Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കോൺഗ്രസ് യുവ വനിതാ നേതാവ് രേഷ്മ പഡകാനൂര കൊല്ലപ്പെടുന്നതിനു മുമ്പ് സഞ്ചരിച്ചത് എഐഎംഐഎം പാർട്ടി നേതാവിനൊപ്പം; കൊലപ്പെടുത്തിയ ശേഷം രേഷ്മയെ നദിയിലേക്കു വലിച്ചെറിഞ്ഞു; മൃതദേഹം ലഭിച്ചത് കൃഷ്ണാ നദിയിൽ നിന്ന്

കോൺഗ്രസ് യുവ വനിതാ നേതാവ് രേഷ്മ പഡകാനൂര കൊല്ലപ്പെടുന്നതിനു മുമ്പ് സഞ്ചരിച്ചത് എഐഎംഐഎം പാർട്ടി നേതാവിനൊപ്പം; കൊലപ്പെടുത്തിയ ശേഷം രേഷ്മയെ നദിയിലേക്കു വലിച്ചെറിഞ്ഞു; മൃതദേഹം ലഭിച്ചത് കൃഷ്ണാ നദിയിൽ നിന്ന്

മറുനാടൻ മലയാളി ബ്യൂറോ

ഹൈദരാബാദ്: കോൺഗ്രസ് യുവനേതാവ് രേഷ്മ പഡകാനൂരയെ മരിച്ച നിലയിൽ കണ്ടെത്തി. കൃഷ്ണാ നദിയിലാണ് മൃതദേഹം കണ്ടെത്തിയത്. കോലാറിലെ ബസവനബാഗവഡി ജില്ലയിലാണ് രേഷ്മയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ജെ.ഡി.എസിന്റെ വനിതാ വിഭാഗം മുൻ ജില്ലാ പ്രസിഡന്റാണ് രേഷ്മ.

  കൊലപാതകം എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കൊലയാളികൾ രേഷ്മയെ കൊലപ്പെടുത്തിയതിന് ശേഷം നദിയിൽ വലിച്ച് എറിയുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. അസ്വാഭാവിക മരണത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

വ്യാഴാഴ്ച രാത്രി എ.ഐ.എം.ഐ.എം പാർട്ടി നേതാവ് തൗഫീക്കിനൊപ്പം കാറിൽ സഞ്ചരിച്ചിരുന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. വസ്തു തർക്കമാണ് രേഷ്മയുടെ കൊലപാതകത്തിന് കാരണമെന്നാണ് സൂചന. തൗഫീഖും രേഷ്മയുടെ കുടുംബവുമായി സ്വത്ത് തർക്കം ഉണ്ടായിരുന്നു. ഇതാണ് കൊലപാതകത്തിന് കാരണമെന്നാണ് വിലയിരുത്തൽ. തൗഫീഖിന് വേണ്ടി പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. 

സ്വത്ത് തർക്കം പറഞ്ഞു തീർക്കാനെന്ന പേരിൽ രേഷ്മയെ കാറിൽ കയറ്റി കൊണ്ടു പോയി കൊന്നുവെന്നാണ് സൂചന. രേഷ്മയുടെ മരണത്തിന് മുമ്പ് പീഡനം നടന്നോ എന്ന് പൊലീസ് പരിശോധിക്കും. പോസ്റ്റ്മോർട്ടം റിപ്പോർട്ടാകും നിർണ്ണായകമാവുക. തന്റെ ഭാര്യയുടെ മരണത്തിന് പിന്നിൽ തൗഫീഖാണെന്ന് രേഷ്മയുടെ ഭർത്താവും ആരോപിച്ചു കഴിഞ്ഞു. ഇതോടെയാണ് പൊലീസിനും സ്വത്ത് തർക്കത്തിന്റെ സൂചന ലഭിച്ചത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ മഹാരാഷ്ട്രയിലെ ഷോലാപൂർ സെൻട്രലിൽ ഇയാൾ മത്സരിച്ചിരുന്നു. എഐഎംഐഎം കടുത്ത നിലാപാടുകളുള്ള മുസ്ലിം രാഷ്ട്രീയ പ്രസ്ഥാനമാണ്. ഇയാളെ കണ്ടെത്താനായി പൊലീസ് അന്വേഷണം തുടങ്ങി,

കോൺഗ്രസിൽ ചേരുന്നതിന് മുമ്പ് ജെഡിഎസിന്റെ വനിതാ വിഭാഗത്തിന്റെ പ്രധാനിയായിരുന്നു. രേഷ്മ 2013ൽ കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചെങ്കിലും തോറ്റു. 2018ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടി ഇവർക്ക് സീറ്റ് നിഷേധിച്ചു. തുടർന്ന് ജെഡിഎസ് വിട്ട ഇവർ പിന്നീട് കോൺഗ്രസിൽ ചേരുകയായിരുന്നു. ദേവഗൗഡയുമായും കുമാരസ്വാമിയുമായി ഏറെ അടുപ്പമുണ്ടായിരുന്ന നേതാവാണ് രേഷ്മ. വളരെ ഊർജ്ജസ്വലമായി പ്രവർത്തിച്ചിട്ടും 2018ൽ സീറ്റ് കിട്ടാത്തതാണ് ജെഡിഎസുമായി അകലാൻ കാരണം.

കുമാരസ്വാമിയാണ് ഇവർക്ക് സീറ്റ് നിഷേധിച്ചത്. കോൺഗ്രസിലും പ്രമുഖ സ്ഥാനം അവർക്ക് കിട്ടിയിരുന്നു. ഈ ലോക്സഭാ തെരഞ്ഞെടുപ്പിലും പ്രചരണത്തിൽ സജീവമായിരുന്നു.

രേഷ്മയുടെ മരണവിവരം രാഷ്ട്രീയവൃത്തങ്ങളിൽ നടുക്കം ഉണ്ടാക്കിയിട്ടുണ്ട്. കൊലയാളികളെ ഉടൻ പിടികൂടണമെന്ന് രാഷ്ട്രീയ നേതാക്കൾ ആവശ്യപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP