യങ്ങളിൽ പതിനാലു ചോദ്യങ്ങളിലും ഭൂരിപക്ഷം പേരും പറഞ്ഞ വസ്തുതകൾ ശരിയാവുകയും ചെയ്തു. അതായത് എൽഡിഎഫ് അധികാരത്തിൽ വരുമെന്ന് 78 ശതമാനം പേർ വോട്ടു രേഖപ്പെടുത്തിയെങ്കിൽ അത് ശരിയായി മാറി. ഒരു ചോദ്യമൊഴികെ ബാക്കി എല്ലാം ഞങ്ങളുടെ അഭിപ്രായ സർവേയിലെ ഭൂരിപക്ഷം പോലെയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP