Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇന്ത്യൻ സ്‌കൂൾ മിഡിൽ സെക്ഷൻ അവാർഡ് ദാന ചടങ്ങിൽ 500 വിദ്യാർത്ഥികളെ ആദരിച്ചു

ഇന്ത്യൻ സ്‌കൂൾ മിഡിൽ സെക്ഷൻ അവാർഡ് ദാന ചടങ്ങിൽ 500 വിദ്യാർത്ഥികളെ ആദരിച്ചു

മനാമ: ഇന്ത്യൻ സ്‌കൂളിലെ മിഡിൽ സെക്ഷനിൽ പഠനത്തിൽ മികവ് പുലർത്തിയ അഞ്ഞൂറോളം വിദ്യാർത്ഥികളെ വാർഷിക അക്കാദമിക അവാർഡ് ദാന ചടങ്ങിൽ ട്രോഫികളും സർട്ടിഫിക്കറ്റുകളും നൽകി ആദരിച്ചു . കഴിഞ്ഞ അക്കാദമിക വർഷത്തിൽ ആറാം ക്ലാസ് മുതൽ എട്ടാം ക്ലാസ് വരെയുള്ള വിഭാഗത്തിൽ പഠിച്ചിരുന്ന മികവ് തെളിയിച്ച വിദ്യാർത്ഥികളെയാണ് ആദരിച്ചത്.

ഇന്ത്യൻ സ്‌കൂൾ ഇസ ടൗൺ കാമ്പസിലെ ജഷന്മാൾ ഓഡിറ്റോറിയത്തിൽ നടന്ന വർണശബളമായ ചടങ്ങിൽ ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി രേണു യാദവ് ചടങ്ങിന് തിരിതെളിയിച്ചു. ഇന്ത്യൻ സ്‌കൂൾ ചെയർമാൻ പ്രിൻസ് എസ് നടരാജൻ, സെക്രട്ടറി സജി ആന്റണി, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ പ്രേമലത എൻഎസ്, അഡ്വ. ബിനു മണ്ണിൽ വറുഗീസ്, രാജേഷ് നമ്പ്യാർ, അജയകൃഷ്ണൻ വി, സജി ജോർജ്, ദീപക് ഗോപാലകൃഷ്ണൻ, പ്രിൻസിപ്പൽ വി.ആർ.പളനിസ്വാമി, സ്റ്റാഫ് പ്രതിനിധി ജോൺസൺ കെ. ദേവസി, വൈസ് പ്രിൻസിപ്പൽമാർ, ഹെഡ് ടീച്ചർ, സ്റ്റാഫ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

പഠന മികവ് പുലർത്തിയ വിദ്യാർത്ഥികളെ ഇന്ത്യൻ സ്‌കൂൾ ചെയർമാൻ പ്രിൻസ് എസ് നടരാജൻ അഭിനന്ദിച്ചു. അക്കാദമിക രംഗത്തെ മികവ് പുലർത്താൻ അനുകൂലമായ സാഹചര്യം ഒരുക്കുന്ന ഇന്ത്യൻ സ്‌കൂളിലെ വിദ്യാർത്ഥികൾ അവരുടെ ആത്മ സമർപ്പണത്തിലൂടെയും കഠിനാധ്വാനത്തിലൂടെയും ഒരിക്കൽ കൂടി മികവ് തെളിയിച്ചിരിക്കുകയാണെന്നു പ്രിൻസ് നടരാജൻ പറഞ്ഞു.

ചടങ്ങിന് പ്രിൻസിപ്പൽ വി ആർ പളനിസ്വാമി സ്വാഗതം പറഞ്ഞു. ഇന്ത്യൻ സ്‌കൂൾ സെക്രട്ടറി സജി ആന്റണി നന്ദി പറഞ്ഞു. നേരത്തെ ദേശീയ ഗാനാലാപനത്തോടെ പരിപാടികൾക്ക് തുടക്കമായി. ഖുർ ആൻ പാരായണം സ്‌കൂൾ പ്രാർത്ഥനാ ഗാനം എന്നിവ ക്കു ശേഷം സംഘഗാനം, സംഘ നൃത്തം എന്നിവ അരങ്ങേറി. മിഡിൽ സെക്ഷൻ അദ്ധ്യാപികമാരുടെ നേതൃത്വത്തിൽ അടുക്കും ചിട്ടയുമോടെ നടത്തിയ പരിപാടി ശ്രദ്ധ ആകർഷിച്ചു.

ഇന്ത്യൻ സ്‌കൂൾ സീനിയർ വിഭാഗം വൈസ് പ്രിൻസിപ്പൽ ആനന്ദ് നായർ, ജൂനിയർ വിഭാഗം വൈസ് പ്രിൻസിപ്പൽ വിനോദ് എസ് എ, വൈസ് പ്രിൻസിപ്പൽ (അക്കാദമിക്‌സ്) സതീഷ് ജി, മിഡിൽ സെക്ഷൻ ഹെഡ് ടീച്ചർ പാർവതി ദേവദാസ്, ആക്ടിവിറ്റി ഹെഡ് ടീച്ചർ സി എം ജുനിത് എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP