Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വയനാട്ടുകാർ വോട്ടു ചെയ്തതും മലയാളികൾ ആഘോഷമാക്കിയതും വെറുതെയാവില്ല; രാഹുൽ ഇനി എന്നും വയനാട്ടിലെ എംപിയായി തുടരും; അമേഠി ഒഴിഞ്ഞു സഹോദരിക്ക് കൈമാറും: സൂചനകൾ പുറത്തുവിട്ടത് പ്രിയങ്ക തന്നെ; പ്രിയങ്കയെ സജീവ രാഷ്ട്രീയത്തിലേക്ക് ഇറക്കുമ്പോൾ സോണിയ വച്ചുനീട്ടുന്നത് ഉറച്ച അമേഠി തന്നെ

വയനാട്ടുകാർ വോട്ടു ചെയ്തതും മലയാളികൾ ആഘോഷമാക്കിയതും വെറുതെയാവില്ല; രാഹുൽ ഇനി എന്നും വയനാട്ടിലെ എംപിയായി തുടരും; അമേഠി ഒഴിഞ്ഞു സഹോദരിക്ക് കൈമാറും: സൂചനകൾ പുറത്തുവിട്ടത് പ്രിയങ്ക തന്നെ; പ്രിയങ്കയെ സജീവ രാഷ്ട്രീയത്തിലേക്ക് ഇറക്കുമ്പോൾ സോണിയ വച്ചുനീട്ടുന്നത് ഉറച്ച അമേഠി തന്നെ

മറുനാടൻ ഡെസ്‌ക്‌

 ന്യൂഡൽഹി; വയനാട്ടിൽ പ്രിയങ്ക രാഹുലിനൊപ്പം ആഘോഷത്തോടെ വരികയും സഹോദരന് വേണ്ടി നാമനിർദ്ദശപത്രിക സമർപ്പിച്ചതും വലിയ വാർത്തയായിരുന്നു. എന്നാൽ, രാഷ്ട്രീയ എതിരാളികളുടെ പ്രചാരണം രാഹുൽ അമേഠി നിലനിർത്തുമെന്നും, വയനാട് ഉപേക്ഷിക്കുമെന്നുമാണ്. എന്നാൽ, അങ്ങനെയുണ്ടാവില്ലെന്ന സൂചനയാണ് പ്രിയങ്ക ഗാന്ധി നൽകുന്നത്. താൻ അമേഠിയിൽ മത്സരിക്കുമെന്ന് സൂചനയും അവർ നൽകി. സഹോദരൻ അമേഠി ഉപേക്ഷിച്ച് വയനാടിനെ തിരഞ്ഞെടുത്താൽ താൻ സ്ഥാനാർത്ഥിയാവുന്ന കാര്യം തീരുമാനിക്കും, പ്രിയങ്ക പറഞ്ഞു.

രാഷ്ട്രീയത്തിൽ സജീവമാകാൻ വൈകിയത് എന്തുകൊണ്ടെന്ന ചോദ്യത്തിനും പ്രിയങ്കയ്ക്ക് ഉത്തരമുണ്ട്. കുട്ടികൾ നന്നേ ചെറുതായിരുന്നതാണോ കാരണം? ' എന്റെ കുട്ടികൾക്ക് സ്വാഭാവികവും ലളിതവുമായ ബാല്യം വേണമെന്നുണ്ടായിരുന്നു. രാഹുലും ഞാനും അക്രമത്തിന്റെയും നഷ്ടത്തിന്റെയും നിഴലിലാണ് വളർന്നത്. എന്റെ കുട്ടികൾക്ക് അങ്ങനെയാവരുതെന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നു. രാഷ്ട്രീയ ജീവിതത്തിന്റെ ഭാരം പലപ്പോഴും കുടുംബമാണ്, വിശേഷിച്ചും കുട്ടികളാണ് പേറുന്നത്. കുട്ടികൾ മുതിർന്നപ്പോൾ, അവർക്കും ഞാൻ രാഷ്ട്രീയത്തിൽ പ്രവേശിക്കണമെന്നായി. മകൻ എന്നെ കൂടെ കൂടെ കളിയാക്കും. പാചകക്കാരന്റെയും ഇലക്ട്രീഷ്യന്റെയും പ്രശ്നങ്ങൾ പരിഹരിച്ച് ഞാൻ എന്റെ രാഷ്ട്രീയ കഴിവുകൾ പാഴാക്കുകയാണെന്ന്. കഴിഞ്ഞ കുറേ വർഷങ്ങളായി രണ്ടുകുട്ടികളും എന്നെ രാഷ്ട്രീയത്തിൽ പ്രവശിക്കാൻ പ്രോത്സാഹിപ്പിച്ച് വരികയായിരുന്നു.

എന്ത് ഉപദേശമാണ് രാഹുൽ നൽകിയതെന്നും പ്രിയങ്ക ഓർക്കുന്നു. അത് വളരെ വ്യക്തമായിരുന്നു. കഷ്ടത അനുഭവിക്കുന്നവർക്കൊപ്പം നിൽക്കണം, അവർക്ക് വേണ്ടി പോരാടണം, അവർക്ക് രാഷ്ട്രീയ സംവിധാനത്തിൽ പ്രാതിനിധ്യം ഉറപ്പാക്കുക. എന്റെ അമ്മയുടെ ഉപദേശം ഞാൻ അമിതമായി സംസാരിക്കുന്നുവെന്നും, കൂടുതൽ വിവേകബുദ്ധിയോടെ സംസാരിക്കണമെന്നുമായിരുന്നു. ഈ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ താൻ അധികപ്രസംഗിയായിട്ടില്ലെന്നും പ്രിയങ്ക വിലയിരുത്തി.

പ്രധാനമന്ത്രിക്കെതിരായ 'ദുര്യോധനൻ പരാമർശം കടന്നുപോയെന്ന് കരുതുന്നില്ല. മഹാഭാരത കാലം മുതലേ ധാർഷ്യത്തെ വച്ചുപൊറുപ്പിക്കാത്ത ചരിത്രമാണ് ഭാരതത്തിനുള്ളത്. അതുകൊണ്ട് അതിൽ എന്താണ് തെറ്റുള്ളത്? പിതാവ് രാജീവ് ഗാന്ധിയെ മോദി ആക്രമിച്ചപ്പോൾ ദേഷ്യമൊന്നും തോന്നിയില്ല. മറിച്ച് അതിലെ കൗതുകകരമായ കാര്യം അത് അദ്ദേഹത്തിന്റെ ദൗർബല്യത്തെ കാണിക്കുന്നുവെന്നതാണ്.

മുത്തശ്ശി ഇന്ദിരാഗാന്ധിയുമായി തന്നെ താരമത്യപ്പെടുത്തുന്നതിൽ കഥയില്ല. അവർ ഭയരഹിതയായ നേതാവായിരുന്നു. ഞാനോ മൂന്നുമാസം മുമ്പ് രാഷ്ട്രീയത്തിൽ പ്രവേശിച്ച വ്യക്തിയും. അവർ ഒരുവിപ്ലവകാരിയും പോരാളിയുമായിരുന്നു. ഞാൻ ഒരുപോരാളി മാത്രം. സാദൃശ്യം എന്നുപറയുന്നത്, ഞങ്ങൾ വിശ്വസിക്കുന്ന എന്തിന് വേണ്ടിയും അവസാനം വരെ പോരാടും എന്നതാണ്. മുത്തശ്ശിയെ കുറിച്ച് സംസാരിക്കേണ്ട സാഹചര്യത്തിൽ മാത്രമേ അക്കാര്യം പരാമർശിക്കാറുള്ളുവെന്നും പ്രിയങ്ക പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP