Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മോദി ധ്യാനത്തിനിരുന്ന രുദ്ര ഗുഹയെവിടെയെന്നും എങ്ങനെയെത്താമെന്നും ഗൂഗിളിൽ പരതി സഞ്ചാരപ്രിയർ; സമുദ്ര നിരപ്പിൽ നിന്നും 12200 അടി മുകളിൽ സ്ഥിതി ചെയ്യുന്ന രുദ്ര ഗുഹയിൽ ചായ മുതൽ അത്താഴം വരെ മുറയ്ക്ക് മുന്നിലെത്തും; ഓൺലൈൻ വഴി മുൻകൂട്ടി ബുക്ക് ചെയ്യാവുന്ന ധ്യാന ബുക്കിങ്ങിന് ചെലവ് കുറച്ചിട്ടുണ്ടെന്നും സമൂഹ മാധ്യമത്തിൽ പോസ്റ്റുകൾ തകൃതി

മോദി ധ്യാനത്തിനിരുന്ന രുദ്ര ഗുഹയെവിടെയെന്നും എങ്ങനെയെത്താമെന്നും ഗൂഗിളിൽ പരതി സഞ്ചാരപ്രിയർ; സമുദ്ര നിരപ്പിൽ നിന്നും 12200 അടി മുകളിൽ സ്ഥിതി ചെയ്യുന്ന രുദ്ര ഗുഹയിൽ ചായ മുതൽ അത്താഴം വരെ മുറയ്ക്ക് മുന്നിലെത്തും; ഓൺലൈൻ വഴി മുൻകൂട്ടി ബുക്ക് ചെയ്യാവുന്ന ധ്യാന ബുക്കിങ്ങിന് ചെലവ് കുറച്ചിട്ടുണ്ടെന്നും സമൂഹ മാധ്യമത്തിൽ പോസ്റ്റുകൾ തകൃതി

മറുനാടൻ ഡെസ്‌ക്‌

 കേദാർനാഥ്: പൊതു തിരഞ്ഞെടുപ്പിന്റെ പോരാട്ടത്തിന് ഒരു ശമനം വന്ന വേളയിൽ കേദാർനാഥിലെ രുദ്ര ഗുഹയിലേക്ക് നമ്മുടെ പ്രധാനമന്ത്രി നരേന്ദ്ര മോദി യാത്ര പോയതിനെ കുറിച്ചാണ് ഇപ്പോൾ സമൂഹ മാധ്യമത്തിലടക്കം ചൂടേറിയ ചർച്ചയായിരിക്കുന്നത്. സ്ഥലം എവിടെയെന്നും ഇവിടേയ്ക്ക് എങ്ങനെ എത്താം എന്നും ഗൂഗിളിൽ പരതുന്നവരും കുറവല്ല. രുദ്രയിൽ തങ്ങൾക്കും ഏകാന്ത ധ്യാനം നടത്തണമെന്നും അതിന് എന്താണ് വഴിയെന്നും ഗൂഗിൾ ഗുരുജിയോട് ചോദിച്ചവർക്ക് മിക്കവർക്കും കൃത്യമായ ഉത്തരവും കിട്ടിയിട്ടുണ്ട്. കേദാർനാഥ് ക്ഷേത്രത്തിൽ നിന്ന് ഒരു കിലോമീറ്റർ മുകളിലേക്ക് നടന്നാണ് രുദ്ര ഗുഹയിലെത്തേണ്ടത്.

വെട്ടുകല്ലുകൾ കൊണ്ടാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രത്യേക താത്പര്യപ്രകാരമാണ് ഈ ഗുഹ നിർമ്മിച്ചത്. ഏട്ടര ലക്ഷം രൂപ മുടക്കിയായിരുന്നു നിർമ്മാണം. 2018 നവംബർ മാസത്തിൽ കേദാർനാഥ് സന്ദർശിച്ചപ്പോഴാണ് മോദി രുദ്ര ഗുഹ നിർമ്മിക്കാനുള്ള പദ്ധതിയിട്ടത്. സമുദ്രനിരപ്പിൽ നിന്ന് 12200 അടി മുകളിലാണ് രുദ്ര ഗുഹ സ്ഥിതി ചെയ്യുന്നത്. ഒരു സാധാരണ ഗുഹയായിട്ടല്ല ഇത് നിർമ്മിച്ചത്. ആധുനിക സൗകര്യങ്ങളെല്ലാം ഇവിടെ ലഭ്യമാണ്. ഹിമാലയത്തിൽ ഏകാന്ത ധ്യാനത്തിനെത്തുന്നവർക്ക് മോദിയുടെ ആഗ്രഹപ്രകാരം പ്രത്യേക സൗകര്യമേർപ്പെടുത്തുന്നതിനായി നിർമ്മിച്ചതാണിത്.

മോദി ചെറുപ്പത്തിൽ കഠിനമായ ഏകാന്ത ധ്യാനം നടത്തിയിട്ടുണ്ടെങ്കിലും രുദ്ര ഗുഹ അങ്ങനെയല്ല. രാവിലത്തെ ചായ മുതലുള്ള സൗകര്യങ്ങളെല്ലാം ഇവിടെ ലഭ്യമാണ്. പ്രാതൽ, ഉച്ച ഭക്ഷണം, വൈകിട്ട് ചായ, അത്താഴം അങ്ങനെ എല്ലാം മുറയ്ക്ക് ഗുഹയിലെത്തും. ധ്യാനിയുടെ താത്പര്യമനുസരിച്ച് ഭക്ഷണക്രമത്തിൽ മാറ്റം വരുത്താവുന്നതുമാണ്. 24 മണിക്കൂറും ഒരു പരിചാരകന്റെ സേവനം ലഭിക്കുമെന്നതാണ് മറ്റൊരു കാര്യം. മാനസികവും ശാരീരികവുമായ പരിശോധനകൾക്ക് ശേഷമാകും ധ്യാനം ചെയ്യാനുള്ള അനുമതി ലഭിക്കുക.

ഒരു സമയം ഒരാൾക്ക് മാത്രമേ ധ്യാനത്തിന് അവസരമുണ്ടാകു. ഗുഹയ്ക്കകത്ത് ടെലഫോൺ, വൈദ്യുതി തുടങ്ങിയ സൗകര്യങ്ങളെല്ലാം ഉണ്ടാകും. 5 മീറ്റർ നീളവും 3 മീറ്റർ വീതിയുമാണ് ഗുഹയ്ക്കുള്ളത്. രുദ്ര ഗുഹയിലെ ധ്യാനത്തിനുള്ള ബുക്കിങ് ഓൺലൈൻ വഴിയാണ്. 3000 രുപയായിരുന്നു ചെലവ്. ഇപ്പോൾ ചെലവ് കുറച്ചിട്ടുണ്ട്.

യാത്രയിൽ മുഴുകി മോദി

ശനിയാഴ്ച രാവിലെ ജോല്ലിഗ്രാന്റ് വിമാനത്താവളത്തിലെത്തിയ മോദി കേദാർനാഥിലേക്ക് പുറപ്പെട്ടു. ഇവിടെ ധ്യാനത്തിനും മറ്റും സൗകര്യം ഒരുക്കിയിട്ടുണ്ട്. പ്രളയ ദുരന്തത്തിന് ശേഷം നടക്കുന്ന പുനർനിർമ്മാണ പ്രവൃത്തികൾ മോദി പരിശോധിക്കുമെന്നും സൂചനയുണ്ട്. ഞായറാഴ്ച രാവിലെ ബദ്രിനാഥിലേക്ക് പോകും. വൈകീട്ട് ഡൽഹിയിലേക്ക് തിരിക്കും. പിന്നീട് രാഷ്ട്രീയ ചർച്ചകൾ വീണ്ടും സജീവമാകുമെന്നാണ് സൂചന.

ഉത്തരാഖണ്ഡിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ടെന്നും മഞ്ഞുവീഴ്ചയുണ്ടായാൽ മോദിയെ രക്ഷപ്പെടുത്താനുള്ള മാർഗം ഉദ്യോഗസ്ഥർ മുൻകൂട്ടി കണ്ടിട്ടുണ്ടെന്നും ഉന്നത ഉദ്യോഗസ്ഥർ വ്യക്തമാക്കുകയും ചെയ്തു. ഇത്തരത്തിൽ ഒരു യാത്രയെയാണ് സോഷ്യൽ മീഡിയ കളിയാക്കുന്നത്. മുമ്പും ഹിമാലയത്തിൽ ധ്യാനത്തിന് മോദി പോയിട്ടുണ്ട്. എന്നാൽ ഇതൊന്നും കണക്കിലെടുക്കാതെയാണ് സോഷ്യൽ മീഡിയയുടെ പരിഹാസം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP