Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വിദ്യാഭ്യാസ രീതി ശരിയല്ലാത്തതിനാൽ പ്ലസ് ടുവിൽ പഠനം നിർത്തിയ മിടു മിടുക്കൻ; നിയന്ത്രണമില്ലാത്ത പണം കൈയിലെത്തിയതോടെ യാത്രകൾ ആഡംബരക്കാറിലാക്കിയ സഞ്ചാരപ്രിയൻ; വിദ്യാർത്ഥിനികളുടെ ഹോസ്റ്റലുകളിലും വർക്കിങ് വിമൻസ് ഹോസ്റ്റലുകളിലും എപ്പോഴും ആർക്കും സംശയം തോന്നതെ കടന്നു ചെല്ലാം; ആനന്ദം വിദ്യാർത്ഥിനികളെയും വീട്ടമ്മമാരെയും മയക്കുമരുന്നിന് അടിമകളാക്കുന്നതിൽ; ആലുവയിൽ പിടിയിലായ പെൺമുഖമുള്ള സ്‌നിപ്പർ ഷെയ്ഖ് സിദ്ദിഖിന്റെ കഥ

വിദ്യാഭ്യാസ രീതി ശരിയല്ലാത്തതിനാൽ പ്ലസ് ടുവിൽ പഠനം നിർത്തിയ മിടു മിടുക്കൻ; നിയന്ത്രണമില്ലാത്ത പണം കൈയിലെത്തിയതോടെ യാത്രകൾ ആഡംബരക്കാറിലാക്കിയ സഞ്ചാരപ്രിയൻ; വിദ്യാർത്ഥിനികളുടെ ഹോസ്റ്റലുകളിലും വർക്കിങ് വിമൻസ് ഹോസ്റ്റലുകളിലും എപ്പോഴും ആർക്കും സംശയം തോന്നതെ കടന്നു ചെല്ലാം; ആനന്ദം വിദ്യാർത്ഥിനികളെയും വീട്ടമ്മമാരെയും മയക്കുമരുന്നിന് അടിമകളാക്കുന്നതിൽ; ആലുവയിൽ പിടിയിലായ പെൺമുഖമുള്ള സ്‌നിപ്പർ ഷെയ്ഖ് സിദ്ദിഖിന്റെ കഥ

പ്രകാശ് ചന്ദ്രശേഖർ

ആലുവ: സ്‌കൂളിലെ കൂട്ടുകെട്ടുകൾ മയക്കുമരുന്നിനടിമയാക്കി. യാത്ര കാറുകളിൽ മാത്രം. സുഹൃത്തുക്കൾക്കുവേണ്ടി എന്തും ചെയ്യുന്ന സ്വാഭാവ സവിശേഷത മയക്കുമരുന്ന് മാഫിയ ശരിക്കും പ്രയോജനപ്പെടുത്തി. ഉപഭോക്താവിൽ നിന്നും വിൽപ്പനക്കാരനായി വളർന്നപ്പോൾ തട്ടകം ആലുവയിലേയ്ക്ക് മാറ്റി. പിടിയിലായപ്പോൾ നിങ്ങൾക്ക് എത്രയാവേണ്ടതെന്ന് ചോദിച്ച് ഉദ്യോഗസ്ഥരോട് വിലപേശലും വിട്ടില്ലങ്കിൽ അനുഭവിക്കുമെന്ന വിരട്ടലും.

ആലുവയിൽ കഴിഞ്ഞ ദിവസം മയക്കുമരുന്ന് കേസ്സിൽ എക്സൈസ് സംഘത്തിന്റെ പിടിയിലായ സ്നിപ്പർ ഷേക്ക് ' എന്നറിയപ്പെട്ടിരുന്ന കൊല്ലം കിളികൊല്ലൂർ ആരീഫ് മൻസലിൽ മുഹമ്മദ് സാഹീറിന്റെ മകൻ മുഹമ്മദ് സിദ്ദിഖി(22)ന് മയക്കുമരുന്ന് കടത്ത് വെറും കുട്ടിക്കളി. മുഹമ്മദിന്റെ പ്രായത്തിനപ്പുറമുള്ള പ്രവർത്തികളും ചിന്തകളുടെ പഠനകാലത്തുതന്നെ വീട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. സ്‌കൂളിലെ കൂട്ടുകെട്ടുകൾ ഇയാളെ മയക്കുമരുന്നിനടിമയാക്കിയിരുന്നു. കാറുകളിൽ മാത്രം യാത്ര ചെയ്തിരുന്ന മുഹമ്മദിനെ മയക്കുമരുന്ന് കടത്തുകാരനാക്കിയതും സ്നിപ്പർ പട്ടം നേടികൊടുത്തതും അടുത്ത സുഹൃത്തുക്കൾ ഉൾപ്പെടുന്ന മയക്കുമരുന്ന് മാഫിയ സംഘമാണെന്നാണ് എക്സൈസ് സംഘത്തിന്റെ തെളിവെടുപ്പിൽ വ്യക്തമായിട്ടുള്ളത്.

ഇന്ത്യയിലെ വിദ്യാഭ്യാരീതി ശരിയല്ലന്ന് വീട്ടുകാരോട് വെളിപ്പെടുത്തി പ്ലസ് ടു കഴിഞ്ഞപ്പോൾ മുഹമ്മദ് പഠനം നിർത്തുകയായിരുന്നെന്നാണ് സൂചന. കൂട്ടുകാർക്കുവേണ്ടി എന്തും ചെയ്യുന്ന സ്വഭാവ രീതി പഠനകാലത്തുതന്നെ മുഹമ്മദിന്റെ സഹപാഠികൾ നന്നായി മുതലെടുത്തിരുന്നെന്നാണ് അടുത്ത സുഹൃത്തിൽ നിന്നും അന്വേഷണ സംഘത്തിന് ലഭിച്ച വിവരം. നല്ല സാമ്പത്തിക ചുറ്റുപാടിൽ കഴിഞ്ഞിരുന്നതിനാൽ ഏതുകാര്യത്തിനും മുഹമ്മദിന് പണം ഒരു പ്രശ്നമായിരുന്നില്ലന്നും നിയന്ത്രണമില്ലാതെ പണം കൈയിലെത്തുന്ന സാഹചര്യവും ആഡംബര കാറുകളിലെ യാത്രയും മറ്റുമാണ് ഇയാളെ വരുതിയിലാക്കാൻ മയക്കുമരുന്ന് മാഫിയയ്ക്ക് പ്രചോദനമായതെന്നാണ് അധികൃതരുടെ വിലയിരുത്തൽ.

വിദ്യാർത്ഥിനികളെയും വീട്ടമ്മമാരെയും മയക്കുമരുന്നിനടിമകളാക്കുന്നതിൽ ഇയാൾ ആനന്ദം കണ്ടെത്തിയിരുന്നോ എന്ന കാര്യത്തിൽ അന്വേഷണ ഉദ്യോഗസ്ഥർക്ക് ബലമായ സംശയമുണ്ട്. ഫോൺ കോൾ ഹിസ്റ്ററി പരിശോധിച്ചപ്പോൾ നിരവധി വിദ്യാർത്ഥിനികളുടെയും വീട്ടമ്മമാരുടെയും നമ്പറുകൾ കണ്ടെത്തിയതാണ് ഇത്തരത്തിലൊരു സംശയം ബലപ്പടാൻ കാരണം. തന്റെ രൂപ ഭാവങ്ങൾ ഇയാൾ സ്ത്രികളെ മയക്കുമരുന്നിനടിമകളാക്കാൻ ഇയാൾ പ്രയോജനപ്പെടുത്തിയിരുന്നോ എന്നും അധികൃതർ അന്വേഷിക്കുന്നുണ്ട്. മുടി നീട്ടിവളർത്തി ഒരു സ്‌കൂൾ വിദ്യാർത്ഥിനിയുടെ രൂപഭാവമാണ് പിടികൂടുമ്പോൾ മുഹമ്മദിന് ഉണ്ടായിരുന്നത്.

മുടി അഴിച്ചിട്ടാലും കെട്ടിവച്ചാലും ഇയാളെ കണ്ടാൽ ഒറ്റനോട്ടത്തിൽ പെൺകുട്ടിയാണെന്നേ തോന്നു. വിദ്യാർത്ഥിനികളുടെ ഹോസ്റ്റലുകളിലും വർക്കിങ് വിമൻസ് ഹോസ്റ്റലുകളിലുമൈല്ലാം ആരുടെയും ശ്രദ്ധയിൽപ്പെടാതെ മയക്കുമരുന്ന് എത്തിക്കാൻ ഈ രൂപം ഇയാൾക്ക് സഹായകമായിട്ടുണ്ടാകാം എന്നുതന്നെയാണ് ഉദ്യോഗസ്ഥ സംഘത്തിന്റെ കണക്കുകൂട്ടൽ. മയക്കുമരുന്ന് മാഫിയ സംഘം വാട്സാപ്പ് വഴി അല്ലെങ്കിൽ മെസേജുകൾ വഴി പരസ്പരം വിവരങ്ങൾ കൈമാറുന്നത് കോഡുകൾ ഉപയോഗിച്ചാണെന്ന് നേരത്തെ നടത്തിയ അന്വേഷണങ്ങളിൽ അധികൃതർക്ക് വ്യക്തമായിരുന്നു. സ്നിപ്പർ എന്ന വിളിപ്പേരിലാണ് ഇയാൾ മയക്കുമരുന്ന് മാഫിയ സംഘങ്ങൾക്കിടയിൽ അറിയപ്പെട്ടിരുന്നതെന്ന് നേരത്തെ പിടിയിലായ മയക്കുമരുന്ന് കടത്തുകാരിൽ നിന്നും എക്സൈസ് സംഘത്തിന് വിവരം ലഭിച്ചിരുന്നു.

യാതൊരുവിധ ഭയപ്പാടോ ആശങ്കകളോ ഇല്ലാതെയാണ് ഇയാൾ മയക്കുമരുന്ന് കടത്ത് നടത്തിയിരുന്നതെന്ന് ചോദ്യം ചെയ്യലിൽ നിന്നും ലഭിച്ച വിവരങ്ങളിൽ നിന്നും വ്യക്തമായതായും അധികൃതർ അറിയിച്ചു. പിടികൂടുമ്പോൾ യാതൊരുഭവ ഭേദവുമില്ലാതെ കാറിലിരുന്ന മുഹമ്മദ്, കേസ്സെടുക്കാതെ വിട്ടയക്കാൻ ഉദ്യോഗസ്ഥർക്ക് ലക്ഷങ്ങൾ ഓഫർ ചെയ്തതായും സൂചനയുണ്ട്. ഏതുകേസ്സിലും പണവും സ്വാധീനവും പ്രയോജനപ്പെടുത്തി ഇയാളെ രക്ഷിച്ചെടുക്കാൻ അടുപ്പക്കാരുടെ ഭാഗത്തുനിന്നും ഇടപെടൽ ഉണ്ടായിട്ടുണ്ടെന്നുള്ള സൂചനകളും പുറത്തുവന്നിട്ടുണ്ട്. സ്നിപ്പറിനെ മോചിപ്പിച്ചാൽ 10 ലക്ഷം രുപ നൽകാമെന്ന വാഗ്ദാനവുമായി ഇക്കൂട്ടർ ഉദ്യോഗസ്ഥരെ സമീപിച്ചിരുന്നതായും അറിയുന്നു.

ആദ്യം സൗഹാർദ്ദത്തിൽ ഇടപെട്ട മുഹമ്മദ് കേസ്സ് ചാർജ്ജ് ചെയ്യുമെന്ന ഘട്ടമെത്തിയപ്പോൾ ഉദ്യോഗസ്ഥരോട് നിങ്ങൾ വിവരമറിയും എന്നും മറ്റും വിരട്ടിയെന്നും കേസൊതുക്കാൻ രംഗത്തെത്തിയ ഇയാളുടെ അടുപ്പക്കാർ സ്വീകരിച്ചതും ഇതേ നയം തന്നെയായിരുന്നെന്നുമാണ് അധികൃതരിൽ നിന്നും ലഭിച്ച സൂചന.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP