Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കോളയും ലെമണൈഡും മാത്രമല്ല ഫ്രൂട്ട് ജ്യൂസും നിങ്ങളുടെ ആരോഗ്യം കവരും; ദിവസം 150 മില്ലി ലിറ്ററിൽ കൂടുതൽ ഫ്രൂട്ട് ജ്യൂസുകൾ കഴിച്ചാൽ മരണം നേരത്തെയെത്തും; ജേർണൽ ഓഫ് അമേരിക്കൻ മെഡിക്കൽ അസോസിയേഷന്റെ കണ്ടെത്തൽ കുഴപ്പത്തിലാക്കുന്നത് ഫ്രൂട്ട്സ് പ്രേമികളെ

കോളയും ലെമണൈഡും മാത്രമല്ല ഫ്രൂട്ട് ജ്യൂസും നിങ്ങളുടെ ആരോഗ്യം കവരും; ദിവസം 150 മില്ലി ലിറ്ററിൽ കൂടുതൽ ഫ്രൂട്ട് ജ്യൂസുകൾ കഴിച്ചാൽ മരണം നേരത്തെയെത്തും; ജേർണൽ ഓഫ് അമേരിക്കൻ മെഡിക്കൽ അസോസിയേഷന്റെ കണ്ടെത്തൽ കുഴപ്പത്തിലാക്കുന്നത് ഫ്രൂട്ട്സ് പ്രേമികളെ

മറുനാടൻ ഡെസ്‌ക്‌

ഫ്രൂട്ട് ജ്യൂസുകൾ ആരോഗ്യകരമായ പാനീയമായിട്ടാണ് പൊതുവെ വിലയിരുത്താറുള്ളത്. എന്നാൽ പഞ്ചസാര ഏറെ കലർന്ന ഫ്രൂട്ട് ജ്യൂസുകൾ സ്ഥിരമായി കഴിക്കുന്നവർ നേരത്തെ മരിക്കുന്നതിന് കാരണമാകുമെന്നാണ് ഏറ്റവും പുതിയൊരു പഠനം മുന്നറിയിപ്പേകുന്നത്. ഇത് പ്രകാരം കോളയും ലെമണൈഡും മാത്രമല്ല ഫ്രൂട്ട് ജ്യൂസും നിങ്ങളുടെ ആരോഗ്യം കവരുമെന്നാണ് മുന്നറിയിപ്പ്. ദിവസം 150 മില്ലി ലിറ്ററിൽ കൂടുതൽ ഫ്രൂട്ട് ജ്യൂസുകൾ കഴിച്ചാൽ മരണം നേരത്തെയെത്തുമെന്ന് പ്രത്യേകം ഓർക്കണമെന്നും ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്. ജേർണൽ ഓഫ് അമേരിക്കൻ മെഡിക്കൽ അസോസിയേഷന്റെ കണ്ടെത്തൽ കുഴപ്പത്തിലാക്കുന്നത് ഫ്രൂട്ട്സ് പ്രേമികളെയാണ്.

അമേരിക്കയിലെ എമോറി ആൻഡ് കോർണെലിലെ ഗവേഷകരാണ് പുതിയ പഠനത്തിലൂടെ ഞെട്ടിപ്പിക്കുന്ന വിവരം പുറത്ത് വിട്ടിരിക്കുന്നത്. ഫ്രൂട്ട് ജ്യൂസുകൾ സോഡയേക്കാൾ അപകടകരമാണെന്നും ഇതിലൂടെ മരണസാധ്യത 11 ശതമാനം വർധിക്കുമെന്നുമാണ് കണ്ടെത്തിയിരിക്കുന്നത്. പരിധി വിട്ട് ഫ്രൂട്ട് ജ്യൂസുകൾ കഴിച്ചാൽ നേരത്തെയുള്ള മരണ സാധ്യതയിൽ 24 ശതമാനമാണ് വർധനവുണ്ടാകുന്നത്. ഈ പഠന ഫലം ആശങ്കയുണ്ടാക്കുന്നതാണെന്നും എന്നാൽ പ്രതിദിനം 150 മില്ലി ഗ്ലാസ് ഫ്രൂട്ട് ജ്യൂസ് കഴിക്കുന്നതുകൊണ്ട് കുഴപ്പമൊന്നുമില്ലെന്നാണ് ഒരു എക്സ്പർട്ട് പ്രതികരിച്ചിരിക്കുന്നത്.

പഞ്ചസാര കലർന്ന കോള, ലെമണൈഡ് പോലുള്ള പാനീയങ്ങളെയും 100 ശതമാനം ഫ്രൂട്ട് ജ്യൂസുകളെയും താരതമ്യം ചെയ്ത് ഇതാദ്യമായിട്ടാണ് ഇത്തരത്തിലൊരു പഠനം നടത്തിയിരിക്കുന്നത്. ഫ്രൂട്ട് ജ്യൂസുകൾ കഴിച്ചാലും ഷുഗറി ഡ്രിങ്കുകൾ കഴിച്ചാലും നേരത്തെ മരണമെത്തുന്നതിനുള്ള ഒട്ടേറെ സമാന സാധ്യതകളുണ്ടെന്നാണ് പുതിയ പഠനത്തിലൂടെ ഗവേഷകർ കണ്ടെത്തിയിരിക്കുന്നത്. ഇതിന്റെ കൂടുതൽ അപകടങ്ങൾ മനസിലാക്കുന്നതിനായി ഇനിയും കൂടുതൽ ഗവേഷണങ്ങൾ നടത്തേണ്ടിയിരിക്കുന്നുവെന്നും ശാസ്ത്രജ്ഞർ അഭിപ്രായപ്പെടുന്നു.

13,440 ആളുകളിൽ നിന്നുമുള്ള ഇത് സംബന്ധിച്ച ഡാറ്റ വിശകലനം ചെയ്താണ് പുതിയ പഠനം നടത്തിയിരിക്കുന്നത്. ക്വസ്റ്റ്യണയറിലൂടെയാണ് 100 ശതമാനം ഫ്രൂട്ട് ജ്യൂസുകൾ, ഷുഗറി ഡ്രിങ്ക്സുകൾ എന്നിവയുടെ ഉപയോഗത്തെക്കുറിച്ചുള്ള വിവരങ്ങൾ ആളുകളിൽ നിന്നും ശേഖരിച്ചിരുന്നത്. ഓരോ ദിവസവും ഉള്ളിലേക്കെത്തുന്ന കലോറിയിൽ 8.4 ശതമാനം ഷുഗറി ഡ്രിങ്ക്സുകളിൽ നിന്നും നാല് ശതമാനം ഫ്രൂട്ട് ജ്യൂസുകളിൽ നിന്നാണെന്നും ഈ പഠനത്തിൽ പങ്കെടുത്തവർ വെളിപ്പെടുത്തിയിട്ടുണ്ട്. ഷുഗറി ഡ്രിങ്ക്സുകൾ കഴിക്കുന്നവർക്ക് മാത്രമല്ല ഫ്രൂട്ട് ജ്യൂസുകൾ പരിധി വിട്ട് കഴിക്കുന്നവർക്ക് പൊണ്ണത്തടിയുണ്ടാകുന്നതിനും സാധ്യതയുണ്ടെന്നും വെളിപ്പെട്ടിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP