Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ജോജുവിന് മികച്ച നടനുള്ള അവാർഡ് ലഭിക്കാത്തതിൽ നിരാശയുണ്ട്; അക്കാദമിയാണ് അവാർഡുകൾ സംഘടിപ്പിക്കുന്നതെങ്കിലും ജൂറിയിൽ ഇടപ്പെടാൻ ചെയർമാനായ തനിക്ക് അവകാശമില്ലെന്നും കമൽ; ഫൈനൽ റൗണ്ടിൽ എത്തിയത് മൂന്നു താരങ്ങൾ; ജോജുവിനെ തഴഞ്ഞത് മൂന്ന് പേരെ ഒരേ സമയം വിജയിയായി പ്രഖ്യാപിക്കാൻ ജൂറിക്ക് സാധിക്കാത്തതിനാലെന്നും വെളിപ്പെടുത്തൽ

ജോജുവിന് മികച്ച നടനുള്ള അവാർഡ് ലഭിക്കാത്തതിൽ നിരാശയുണ്ട്; അക്കാദമിയാണ് അവാർഡുകൾ സംഘടിപ്പിക്കുന്നതെങ്കിലും ജൂറിയിൽ ഇടപ്പെടാൻ ചെയർമാനായ തനിക്ക് അവകാശമില്ലെന്നും കമൽ; ഫൈനൽ റൗണ്ടിൽ എത്തിയത് മൂന്നു താരങ്ങൾ; ജോജുവിനെ തഴഞ്ഞത് മൂന്ന് പേരെ ഒരേ സമയം വിജയിയായി പ്രഖ്യാപിക്കാൻ ജൂറിക്ക് സാധിക്കാത്തതിനാലെന്നും വെളിപ്പെടുത്തൽ

മറുനാടൻ ഡെസ്‌ക്‌

ജോസഫ് എന്ന ചിത്രത്തിലെ മികച്ച പ്രകടനത്തിന് ജോജു ജോർജ്ജിന് മികച്ച നടനുള്ള സംസ്ഥാന അവാർഡ് ലഭിക്കുമെന്ന് ഏവരും പ്രതീക്ഷിച്ചിരുന്നു എന്നാൽ പ്രതീക്ഷകൽ തെറ്റിച്ച് പുരസ്‌കാരം ജയസൂര്യയും സൗബിൻ ഷാഹിറും നേടുകയായിരുന്നു. ജോജുവിന് മികച്ച സ്വഭാവ നടനുള്ള അവാർഡും ലഭിച്ചു. എന്നാൽ ഇപ്പോൾ ഇതിന്റെ കാരണം വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ.

ജോജു ജോർജ്ജിന് മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിക്കാത്തതിൽ തനിക്ക് നിരാശയുണ്ടെന്ന് സംവിധായകൻ കമൽ പറഞ്ഞു. അക്കാദമിയാണ് അവാർഡുകൾ സംഘടിപ്പിക്കുന്നതെങ്കിലും ജൂറിയിൽ ഇടപ്പെടുവാൻ ചെയർമാനായ തനിക്ക് അവകാശമുണ്ടായിരുന്നില്ല എന്ന് കമൽ സൂചിപ്പിച്ചു.

ഫൈനൽ റൗണ്ടിലെത്തിയ 3 താരങ്ങളായ സൗബിൻ, ജയസൂര്യ, ജോജു എന്നിവർക്ക് തുല്യ മാർക്കാണ് ലഭിച്ചത്. മൂന്ന് പേരെ ഒരേ സമയം വിജയിയായി പ്രഖ്യാപിക്കാൻ ജൂറിക്ക് സാധിക്കാത്തതിനാലാണ് ജോജുവിനെ തഴഞ്ഞതെന്നും ജോജുവിന് മികച്ച നടനുള്ള അവാർഡ് ലഭിക്കാത്തതിൽ തനിക്കും നിരാശയുണ്ടന്നും കമൽ പറഞ്ഞു.

ഒരു നടന് അപൂർവങ്ങളിൽ അപൂർവമായി ലഭിക്കുന്ന കഥാപാത്രങ്ങളിൽ ഒന്നാണ് ജോസഫെന്നും ഇതുപോലെ കൊച്ചു ചിത്രങ്ങൾ വലിയ വിജയങ്ങൾ നേടട്ടെ എന്ന് ആശംസിച്ചാണ് കമൽ തന്റെ പ്രസംഗം അവസാനിപ്പിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP