Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പൗണ്ട് വില നാല് മാസത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് കൂപ്പ് കുത്തി; ഓഹരി വിപണിയിലും ഉണർവ്വ് ഇല്ല; വരു ദിനങ്ങളിൽ പ്രതിസന്ധി അതിരൂക്ഷമാകും; ബ്രെക്സിറ്റ് അനിശ്ചിതത്വങ്ങൾ ബ്രിട്ടീഷ് വിപണിയെ ഉലച്ചപ്പോൾ പഴി കേരള മുഖ്യമന്ത്രിക്കും; പിണറായി കാലു കുത്തിയാൽ മാൻഡ്രേക്കിനെ പോലെ എല്ലാം തീരുമെന്ന് ചൂണ്ടിക്കാട്ടി പരിഹസിച്ച് സോഷ്യൽ മീഡിയ

പൗണ്ട് വില നാല് മാസത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് കൂപ്പ് കുത്തി; ഓഹരി വിപണിയിലും ഉണർവ്വ് ഇല്ല; വരു ദിനങ്ങളിൽ പ്രതിസന്ധി അതിരൂക്ഷമാകും; ബ്രെക്സിറ്റ് അനിശ്ചിതത്വങ്ങൾ ബ്രിട്ടീഷ് വിപണിയെ ഉലച്ചപ്പോൾ പഴി കേരള മുഖ്യമന്ത്രിക്കും; പിണറായി കാലു കുത്തിയാൽ മാൻഡ്രേക്കിനെ പോലെ എല്ലാം തീരുമെന്ന് ചൂണ്ടിക്കാട്ടി പരിഹസിച്ച് സോഷ്യൽ മീഡിയ

മറുനാടൻ മലയാളി ബ്യൂറോ

ലണ്ടൻ; ഇന്നലെ പിണറായി വിജയനാണ് ലണ്ടനിൽ വിപണി തുറന്നത്. ലണ്ടൻ സ്റ്റോക്ക് എക്സേഞ്ചിലെ പരിപാടിയിൽ പങ്കെടുക്കുന്നതിനായിരുന്നു പിണറായി ഇന്നലെ ലണ്ടനിലെത്തിയത്.

അദ്ദേഹം കാലെടുത്ത് കുത്തിയതോടെ പൗണ്ട് വില ഇടിഞ്ഞുവെന്നാണ് ലണ്ടനിലെ പുതിയ ചർച്ച. ഓഹരിവിപണിയും വലിയ നേട്ടത്തിലേക്ക് എത്തിയില്ല. പൗണ്ട് വില ഇടിഞ്ഞതിന്റെ ആഘാതം വരും ദിവസങ്ങളിലും വിപണയെ ബാധിക്കും. എന്നാൽ ബ്രിട്ടണിലെ രാഷ്ട്രീയമാണ് എല്ലാ പ്രശ്‌നത്തിനും കാരണമെന്നതാണ് വസ്തുത. അപ്പോഴും സോഷ്യൽ മീഡിയയിൽ പിണറായിയുടെ വരവിനെ തകർച്ചയുമായി ബന്ധപ്പെടുത്തുകയാണ് ട്രോളർമാർ.

ഇന്നലെ പൗണ്ട് വില നാല് മാസത്തെ ഏറ്റവും താഴ്ചയിലേക്ക് കൂപ്പ് കുത്തിയെന്ന് റിപ്പോർട്ടിനൊപ്പമാണ് പിണറായിയുടെ വരവും ചർച്ചയാകുന്നത്. ബ്രെക്സിറ്റിന്റെ കാര്യത്തിൽ തുടരുന്ന കടുത്ത അനിശ്ചിതത്വമാണ് പൗണ്ട് വില ഇടിയാൻ പ്രധാന കാരണമെന്ന് വെളിപ്പെട്ടിട്ടുണ്ട്. ഇതിനെ തുടർന്ന് ഓഹരി വിപണിയിലും ഇടിവുണ്ടായിട്ടുണ്ട്. അതുകൊണ്ട് തന്നെ ബ്രെക്സിറ്റ് അനിശ്ചിതത്വങ്ങൾ ബ്രിട്ടീഷ് വിപണിയെ ഉലച്ചപ്പോൾ പൗണ്ട് വില കുറയാൻ കാരണം ഇന്നലെ ലണ്ടനിലെത്തിയ കേരള മുഖ്യമന്ത്രി പിണറായി വിജയനാണെന്ന അടിസ്ഥാന രഹിതമായ പഴിയാണ് സോഷ്യൽ മീഡിയയിൽ ഉയർന്ന് വന്നതെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. കമ്മ്യൂണിസ്റ്റ് നേതാവ് കൂടിയായ പിണറായി കാലു കുത്തിയാൽ മാൻഡ്രേക്കിനെ പോലെ എല്ലാം തീരുമെന്ന് ചൂണ്ടിക്കാട്ടിയാണ് സോഷ്യൽ മീഡിയയിലെ ചർച്ചകൾ.

ഇന്നലെ പൗണ്ടിന്റെ വില 1.27 ഡോളറായിട്ടാണ് ഇടിഞ്ഞ് താഴ്ന്നിരിക്കുന്നത്. ഇക്കഴിഞ്ഞ ജനുവരിക്ക് ശേഷമുള്ള ഏറ്റവും വലിയ താഴ്ചയാണിത്. ബ്രെക്സിറ്റ് പ്രതിസന്ധി പരിഹരിക്കുന്നതിനായി ലേബറും ടോറികളും തമ്മിൽ 42 ദിവസങ്ങളായി നടന്ന് വരുന്ന ചർച്ച അലസിപ്പിരിഞ്ഞ വാർത്ത പുറത്ത് വന്നതിനെ തുടർന്ന് മാർക്കറ്റ് പ്രതികരിച്ചതിനെ തുടർന്നാണ് പൗണ്ട് വില ഇടിഞ്ഞ് താഴ്ന്നിരുന്നത്. ചർച്ച പൊളിഞ്ഞതിനെ തുടർന്ന് തെരേസ പ്രധാനമന്ത്രി പദത്തിൽ നിന്നും ഒഴിയേണ്ടി വരുമെന്ന ആശങ്കയും പൗണ്ട് വില ഇടിയുന്നതിന് കാരമമായിത്തീർന്നിട്ടുണ്ട്.

യൂറോയ്ക്കെതിരെയും പൗണ്ട് വില ഫെബ്രുവരിക്ക് ശേഷമുള്ള ഏറ്റവും വലിയ താഴ്ചയിലെത്തിയിരുന്നു. രാജ്യത്തെ പാരലൈസിസ് അവസ്ഥയിലേക്ക് നയിക്കാനാണ് ബ്രെക്സിറ്റിലൂടെ രാഷ്ട്രീയക്കാർ ശ്രമിക്കുന്നതെന്ന് സിബിഐ ചീഫ് കരോലിൻ ഫെയർബെയിൻ മുന്നറിയിപ്പേകി അധികം വൈകുന്നതിന് മുമ്പാണ് പൗണ്ട് വില ഇടിഞ്ഞ വാർത്തയെത്തിയിരിക്കുന്നത്. ആന്വൽ സിറ്റി ഓഫ് ലണ്ടൻ ബിസിനസ് ആൻഡ് ഇന്റസ്ട്രി ഡിന്നറിൽ പങ്കെടുത്ത് സംസാരിക്കവെയാണ് കരോലിൻ ഈ മുന്നറിയിപ്പേകിയിരുന്നത്. യുകെയിലാകമാനമുള്ള 330 ബിസിനസുകൾ ഭാഗഭാക്കായ പരിപാടിയായിരുന്നു ഇത്.

ഈ അനിശ്ചിതാവസ്ഥ പരിഹരിക്കുന്നതിനായി ബ്രിട്ടീഷ് ബിസിനസുകളുടെ ഇക്കാര്യത്തിലുള്ള അഭ്യർത്ഥ ബ്രിട്ടീഷ് രാഷ്ട്രീയം ചെവിക്കൊള്ളണമെന്നാണ് കരോലിൻ ആവശ്യപ്പെട്ടിരിക്കുന്നത്. പൊതുവായ അഭിപ്രായ സമന്വയത്തിലൂടെ ഈ വിഷമാവസ്ഥ പരിഹരിക്കണമെന്നും അവർ ആവശ്യപ്പെടുന്നു. ക്രോസ് പാർട്ടി ചർച്ച പരാജയപ്പെട്ടെങ്കിൽ അടുത്ത പടിയിലേക്ക് പോകണമെന്നും അവർ നിർദ്ദേശിക്കുന്നു. രണ്ടാമത് റഫറണ്ടം വേണമെന്ന് കോർബിനും അത് നടക്കില്ലെന്ന് തെരേസയും പിടിവാശി പിടിച്ചതിനെ തുടർന്നാണ് ബ്രെക്സിറ്റ് ചർച്ച പരാജയപ്പെട്ടിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP