Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ലിംഗ സമത്വം നടപ്പിലാക്കാൻ ബെംഗലൂരുവിലെ കോളേജുകളുടെ 'യുക്തിസഹജമല്ലാത്ത' ചുവടുവെപ്പ്; പെൺകുട്ടികൾക്ക് മാത്രം കൂടുതൽ കട്ട് ഓഫ് മാർക്ക് ഏർപ്പെടുത്തിയത് ആൺകുട്ടികളുടേയും പെൺകുട്ടികളുടേയും എണ്ണം 'ബാലൻസ്' ചെയ്യാനാണെന്നും ന്യായീകരണം; പെൺകുട്ടികൾക്ക് കൂടുതലായി അഡ്‌മിഷൻ കിട്ടാനുള്ള കർണാടക വിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശം വളച്ചൊടിച്ച് പ്രൈവറ്റ് കോളേജുകൾ

ലിംഗ സമത്വം നടപ്പിലാക്കാൻ ബെംഗലൂരുവിലെ കോളേജുകളുടെ 'യുക്തിസഹജമല്ലാത്ത' ചുവടുവെപ്പ്; പെൺകുട്ടികൾക്ക് മാത്രം കൂടുതൽ കട്ട് ഓഫ് മാർക്ക് ഏർപ്പെടുത്തിയത് ആൺകുട്ടികളുടേയും പെൺകുട്ടികളുടേയും എണ്ണം 'ബാലൻസ്' ചെയ്യാനാണെന്നും ന്യായീകരണം; പെൺകുട്ടികൾക്ക് കൂടുതലായി അഡ്‌മിഷൻ കിട്ടാനുള്ള കർണാടക വിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശം വളച്ചൊടിച്ച് പ്രൈവറ്റ് കോളേജുകൾ

മറുനാടൻ ഡെസ്‌ക്‌

ബെംഗലൂരു: ലിംഗസമത്വം നടപ്പിലാക്കാൻ ബെംഗലൂരുവിലെ കോളേജുകൾ നടത്തുന്നത് 'യുക്തി സഹജമല്ലാത്ത' ചുവടുവെയ്‌പ്പ്. പ്രീ യൂണിവേഴ്‌സിറ്റി കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിനായി പെൺകുട്ടികൾക്ക് കൂടുതൽ കട്ട് ഓഫ് മാർക്ക് ഏർപ്പെടുത്തുകയാണ് ഇവിടെയുള്ള പ്രൈവറ്റ് കോളേജുകൾ. എന്നാൽ ഇത് ചെയ്യുന്നത് ആൺകുട്ടികളുടേയും പെൺകുട്ടികളുടേയും എണ്ണം ബാലൻസ് ചെയ്യാനാണെന്നാണ് കോളേജ് അധികൃതരുടെ ന്യായീകരണം. മാത്രമല്ല കോളേജ് അധികൃതരുടെ നീക്കത്തെ ഇവർ ന്യായീകരിക്കുന്നത് പെൺകുട്ടികൾക്ക് മികച്ച വിദ്യാഭ്യാസം ലഭ്യമാകുന്നതിനായി കർണാടകാ സർക്കാർ ഇറക്കിയ നിർദ്ദേശങ്ങളെ വളച്ചൊടിച്ചാണ്.

സീറ്റുകളിൽ സന്തുലിതാവസ്ഥ ഉറപ്പാക്കാൻ കർണാടകയിലെ പ്രീ-യൂണിവേഴ്‌സിറ്റി എജ്യൂക്കേഷൻ വകുപ്പ് കോളേജുകൾക്ക് മാർഗനിർദ്ദേശങ്ങൾ നൽകിയിരുന്നു. പ്രൈവറ്റ് കോളേജുകളിലും സർക്കാർ കോളേജുകളിലും പെൺകുട്ടികൾക്ക് അഡ്‌മിഷൻ ലഭിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താനായിരുന്നു ഇത്. ടൈംസ് ഓഫ് ഇന്ത്യയിൽ വന്ന റിപ്പോർട്ട് പ്രകാരം ബെംഗലൂരു എംഇഎസ് കോളേജിൽ സയൻസ് വിഷയങ്ങൾക്ക് അപേക്ഷിക്കുമ്പോൾ ആൺകുട്ടികൾക്ക് കട്ട് ഓഫ് മാർക്ക് 92 ശതമാനവും പെൺകുട്ടികൾക്ക് അത് 95 ശതമാനവുമാണ്. കൊമേഴ്‌സിനാണെങ്കിൽ ആൺകുട്ടികൾക്ക് 92 ശതമാനവും പെൺകുട്ടികൾക്ക് 94 ശതമാനവുമാണ്.

ബെംഗലൂരുവിലെ പ്രശസ്തമായ ക്രൈസ്റ്റ് ജൂനിയർ കോളേജിൽ വരെ ഇതു തന്നെയാണ് അവസ്ഥയെന്നും റിപ്പോർട്ടുകൾ വന്നിരുന്നു. മാത്രമല്ല സംഭവവുമായി ബന്ധപ്പെട്ട് ബെംഗലൂരു ക്രൈസ്റ്റ് യൂണിവേഴ്‌സിറ്റി വൈസ് ചാൻസിലർ ഫാ. ഏബ്രഹാം പറഞ്ഞ വാക്കുകളും ഇതിനോടകം വിവാദമുയർത്തുകയാണ്. ക്ലാസ് റൂമിലെ ലിംഗസമത്വത്തിന് വേണ്ടിയാണ് കൂടുതൽ കട്ട് ഓഫ് മാർക്ക് വയ്ക്കുന്നതെന്നും ഇത്തരത്തിൽ ഉയർന്ന കട്ട് ഓഫ് മാർക്ക് വെച്ചില്ലെങ്കിൽ ക്ലാസ് റൂം മുഴുവനും പെൺകുട്ടികൾ മാത്രമായിരിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

ലോകമെമ്പാടുമായി അഡ്‌മിഷന്റെ കാര്യത്തിൽ സ്വീകരിച്ച് വരുന്ന നടപടികൾക്ക് വിരുദ്ധമായ കാര്യമാണ് ഇപ്പോൾ ബെംഗലൂരുവിൽ നടക്കുന്നത്. എന്നാൽ ഇത്തരത്തിൽ പെൺകുട്ടികൾക്ക് മാത്രമായി കൂടുതൽ കട്ട് ഓഫ് വയ്ക്കുക എന്നത് നിയമവിരുദ്ധമാണെന്നും വിവേചനമാണെന്നും നിയമവിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. എന്നാൽ സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം നടത്തുമെന്ന് കർണാടകാ പ്രീ- യൂണിവേഴ്‌സിറ്റി വകുപ്പ് ഡയറക്ടർ സി.ശിഖ വ്യക്തമാക്കിയിരുന്നു. കൂടുതൽ കട്ട് ഓഫ് മാർക്ക് വയ്ക്കുന്നതിന് പിന്നാലെ സംസ്ഥാനത്തെ പെൺകുട്ടികളുടെ ഭാഗത്ത് നിന്നും പ്രതിഷേധവും ശക്തമാവുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP