Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

മുൻനിര ഡിജിറ്റൽ സൊലൂഷ്യൻസ് കമ്പനിയായ യുഎസ്‌ടി ഗ്ലോബലിന് പുതിയ സിഇഒ; കൃഷ്ണ സുധീന്ദ്ര ചുമതലയേൽക്കുന്നത് സാജൻ പിള്ള സ്ഥാനമൊഴിയുന്നതിന് പിന്നാലെ; കമ്പനി ബോർഡ് ഓഫ് ഡയറക്ടേഴ്‌സിൽ സാജൻ ഒരു വർഷം കൂടി തുടരുമെന്നും ടീമിനൊപ്പം ഇനിയും പ്രവർത്തിക്കുമെന്നും അറിയിപ്പ്

മുൻനിര ഡിജിറ്റൽ സൊലൂഷ്യൻസ് കമ്പനിയായ യുഎസ്‌ടി ഗ്ലോബലിന് പുതിയ സിഇഒ; കൃഷ്ണ സുധീന്ദ്ര ചുമതലയേൽക്കുന്നത് സാജൻ പിള്ള സ്ഥാനമൊഴിയുന്നതിന് പിന്നാലെ; കമ്പനി ബോർഡ് ഓഫ് ഡയറക്ടേഴ്‌സിൽ സാജൻ ഒരു വർഷം കൂടി തുടരുമെന്നും ടീമിനൊപ്പം ഇനിയും പ്രവർത്തിക്കുമെന്നും അറിയിപ്പ്

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: വൻകിട ഡിജിറ്റൽ ടെക്ക്‌നോളജി സൊലൂഷ്യൻസ് കമ്പനിയായ യുഎസ്‌ടി ഗ്ലോബലിന് പുതിയ സിഇഓ. നിലവിൽ കമ്പനി സിഇഓ ആയ സാജൻ പിള്ള സ്ഥാനമൊഴിയുന്നതിന് പിന്നാലെ കമ്പനി സിഎഫ്ഓ ആയ കൃഷ്ണ സുധീന്ദ്രയാണ് സിഇഓയായി ചുമതലയേൽക്കുന്നത്. കഴിഞ്ഞ 20 വർഷമായി യുഎസ്‌ടി ഗ്ലോബലിന്റെ സാരഥികളിൽ ഒരാളാണ് സാജൻ പിള്ള. അദ്ദേഹം അടുത്ത ഒരു വർഷം കൂടി കമ്പനിയുടെ ബോർഡ് ഓഫ് ഡയറക്ടേഴ്‌സിൽ ഉണ്ടായിരിക്കുമെന്നും പുതിയ സിഇഓയോടും ടീമിനുമൊപ്പം പ്രവർത്തിക്കുമെന്നും കമ്പനി അറിയിച്ചു. കമ്പനിയുടെ ഔദ്യോഗിക സൈറ്റിലും ഫേസ്‌ബുക്ക് പേജിലൂടെയുമാണ് പുതിയ സിഇഓയുടെ വിവരം കമ്പനി പങ്കുവെച്ചത്.

ഈ വർഷം ആദ്യമാണ് യുഎസ്‌ടി ഗ്ലോബലിന് ടോപ് എംപ്ലോയർ പുരസ്‌കാരം വീണ്ടും ലഭിച്ചത്. യുഎസ്, യു.കെ, മെക്സിക്കോ, സ്പെയിൻ മേഖലകളിലെ മികച്ച തൊഴിൽ ദാതാക്കൾക്കുള്ള പുരസ്‌കാരമാണ് കമ്പനിക്ക് ലഭിച്ചത്. വ്യവസായ ലോകത്ത് വലിയ തോതിൽ വിലമതിക്കപ്പെടുന്ന വിഖ്യാതമായ ഈ പുരസ്‌കാരം ഏർപ്പെടുത്തിയിട്ടുള്ളത് ടോപ് എംപ്ലോയേഴ്സ് ഇൻസ്റ്റിറ്റ്യൂട്ട് ആണ്. ജീവനക്കാർക്ക് മികച്ച തൊഴിൽ അന്തരീക്ഷം ഒരുക്കുക, അവരുടെ വളർച്ചയ്ക്കും വികാസത്തിനുമുള്ള അവസരങ്ങൾ തുടർച്ചയായി സൃഷ്ടിക്കുക, അവരിൽ നേതൃഗുണങ്ങൾ വികസിപ്പിക്കുക തുടങ്ങി ഒട്ടേറെ വ്യാവസായിക മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കിയായിരുന്നു അവാർഡ് നിർണയം.

 

ഇന്ത്യ, മലേഷ്യ, ഫിലിപ്പീൻസ് മേഖലകളിലെ ഏറ്റവും മികച്ച തൊഴിൽ ദാതാക്കൾക്കുള്ള ടോപ് എംപ്ലോയർ പുരസ്‌കാരം അടുത്തിടെ ലഭിച്ച കാര്യം എടുത്തുപറഞ്ഞ യുഎസ്‌ടി ഗ്ലോബൽ ചീഫ് പീപ്പിൾ ഓഫീസർ മനു ഗോപിനാഥ്, സമാനമായ അംഗീകാരം അമേരിക്ക, ബ്രിട്ടൻ, മെക്സിക്കോ, സ്പെയിൻ എന്നീ നാല് സുപ്രധാന മേഖലകളിൽ കൂടി നേടാനായതിൽ അതിയായ സന്തോഷം പ്രകടിപ്പിച്ചിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP