Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

തിരഞ്ഞെടുപ്പ് പ്രവചനവും അതിഗംഭീര പാർട്ടിയുമായി തയ്യാറെടുത്ത സജീവൻ സ്വാമി വച്ച കാൽ പിന്നോട്ട് വയ്ക്കില്ല: പ്രസ്‌ക്ലബ്ബിൽ പ്രവചനവാർത്താസമ്മേളനത്തിന് അനുമതി കിട്ടിയില്ലെങ്കിൽ ഞായറാഴ്ച വൈകുന്നേരത്തിനകം പണി തരുമെന്ന് സെക്രട്ടറി രാധാകൃഷ്ണന് ഭീഷണി; ജോണി വാക്കറും കുഴിമന്തിയും ഒരുക്കി പത്രപ്രവർത്തകരെ കാത്തിരുന്ന സ്വാമിക്ക് അനുമതി നിഷേധിച്ചത് ആഡംബരക്ഷണക്കത്ത് പുറത്തുവന്നതോടെ; സ്വാമിയെ പ്രസ്‌ക്ലബിന്റെ പടിചവിട്ടിക്കില്ലെന്ന് സെക്രട്ടറി; സത്കാരം ആഘോഷിക്കാമെന്ന് കരുതിയവർ നിരാശയിലും

തിരഞ്ഞെടുപ്പ് പ്രവചനവും അതിഗംഭീര പാർട്ടിയുമായി തയ്യാറെടുത്ത സജീവൻ സ്വാമി വച്ച കാൽ പിന്നോട്ട് വയ്ക്കില്ല: പ്രസ്‌ക്ലബ്ബിൽ പ്രവചനവാർത്താസമ്മേളനത്തിന് അനുമതി കിട്ടിയില്ലെങ്കിൽ ഞായറാഴ്ച വൈകുന്നേരത്തിനകം പണി തരുമെന്ന് സെക്രട്ടറി രാധാകൃഷ്ണന് ഭീഷണി; ജോണി വാക്കറും കുഴിമന്തിയും ഒരുക്കി പത്രപ്രവർത്തകരെ കാത്തിരുന്ന സ്വാമിക്ക് അനുമതി നിഷേധിച്ചത് ആഡംബരക്ഷണക്കത്ത് പുറത്തുവന്നതോടെ; സ്വാമിയെ പ്രസ്‌ക്ലബിന്റെ പടിചവിട്ടിക്കില്ലെന്ന് സെക്രട്ടറി; സത്കാരം ആഘോഷിക്കാമെന്ന് കരുതിയവർ നിരാശയിലും

പി.വിനയചന്ദ്രൻ

തിരുവനന്തപുരം : തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് രണ്ട് ദിവസം മുൻപ് തലസ്ഥാന നഗരിയിൽ മാധ്യമപ്രവർത്തകർക്ക് മദ്യവും വിഭവസമൃദ്ധമായ ഭക്ഷണവും വിളമ്പി പേരെടുക്കാൻ ശ്രമിച്ച സജീവൻ സ്വാമിയെ പ്രസ്‌ക്ലബിന്റെ പടി ചവിട്ടാൻ അനുവദിക്കില്ലെന്ന് സെക്രട്ടറി രാധാകൃഷ്ണൻ. ഇതോടെ തുക അടച്ച് പത്രസമ്മേളനം ബുക്ക് ചെയ്തെങ്കിലും സെക്രട്ടറി നിലപാടെടുത്തു. തുടർന്ന് മാധ്യമങ്ങൾക്ക് പ്രസ്‌ക്ലബിൽ നിന്നും അറിയിപ്പും നൽകി. എന്നാൽ ഇക്കര്യം ഫോൺ മുഖാന്തിരം സെക്രട്ടറി സജീവൻ സ്വാമിയെ അറിയിച്ചെങ്കിലും അദ്ദേഹം രോഷാകുലനായി. ഇന്ന് വൈകുന്നേരത്തിനുള്ളിൽ തനിക്ക് പണി തരുമെന്നാണ് സ്വാമിയുടെ ഭീഷണി.

എന്തുവന്നാലും വാർത്താസമ്മേളനും അനുവദിക്കില്ലെന്നാണ് പ്രസ്‌ക്ലബ് ഭാരവാഹികളുടെ നിലപാട്. സെക്രട്ടറി രാധാകൃഷ്ൻ ഇക്കാര്യം അദ്യം സ്വാമിയുടെ സെക്രട്ടറിയെയാണ് അറിയിച്ചത്. സെക്രട്ടറി സൗമ്യനായി പെരുമാറിയെങ്കിലും പിന്നാലെ വിളിച്ച സ്വാമി രാധാകൃഷ്ണനോട് തട്ടികയറി. പിന്നാലെ സ്വാമിയുടെ പത്രസമ്മേളനം റദ്ദാക്കിയതായുള്ള അറിയിപ്പ് പ്രസക്ലബിൽ നിന്ന് നൽകുകയും ചെയ്തു. ഭക്ഷണവിവരങ്ങളും വിളമ്പുന്ന മദ്യത്തിന്റെ പേരും ഉൾപ്പെടെ വിശദീകരിച്ചാണ് കുറിപ്പ് തയ്യാറാക്കിയിട്ടുള്ളത്. തിങ്കളാഴ്ചത്തേയ്ക്ക് പ്രസ്‌ക്ലബ് ബുക്ക് ചെയ്തതിന് പിന്നാലെ സ്വാമിയുടൈ അനുയായികൾ ഭക്ഷണവിവരം ഉൾപ്പെടെയുള്ള കുറിപ്പ് മാധ്യമങ്ങളുടെ ഓഫീസുകളിൽ നേരിട്ട് എത്തിക്കുകയും ചെയ്തു. ചില മാധ്യമപ്രവർത്തകർ ഇതുകണ്ട് രസിച്ചെങ്കിലും ഭൂരിഭാഗം പേരും കടുത്ത എതിർപ്പുമായി രംഗത്തെത്തി. പലരും സെക്രട്ടറി രാധാകൃഷ്ണനെ ഫോണിലൂടെ ബന്ധപ്പെട്ട് രോഷം പ്രകടിപ്പിക്കുകയും ചെയ്തു. ഇതോടെയാണ് വാർത്താസമ്മേളനം റദ്ദാക്കാൻ സെക്രട്ടറി നിർബന്ധിതനായത്.

മാധ്യമപ്രവർത്തകർക്ക് വേണ്ടി വമ്പൻ സൽക്കാരമായിരുന്നു സ്വാമി തീരുമാനിച്ചിരുന്നത്. മട്ടൻ ഫ്രൈ, ചിക്കൻ ഫ്രൈ, ബീഫ് ഫ്രൈ, ചിക്കൻ, മട്ടൺ, ബീഫ് ബിരിയാണി, ചിക്കൻ കുഴിമന്തി ഉൾപ്പെടെ ഫുഡ് മെനുവിൽ ഉൾപ്പെടുത്തിയിരുന്നു. ഇതിന്റെ കൂടെ ജോണിവാക്കറും ബിയറും ഉൾപ്പെടുത്തിയിരുന്നു. രാവിലെ പത്രസമ്മേളനം നടത്തിയ ശേഷം. വൈകിട്ട് 4മുതൽ 9വരെ ഹോട്ടൽ പങ്കജിലായിരുന്നു ഭക്ഷണം മദ്യസത്ക്കാരവും ഒരുക്കിയിരിക്കുന്നത്.

ശനിയാഴ്ച വൈകിട്ടോടെയാണ് രണ്ട് പേജുള്ള ക്ഷണകത്ത് തലസ്ഥാനത്തെ മാധ്യമസ്ഥാപനങ്ങളിലെത്തുന്നത്. പ്രവചനപരിപാടിയുടെ വാർത്താസമ്മേളനത്തിന് പിന്നാലെ വൈകുന്നേരം 4 മുതൽ അതിഗംഭീര പാർട്ടിയുണ്ടാകുമെന്ന് അറിയിപ്പ് ആദ്യപേജിൽ തന്നെ ഉണ്ടായിരുന്നു. തുടർന്നാണ് ഫൈസ്റ്റാർ ഹോട്ടലുകളിലേതിന് സമാനമായ മെനു ലിസ്റ്റും ഉൾപ്പെടുത്തിയിരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP