Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വ്യാജരേഖയുണ്ടാക്കി കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിയെ അപകീർത്തിപ്പെടുത്തിയെന്ന കേസ്: ഒരാൾ അറസ്റ്റിൽ; രേഖയുണ്ടാക്കാൻ ഉപയോഗിച്ച കമ്പ്യൂട്ടർ പിടിച്ചെടുത്തു; അറസ്റ്റ വ്യാജരേഖ അപ് ലോഡ് ചെയ്തതിന്; തന്നെ തെറ്റിദ്ധരിപ്പിച്ചാണ് രേഖ ചമച്ചതെന്നും ആദിത്യന്റെ മൊഴി; രേഖ ഉണ്ടാക്കിയത് ചില വൈദികരുടെ നിർദ്ദേശപ്രകാരമെന്ന മൊഴി ചികഞ്ഞ് പൊലീസ്

വ്യാജരേഖയുണ്ടാക്കി കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിയെ അപകീർത്തിപ്പെടുത്തിയെന്ന കേസ്: ഒരാൾ അറസ്റ്റിൽ; രേഖയുണ്ടാക്കാൻ ഉപയോഗിച്ച കമ്പ്യൂട്ടർ പിടിച്ചെടുത്തു; അറസ്റ്റ വ്യാജരേഖ അപ് ലോഡ് ചെയ്തതിന്; തന്നെ തെറ്റിദ്ധരിപ്പിച്ചാണ് രേഖ ചമച്ചതെന്നും ആദിത്യന്റെ മൊഴി; രേഖ ഉണ്ടാക്കിയത് ചില വൈദികരുടെ നിർദ്ദേശപ്രകാരമെന്ന മൊഴി ചികഞ്ഞ് പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിക്കെതിരായ വ്യാജരേഖാ കേസിൽ ദുരൂഹത തുടരുന്നു. കേസിൽ മാർ ആലഞ്ചേരിക്കെതിരെ വ്യാജരേഖ ഉണ്ടാക്കിയ ഒരാൾ അറസ്റ്റിലായി. കൊച്ചി കോന്തുരുത്തി സ്വദേശി ആദിത്യനാണ് അറസ്റ്റിലായത്. ബാങ്ക് ഇടപാടുകളുടെ വ്യാജരേഖയുണ്ടാക്കി കർദിനാളിനെ അപകീർത്തിപ്പെടുത്തുകയായിരുന്നു ലക്ഷ്യം. രേഖയുണ്ടാക്കാൻ ഉപയോഗിച്ച കംപ്യൂട്ടർ പൊലീസ് പിടിച്ചെടുത്തു. രേഖ വ്യാജമോ എന്ന് നിർണയിക്കാനാണ് പൊലീസിന്റെ പരിശ്രമം.

കർദിനാളിന്റെ പേരിൽ ചമച്ചെന്ന് പറയുന്ന വ്യാജരേഖ ഫാദർ പോൾ തേലക്കാട്ടിന്റെ പക്കൽ എത്തിച്ചെന്ന് അന്വേഷണത്തിൽ ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ആദിത്യനെയും മുരിങ്ങൂർ ഇടവക വികാരി ഫാദർ ടോണി കല്ലൂക്കാരനെയും പൊലീസ് ചോദ്യം ചെയ്യാൻ വിളിച്ചത് . രണ്ടുദിവസം മുമ്പ് ആലുവ ഡിവൈഎസ്‌പി മുമ്പാകെ ഹാജരായ ആദിത്യനെ കസ്റ്റഡിയിൽ നിർത്തിയാണ് ഇന്നലെ ഫാദർ ടോണി കല്ലൂക്കാരനെയും പൊലീസ് വിളിച്ചുവരുത്തിയത് .

എന്നാൽ പകൽ മുഴുവൻ ആലുവ ഡിവൈഎസ്‌പി ഓഫിസിലിരുന്ന വൈദികനെ ചോദ്യം ചെയ്തില്ല. ഒടുവിൽ ഇടവകക്കാരുടെയും വൈദികരുടെയും പ്രതിഷേധത്തെ തുടർന്ന് ഇന്നലെ വൈകിട്ട് തന്നെ വിട്ടയച്ചു. പിന്നീടും വികാരിയെ കസ്റ്റഡിയിലെടുക്കാനുള്ള ശ്രമം നടന്നെങ്കിലും ഇടവകക്കാർ തടഞ്ഞു. രാത്രി പൊലീസെത്തിയപ്പോൾ പള്ളിമണിയടിച്ച് നൂറുകണക്കിന് വിശ്വാസികൾ ഒത്തുചേരുകയായിരുന്നു.

മുരിങ്ങൂർ സാൻജോ നഗർ പള്ളിവികാരി ഫാ. ടോണി കല്ലൂക്കാരനെ കസ്റ്റഡിയിലെടുക്കാനാണ് പൊലീസെത്തിയത്. രാത്രി 11 മണിയോടെ എറണാകുളത്തുനിന്ന് ആലുവ ഡിവൈ.എസ്‌പി.യുടെ നേതൃത്വത്തിൽ മൂന്ന് വണ്ടികളിലായാണ് പൊലീസ് എത്തിയത്.

സംഭവമറിഞ്ഞ് സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിന് വിശ്വാസികൾ പള്ളിയിലേക്കെത്തി. പ്രതിഷേധത്തെത്തുടർന്ന് വികാരിയെ പിടികൂടാനായില്ല. പൊലീസ് എത്തുംമുന്പ് വിവരം ചോർന്നു. വാട്‌സ് ആപ്പിലൂടെയും സന്ദേശം പ്രചരിച്ചു.

വിവിധ ഇടവകകളിൽനിന്നുള്ള വികാരിമാരും പാതിരാത്രിയോടെ സ്ഥലത്തെത്തി. സംഘർഷാവസ്ഥ കണക്കിലെടുക്ക് കൊരട്ടി പൊലീസ് സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. എറണാകുളം പൊലീസ് അവിടെനിന്ന് മാറിനിൽക്കുകയാണ്. ഫാ. ടോണിയെ വെള്ളിയാഴ്ച പൊലീസ് ചോദ്യം ചെയ്തിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP