Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ജീവിത്തിന്റെ വരമാറി മറിഞ്ഞത് വിക്രമാദിത്യനിലേക്കുള്ള ലാൽജോസ് സാറിന്റെ ക്ഷണമാണ്; പിന്നീട് നിരവധി അച്ഛൻ വേഷങ്ങൾ കിട്ടിയപ്പോഴും തിളങ്ങിയത് പുലിമുരുകനിലെ വേഷം; ഓച്ചിറ വേലുക്കുട്ടി ആശാന്റെ വേഷം ചെയ്യാനായത് നാടകജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യം; അദ്ദേഹത്തിന്റെ പേരിൽ ഒരു സ്മാരകം പോലും ഇന്നും കേരളത്തിലില്ല; സംഗീത നാടക ആക്കാദമയിൽ പോലും ആ നാടകത്തിന് അരങ്ങ് ലഭിക്കാത്തത് കേരളത്തിലെ പെൺനടന്മാരോടുള്ള അവഗണന; വെളിപ്പെടുത്തലുമായി സന്തോഷ് കീഴാറ്റൂർ

ജീവിത്തിന്റെ വരമാറി മറിഞ്ഞത് വിക്രമാദിത്യനിലേക്കുള്ള ലാൽജോസ് സാറിന്റെ ക്ഷണമാണ്; പിന്നീട് നിരവധി അച്ഛൻ വേഷങ്ങൾ കിട്ടിയപ്പോഴും തിളങ്ങിയത് പുലിമുരുകനിലെ വേഷം; ഓച്ചിറ വേലുക്കുട്ടി ആശാന്റെ വേഷം ചെയ്യാനായത് നാടകജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യം; അദ്ദേഹത്തിന്റെ പേരിൽ ഒരു സ്മാരകം പോലും ഇന്നും കേരളത്തിലില്ല; സംഗീത നാടക ആക്കാദമയിൽ പോലും ആ നാടകത്തിന് അരങ്ങ് ലഭിക്കാത്തത് കേരളത്തിലെ പെൺനടന്മാരോടുള്ള അവഗണന; വെളിപ്പെടുത്തലുമായി സന്തോഷ് കീഴാറ്റൂർ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ലാൽ ജോസ് വിക്രമാദിത്യനിലേക്ക് ക്ഷണിച്ചതോടെയാണ് തന്റെ ജീവിതത്തിലെ വരമാറിയതെന്ന് വ്യക്തമാക്കി നടൻ സന്തോഷ് കീഴാറ്റൂർ. വിക്രമാദിത്യനിലേക്കുള്ള ക്ഷണം വന്നത് രാമാലീല സംവിധായകൻ സന്തോഷ് അമ്പാട്ട് വഴിയാണ്. ലാൽ ജോസ് സാറിന് എന്റെ ഫോട്ടോ കാണിച്ച ശേഷം സിനിമയുടെ ഒഡിഷനായി തന്നെ ക്ഷണിക്കുകയായിരുന്നെന്നും സന്തോഷ് വ്യക്തമാക്കി. ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് സന്തോഷ് ഈകാര്യങ്ങൾ തുറന്നു പറഞ്ഞത്.

വിക്രമാദിത്യന് പിന്നാലെ പുലിമുരുകനിലും അച്ഛൻ വേഷം തേടിയെത്തി തുടരെ അഭിനയിച്ച രണ്ട് സിനിമകളിലും അച്ഛൻ കഥാപാത്രം മരിക്കുന്ന റോൾ ആയതിനാൽ മരണ നടനെന്ന് പോലും ട്രോളുകൾ എത്തിയിരുന്നു. മറിയം മുക്കിലും തേങ്ങ വീണു മരിക്കുന്ന അച്ഛനായിട്ടാണ് ഞാൻ എത്തിയത്. ഇപ്പോൾ എവിടെപ്പോയാലും എന്നെ ശ്രദ്ധിക്കുന്നത് തന്നെ പുലിമുരുകന്റെ അച്ഛൻ എന്ന രീതിയാലാണ്. ഗ്രേറ്റ് ഫാദറിൽ ശക്തമായ ഒരു വില്ലൻവേഷമാണ് നൽകിയത്. ഇത് വലിയ ഭാഗ്യമായിട്ടാണ് കരുതുന്നത്. അവസാനമായി അഭിനയിച്ച മധുരരാജയിൽപോലും മികച്ച ഒരുറോളാണ് ലഭിച്ചത്. സിനിമയിൽ ഒരു കോൺസ്റ്റബിൾ റോളായിരുന്നു ലഭിച്ചത്.

ഓടുന്നൻ എന്ന സിനിമയിൽ ഫുൾ നഗ്‌നതയിൽ അഭിനയിച്ചിട്ടുണ്ട്. പാമ്പിനെ ദേഹത്തിട്ട് അഭിനയിക്കേണ്ടിയും വന്നിട്ടുണ്ട്. പത്തിരുപത് ദിവസം അട്ടപ്പാടിയിലായിരുന്നു ഷൂട്ടിങ്. പക്ഷേ ആ സിനിമ ഇപ്പോഴും പുറത്തിറങ്ങിയിട്ടില്ല. ഒത്തിരി ഇഫർട്ട് എടുത്ത സിനിമയാണത് പുറത്തിറങ്ങാതെ പോയതിൽ വിഷമമുണ്ട്. നാടകങ്ങളെയാണ് എനിക്ക് ഏറ്റവും ഇഷ്ടം. ഇപ്പോഴും രണ്ട് സോളോ നാടകങ്ങൾ ഞാൻ തയ്യാറാക്കിയിട്ടുണ്ട്. പക്ഷേ അവതരിപ്പിക്കാൻ വേദികളില്ലെന്നതാണ് ഏറ്റവും ശ്രദ്ധേയകരമായ കാര്യം. നാടക ബുദ്ധിജീവികൾ അക്കാദമിക്ക് ബുദ്ധിജീവികൾ എന്നു പറഞ്ഞു നടക്കുന്നവർ നാടകത്തിനുള്ള അരങ്ങ് ഒരുക്കുന്നില്ല എന്നതാണ് വാസ്തവം.

നാടകജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യം ഓച്ചിറ വേലുക്കൂട്ടിയുടെ വേഷം ചെയ്തതാണ്. അന്നത്തെ കാലത്ത് സ്ത്രീകൾ നാടകരംഗത്തേക്ക് കടന്നെത്തിയിരുന്നില്ല. ആദ്യമായി സ്ത്രീവേഷം കെട്ടി ഓച്ചിറ വേലുക്കൂട്ടി എത്തിയപ്പോൾ സ്ത്രീകൾ പോലും നാണിച്ചു പോയിട്ടുണ്ട്. ഓച്ചിറവേലുക്കുട്ടിക്ക് വേണ്ടി ഇന്നുവരെ ഒരു സ്മാരകം പോലും ഉയർന്നിട്ടില്ല. അത് മനസിൽ വച്ചുകൊണ്ടാണ് ഞാൻ പെൺ നടനായി അരങ്ങിലെത്തിയത് എന്നും സന്തോഷ് കീഴാറ്റൂർ പറയുന്നു.

സോളോ നാടകം എന്ന് രീതിയിലാണ് അത് നടത്തിയത്. കേരളത്തിൽ അതിന് എത്രത്തോളം പ്രാധാന്യം നൽകിയിട്ടുണ്ട്. എന്ന് അറിയില്ല. സംഗീത നാടക അക്കാദമിയിലെ ഒരു വേദി പോലും എനിക്ക് ലഭിച്ചിട്ടില്ല. പെൺവേഷം കെട്ടിയ നടന്മാരോടുള്ള അവഗണ നമ്മൾ അവിടെയാണ് തിരിച്ചറിയുന്നതെന്നും അദ്ദേഹം പറയുന്നു. ഞാൻ ഒരു കലാനാടക രംഗ കുടുംബത്തിൽ നിന്ന് ഉയർന്നു വന്ന ആളല്ല. ഒരു കർഷക തൊഴിലാളിയുടെ മകനിൽ നിന്നാണ് ഞാൻ നടനായി അരങ്ങിലെത്തിയത്. അതിനാൽ തന്നെ എനിക്ക് കലയോട് അടങ്ങാത്ത അഭിനിവേശമുണ്ടെന്നും സന്തോഷ് പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP