Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നാട്ടിലേക്ക് മടങ്ങുന്ന ചില്ല സർഗവേദി പ്രവർത്തകൻ ഡാർലി തോമസിന് യാത്രയയപ്പ് നല്കി

നാട്ടിലേക്ക് മടങ്ങുന്ന ചില്ല സർഗവേദി പ്രവർത്തകൻ ഡാർലി തോമസിന് യാത്രയയപ്പ് നല്കി

റിയാദ്: ചില്ലയുടെ മെയ്മാസ വായനാപരിപാടിയിൽ സാംസ്‌കാരികപ്രവർത്തകനും വായനക്കാരനുമായ ഡാർലി തോമസ് സുഹൃത്തുക്കളോട് യാത്ര പറഞ്ഞു. വായനയും സംവാദവുമായി ചില്ലയുടെ പരിപാടികൾ കഴിഞ്ഞ അഞ്ച് വർഷം സജീവമായിരുന്ന ഡാർലി 2014 മുതൽ സൗദിയിലുണ്ട്. അൽ റജാ കമ്പനിയിലെ ഷിപ്പിങ് വകുപ്പ് ഉദ്യോഗസ്ഥനാണ്. പത്തനംതിട്ട റാന്നി ഉദിമൂട് സ്വദേശിയായ ഡാർലി സൗദിയിലെത്തുന്നതിന് മുൻപ് 12 വർഷം ഡൽഹിയിലെ ഒരു ഷിപ്പിങ് കമ്പനിയിൽ ജോലിചെയ്തു. ഡൽഹി മലയാളികളുടെ സാമൂഹ്യ സാംസ്‌കാരിക സംഘടനയായ ജനസംസ്‌കൃതിയിൽ അംഗമായിരുന്നു.

ജനസംസ്‌കൃതിയുമായുള്ള സമ്പർക്കമാണ് വായനയിലേക്ക് അടുപ്പിച്ചെതെന്നും, ചില്ലയിലെ കഴിഞ്ഞ അഞ്ചുവർഷത്തെ സൗഹൃദങ്ങൾ വായനയെ കൂടുതൽ ഗൗരവമാക്കിയിട്ടുണ്ടെന്നും ഡാർലി പറഞ്ഞു. നാട്ടിൽ മടങ്ങി എത്തിയാലും സമാനമായ പ്രവർത്തങ്ങളിൽ സജീവമാകുമെന്ന് ഡാർലി കൂട്ടിച്ചേർത്തു. ഭാര്യ കിങ് സൗദ് യൂണിവേഴ്സിറ്റി സ്റ്റാഫ് നഴ്സ് ആൻസി തോമസ്. മക്കൾ അമീത് തോമസ് പ്ലസ് വൺ വിദ്യാർത്ഥിയും ആദിത്യ തോമസ് ആറാം ക്ളാസിലുമാണ്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP