Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഇന്ത്യയിലെ ഏറ്റവും മികച്ച അഭിനേതാക്കളിൽ ഒരാൾ; 'കഠിനാദ്ധ്വാനി, സഹകരണമനോഭാവമുള്ള താരം, '; സൗബിനെ വാനോളം പുകഴ്‌ത്തി സന്തോഷ് ശിവൻ; ജാക്ക് ആൻഡ് ജില്ലിലെ ലുക്കും പുറത്തുവിട്ടു

ഇന്ത്യയിലെ ഏറ്റവും മികച്ച അഭിനേതാക്കളിൽ ഒരാൾ; 'കഠിനാദ്ധ്വാനി, സഹകരണമനോഭാവമുള്ള താരം, '; സൗബിനെ വാനോളം പുകഴ്‌ത്തി സന്തോഷ് ശിവൻ; ജാക്ക് ആൻഡ് ജില്ലിലെ ലുക്കും പുറത്തുവിട്ടു

മറുനാടൻ ഡെസ്‌ക്‌

ഇന്ത്യയിലെ ഏറ്റവും മികച്ച അഭിനേതാക്കളിൽ ഒരാളാണ് അദ്ദേഹം അതിലുപരി 'കഠിനാദ്ധ്വാനിയും സഹകരണമനോഭാവമുള്ള താരവുമാണ്. പറയുന്നത് മലയാളത്തിന്റെ പുത്തൻ ഓൾ റൗണ്ടർ സൗബിൻ ഷാഹിറിനെ കുറിച്ച്. പറയുന്നതോ.. ഇന്ത്യയുടെ തന്നെ അഭിമാനമായ ഛായാഗ്രഹകനും സംവിധായകനുമായ സന്തോഷ് ശിവൻ. താൻ ഏഴു വർഷത്തെ ഇടവേളയ്ക്ക് ശേഷം ഒരുക്കുന്ന ചിത്രമായ 'ജാക്ക് ആൻഡ് ജിൽ'. സൗബിനും ജോയിൻ ചെയ്തിരുന്നു ഇതിന് പിന്നാലെയാണ് സംവിധായകന്റെ അഭിപ്രായ പ്രകടനം

മഞ്ജു വാര്യർ, കാളിദാസ് ജയറാം, സൗബിൻ ഷാഹിർ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ചിത്രത്തിൽ സൗബിൻ ഷാഹിറും ജോയിൻ ചെയ്തു എന്നതാണ് പുതിയ വിശേഷം. സന്തോഷ് ശിവൻ തന്നെയാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്.

ഇന്ത്യയിലെ ഏറ്റവും മികച്ച അഭിനേതാക്കളിൽ ഒരാൾ എന്ന വിശേഷണത്തോടെയാണ് സന്തോഷ് ശിവൻ സൗബിനെ തന്റെ ചിത്രത്തിലേക്ക് വരവേറ്റിരിക്കുന്നത്. കഠിനാദ്ധ്വാനിയും സഹകരണമനോഭാവവുമുള്ള താരമാണ് സൗബിനെന്നും സന്തോഷ് ശിവൻ ട്വിറ്ററിൽ കുറിച്ചു. ചിത്രത്തിന്റെ സൗബിന്റെ ലുക്കും കുറിപ്പിനൊപ്പം സ്ന്തോഷ് ശിവൻ ട്വീറ്റ് ചെയ്തിട്ടുണ്ട്. കുട്ടാപ്സ് എന്ന കഥാപാത്രമായാണ് സൗബിൻ ചിത്രത്തിലെത്തുക.

നെടുമുടി വേണു, അജു വർഗീസ്, ബേസിൽ ജോസഫ്, ഇന്ദ്രൻസ്, സേതുലക്ഷ്മി, ഹരിനാരായണൻ, സ്വാദിക് റഹീം, പ്രശാന്ത്, സുനിൽ വർഗീസ്, ഉല്ലാസ്, അമിത് മോഹൻ രാജേശ്വരി , വിനീത തുടങ്ങിയവരും ചിത്രത്തിലുണ്ട്. കഥയും തിരക്കഥയും സന്തോഷ് ശിവൻ തന്നെ കൈകാര്യം ചെയ്യുന്ന ചിത്രത്തിന് സംഭാഷണം ഒരുക്കിയിരിക്കുന്നത് നവാഗതരായ സുരേഷ് കുമാർ രവീന്ദ്രനും വിജീഷ് തോട്ടിങ്ങലും ചേർന്നാണ്. ഹരിനാരായണന്റെ വരികൾക്ക് നവാഗതനായ റാം സുരേന്ദറും, ഗോപീസുന്ദറും ചേർന്നാണ് സംഗീതമൊരുക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP