Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

'ലണ്ടൻ സ്റ്റോക് എക്സ്ചേഞ്ച് വ്യാപാരത്തിനായി തുറന്ന് കൊടുത്തത് മുഖ്യമന്ത്രി പിണറായി വിജയൻ': ഇത്രയും തള്ളാൻ മാത്രം എന്താണിത്ര സംഭവം? പുതുതായി വ്യാപാരം തുടങ്ങുന്ന കമ്പനികളെയെല്ലാം സ്റ്റോക് മാർക്കറ്റ് തുറക്കാൻ ക്ഷണിക്കുന്നത് പതിവാണ്; ബാൽക്കണിയിൽ ഫോട്ടോയുമെടുക്കാം; കിഫ്ബി മസാല ബോണ്ട് ലിസ്റ്റിങ്ങിനെ ചരിത്രനേട്ടമായി കൊണ്ടാടുന്നതിൽ കഥയില്ലെന്ന് മാധ്യമപ്രവർത്തകനായ നസീൽ വോയിസി

'ലണ്ടൻ സ്റ്റോക് എക്സ്ചേഞ്ച് വ്യാപാരത്തിനായി തുറന്ന് കൊടുത്തത് മുഖ്യമന്ത്രി പിണറായി വിജയൻ': ഇത്രയും തള്ളാൻ മാത്രം എന്താണിത്ര സംഭവം? പുതുതായി വ്യാപാരം തുടങ്ങുന്ന കമ്പനികളെയെല്ലാം സ്റ്റോക് മാർക്കറ്റ് തുറക്കാൻ ക്ഷണിക്കുന്നത് പതിവാണ്; ബാൽക്കണിയിൽ ഫോട്ടോയുമെടുക്കാം; കിഫ്ബി മസാല ബോണ്ട് ലിസ്റ്റിങ്ങിനെ ചരിത്രനേട്ടമായി കൊണ്ടാടുന്നതിൽ കഥയില്ലെന്ന് മാധ്യമപ്രവർത്തകനായ നസീൽ വോയിസി

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം:ഓഹരിവിപണിയിൽ ഓഹരി ലിസ്റ്റ് ചെയ്യുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനതല സ്ഥാപനം എന്ന പദവി കിഫ്ബി സ്വന്തമാക്കിയത് വെള്ളിയാഴ്ചയാണ്. പരമ്പരാഗത രീതിയിൽ റിങ് ദ ബെൽ (മണിയടിച്ച്) മുഖ്യമന്ത്രിയാണ് ലണ്ടൻ സ്റ്റോക്ക് എക്‌സചേഞ്ച് തുറന്നത്. 1571 ൽ തുറന്ന ലണ്ടൻ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിന്റെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഒരു ഇന്ത്യൻ നേതാവ് തുറന്നത്. കിഫ്ബിക്കു വേണ്ടി മസാല ബോണ്ട് ലിസ്റ്റിങ് ചടങ്ങ് നടന്നത് വലിയ സംഭവമായി സർക്കാരും മാധ്യമങ്ങളും കൊട്ടിഘോഷിക്കുമ്പോൾ, വേറിട്ട സ്വരവുമായി മാധ്യമപ്രവർത്തകൻ നസീൽ വോയിസി. ലണ്ടൻ സ്റ്റോക് എക്സ്ചേഞ്ചിൽ പുതുതായി വ്യാപാരം തുടങ്ങുന്ന കമ്പനികളെയെല്ലാം സ്റ്റോക് മാർക്കറ്റ് തുറക്കാൻ ക്ഷണിക്കുന്നത് പതിവാണെന്ന് വോയിസി ഫേസ്‌ബുക്കിൽ കുറിക്കുന്നു. 'മാർക്കറ്റ് ഓപ്പൺ സെറിമണി' എന്ന ചടങ്ങ് ഡിസൈൻ ചെയ്തിരിക്കുന്നത് തന്നെ ലിസ്റ്റ് ചെയ്യുന്ന പുതിയ അഡ്‌മിഷനുകൾക്കു വേണ്ടിയാണു. കിഫ്ബി അങ്ങനെയൊരു പുതിയ അഡ്‌മിഷനാണ്, അപ്പൊ അതിന്റെ മേലാളായി അവിടെയുള്ള മുഖ്യമന്ത്രിയെ ക്ഷണിച്ചു - അതാണ് കഥയെന്നും അതിന് ഇത്രയും തള്ളിന്റെ ആവശ്യമുണ്ടോയെന്നും ചോദിക്കുന്നു നസീൽ വോയിസി.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം ഇങ്ങനെ..:

ഇന്ന് ലണ്ടൻ സ്റ്റോക് എക്സ്ചേഞ്ച് വ്യാപാരത്തിനായി തുറന്ന് കൊടുത്തത് മുഖ്യമന്ത്രി പിണറായി വിജയൻ'' എന്ന വാർത്ത ഭയങ്കര ചരിത്രസംഭവമായി കൊണ്ടാടുന്നത് കണ്ടു. മറ്റാർക്കും കിട്ടാത്ത അപൂർവ നേട്ടമാണെന്ന മട്ടിലുള്ള ആവേശം കൊള്ളലുകൾ! അത് അതിനുമാത്രമുള്ള ഒന്നുമല്ല.ലണ്ടൻ സ്റ്റോക് എക്സ്ചേഞ്ചിൽ പുതുതായി വ്യാപാരം തുടങ്ങുന്ന കമ്പനികളെയെല്ലാം സ്റ്റോക് മാർക്കറ്റ് തുറക്കാൻ ക്ഷണിക്കുന്നത് പതിവാണ്.

'മാർക്കറ്റ് ഓപ്പൺ സെറിമണി' എന്ന ചടങ്ങ് ഡിസൈൻ ചെയ്തിരിക്കുന്നത് തന്നെ ലിസ്റ്റ് ചെയ്യുന്ന പുതിയ അഡ്‌മിഷനുകൾക്കു വേണ്ടിയാണു. കിഫ്ബി അങ്ങനെയൊരു പുതിയ അഡ്‌മിഷനാണ്, അപ്പൊ അതിന്റെ മേലാളായി അവിടെയുള്ള മുഖ്യമന്ത്രിയെ ക്ഷണിച്ചു - അതാണ് കഥ.

ദിവസവും നടക്കുന്ന സംഭവമാണിത്. രാവിലെ 7.40 തുടങ്ങി 9.30ക്കു അവസാനിക്കുന്ന ഈ ചടങ്ങിന്റെ ഷെഡ്യൂളൊക്കെ പുതിയ കമ്പനികളെ ആകർഷിക്കാൻ പാകത്തിൽ വെബ്‌സൈറ്റിൽ കൊടുത്തിട്ടുണ്ട്. ബാൽക്കണിയിലെ ഫോട്ടോ ഷൂട്ടൊക്കെ ഇതിലെ പ്രധാന ഐറ്റമാണ്.ഇന്നലെ കെനിയയിലെ ഒരു നിക്ഷേപ കമ്പനിയായിരുന്നു. അതിനു മുൻപത്തെ ദിവസം 'ഫിനബ്ലർ' എന്ന സ്വകാര്യ ഫോറിൻ എക്സ്ചേഞ്ച് കമ്പനിയായിരുന്നു മാർക്കറ്റ് ഓപ്പൺ ചെയ്തത്. കഴിഞ്ഞ ആഴ്ചകളിലൊന്നിൽ ലോഞ്ചേഴ്‌സ് എന്ന റെസ്റ്ററന്റ് ചെയിൻ ആയിരുന്നു ഈ ചടങ്ങിലേക്ക് ക്ഷണിക്കപ്പെട്ടത്.

ചെറുതാക്കി കാണിക്കുകയല്ല; എങ്കിലും 'ഇന്ത്യയുടെ തെക്കേ അറ്റത്തെ ഈ കൊച്ചു സംസ്ഥാനം ലോകത്തെ വലിയ സംഭവം ആവുന്നേ'' എന്നൊക്കെ തള്ളുന്നത് ഇച്ചരെ ഓവറാണ്. ഈ ലണ്ടൻ സ്റ്റോക് എക്സ്ചേഞ്ച് ലിസ്റ്റ് ചെയുക എന്നത് മെറിറ്റ് ബേസിലുള്ള ഭരണനേട്ടമൊന്നുമല്ല, അതൊരു ഫിനാൻഷ്യൽ ഡീലാണ്. ലാസ്റ്റ് നോട്ട്: ലണ്ടൻ സ്റ്റോക് എക്സ്ചേഞ്ച് മാർക്കറ്റ് ഓപ്പൺ ചെയ്യലിന്റെ ഒരു ഇരിപ്പുവശവും ആരൊക്കെ ഈ ചടങ്ങ് ചെയാറുണ്ടെന്നതിന്റെ ചിത്രവും കൂടെ ചേർക്കുന്നു. നിക്ഷേപിക്കാൻ മാത്രമുള്ളവർക്ക് ബാൽക്കണിയിൽ നിന്ന് ഫോട്ടോ ഒക്കെ എടുത്ത് ലണ്ടൻ സ്റ്റോക് എക്സ്ചേഞ്ച് മാർക്കറ്റ് ഓപ്പൺ ചെയ്യാൻ ശ്രമിക്കാവുന്നതാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP