Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഗാന്ധിജിയെ കൊല്ലാൻ ഗോഡ്‌സയെ പറഞ്ഞുവിട്ടത് സവർക്കർ; ഗാന്ധിവധക്കേസിൽ പ്രതിഷേധിച്ചെങ്കിലും ഗൂഢാലോചന തെളിയിക്കാനാവാത്തതുകൊണ്ട് മാത്രം രക്ഷപ്പെട്ടു; ഗോഡ്‌സെ മാത്രമല്ല സവർക്കറും ഭീകരനാണ്: ഗോഡ്‌സയെ മഹത്വവൽക്കരിക്കുന്നവർക്കെതിരെ ആഞ്ഞടിച്ച് ജസ്റ്റിസ് കമാൽ പാഷ; ഹൈന്ദവാചാര്യന്റെ പേരുകൂടി ഉപയോഗിച്ചതോടെ ഉറഞ്ഞുതുള്ളി സംഘപരിവാറുകാർ

ഗാന്ധിജിയെ കൊല്ലാൻ ഗോഡ്‌സയെ പറഞ്ഞുവിട്ടത് സവർക്കർ; ഗാന്ധിവധക്കേസിൽ പ്രതിഷേധിച്ചെങ്കിലും ഗൂഢാലോചന തെളിയിക്കാനാവാത്തതുകൊണ്ട് മാത്രം രക്ഷപ്പെട്ടു; ഗോഡ്‌സെ മാത്രമല്ല സവർക്കറും ഭീകരനാണ്:  ഗോഡ്‌സയെ മഹത്വവൽക്കരിക്കുന്നവർക്കെതിരെ ആഞ്ഞടിച്ച് ജസ്റ്റിസ് കമാൽ പാഷ; ഹൈന്ദവാചാര്യന്റെ പേരുകൂടി ഉപയോഗിച്ചതോടെ ഉറഞ്ഞുതുള്ളി സംഘപരിവാറുകാർ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കമൽഹാസൻ തൊടുത്തുവിട്ട വിവാദം തിരഞ്ഞെടുപ്പിന്റെ അവസാനഘട്ടത്തിലും വിട്ടുപോയിട്ടില്ല. പകരം കൂടുതൽ കരുത്തോടെ പടരുകയാണ്. രണ്ടുപക്ഷമായി തിരിഞ്ഞ് വാക്‌പോരാട്ടവും. ഗോഡ്‌സെ ദേശഭക്തനാണെന്ന് വാഴ്‌ത്തിയ പ്രഗ്യ സിങ് ഠാക്കൂർ പരോക്ഷമായി ഖേദം പ്രകടിപ്പിച്ചെങ്കിലും, നിലപാടുകളിൽ കാര്യമായ മാറ്റം വരുത്തിയിട്ടില്ല. ചില ബിജെപി നേതാക്കളും ഗോഡ്‌സെയെ പ്രകീർത്തിച്ച് രംഗത്ത് വന്നിരുന്നു. അതിനിടെയാണ് ഹൈന്ദവാചാര്യനായ സവർക്കറും ഭീകരവാദിയാണെന്ന പരാമർശവുമായി ജസ്റ്റിസ് കെമാൽ പാഷ രംഗത്തെത്തിയത്.

കമൽഹാസൻ പറഞ്ഞതിൽ തെറ്റൊന്നുമില്ലെന്നാണ് ജസ്റ്റിസ് കെമാൽ പാഷയുടെ അഭിപ്രായം. ഒരു സമൂഹത്തെ ഭയപ്പെടുത്തുന്ന കുറ്റകൃത്യം ചെയ്യുന്നതാണ് ഭീകരപ്രവർത്തനം. അതനുസരിച്ച് ഗോഡ്സെ ഭീകരവാദി തന്നെയാണെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത്
ഡോ. അംബേദ്കർ എജ്യുക്കേഷൻ ഫൗണ്ടേഷനും ബുദ്ധാ യൂണിവേഴ്സൽ സൊസൈറ്റിയും ചേർന്ന് സംഘടിപ്പിച്ച എക്‌സലൻസ് പുരസ്‌കാര വിതരണച്ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു കെമാൽ പാഷ.

ഗോഡ്സെ മാത്രമല്ല തുല്യപങ്കാളിയായ സവർക്കറും ഭീകരവാദി തന്നെയാണ്. അദ്ദേഹം ഹിന്ദുമഹാസഭ എന്ന സംഘടനയ്ക്ക് രൂപം നൽകിയപ്പോൾ, അതിലെ അംഗമായിരുന്നു ഗോഡ്സെ. ഗാന്ധിജിയെ വെടിവെച്ചുകൊന്ന കേസിലെ പ്രതിയാണ് സവർക്കർ. ഗോഡ്സെയെ കൊല്ലാൻ പറഞ്ഞുവിടുകയായിരുന്നു. ഗൂഢാലോചനക്കുറ്റം തെളിയിക്കാനാവാത്തതിനാൽ സവർക്കർ അന്ന് രക്ഷപ്പെട്ടു. ഗോഡ്സെയും സവർക്കറും ചെയ്ത പ്രവൃത്തി ഭീകരവിരുദ്ധ നിയമത്തിന്റെ പരിധിയിൽപ്പെടുന്നതാണെന്നും കെമാൽ പാഷ പറഞ്ഞു. അതേസമയം, കെമാൽ പാഷയുടെ പരാമർശം സംഘപരിവാർ വൃത്തങ്ങളെ ചൊടിപ്പിച്ചിട്ടുണ്ട്. ജസ്റ്റിസിന്റെ പ്രസംഗത്തിലെ പരാമർശം അനുചിതമായെന്ന അഭിപ്രായവും ചില നേതാക്കൾ പ്രകടിപ്പിച്ചു.

എല്ലാ മതങ്ങളിലും തീവ്രവാദികളുണ്ടെന്ന് സൂചിപ്പിക്കുന്നതിന്റെ ഭാഗമായാണ് താൻ ഗോദ്‌സെയെക്കുറിച്ച് പരാമർശിച്ചതെന്ന് കമൽഹാസൻ വ്യക്തമാക്കിയിരുന്നു. ഗോദ്‌സെയുമായി ബന്ധപ്പെട്ട പ്രസ്താവനയിൽ താൻ ഉറച്ചുനിൽക്കുന്നു. അങ്ങനെയെങ്കിലും മഹാത്മഗാന്ധിയെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവരെട്ട. ഗോദ്‌സെയെ ഹിന്ദു ഭീകരവാദിയെന്നല്ല, മറിച്ച് തീവ്രവാദിയെന്നാണ് വിശേഷിപ്പിച്ചത്, അദ്ദേഹം വ്യക്തമാക്കി.

ഹിന്ദുക്കൾ ആരാണെന്നും ആർ.എസ്എസ് ആരാണെന്നും ജനങ്ങൾ വേർതിരിച്ച് കാണണം. ലോക്‌സഭ തെരഞ്ഞെടുപ്പ് വേളയിൽ ചെന്നൈ മറീനബീച്ചിൽ നടന്ന യോഗത്തിൽ ഗോദ്‌സെയെക്കുറിച്ച്? ഇതേ പരാമർശം താൻ നടത്തിയിരുന്നു. യോഗത്തിൽ എല്ലാ മതവിഭാഗങ്ങളിൽപ്പെട്ടവരും ഉണ്ടായിരുന്നു. അ?േപ്പാൾ എതിർക്കാതിരുന്നവർ ഇപ്പോൾ പ്രതിഷേധവുമായി രംഗത്തിറങ്ങുന്നതാണെന്നും കമൽഹാസൻ ചോദിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP