Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സിനിമയിൽ ഭർത്താവിന്റെ ചുംബനരംഗങ്ങൾ കാണുമ്പോൾ വിഷമം തോന്നിയിട്ടുണ്ട്; ഒരു ഘട്ടത്തിൽ വിവാഹമോചനത്തെക്കുറിച്ച് വരെ ചിന്തിച്ചിരുന്നു; എനിക്ക് കാൻസറാണെന്ന് അറിഞ്ഞതോടെ കാര്യങ്ങൾ മാറി; എനിക്ക് വേണ്ട എല്ലാ കൈത്താങ്ങും നൽകി ആയുഷ്മാൻ ഒപ്പമുണ്ടായിരുന്നു; ഭർത്താവിനെക്കുറിച്ച് വാചാലയായി താഹിറ കശ്യപ്

സിനിമയിൽ ഭർത്താവിന്റെ ചുംബനരംഗങ്ങൾ കാണുമ്പോൾ വിഷമം തോന്നിയിട്ടുണ്ട്; ഒരു ഘട്ടത്തിൽ വിവാഹമോചനത്തെക്കുറിച്ച് വരെ ചിന്തിച്ചിരുന്നു; എനിക്ക് കാൻസറാണെന്ന് അറിഞ്ഞതോടെ കാര്യങ്ങൾ മാറി; എനിക്ക് വേണ്ട എല്ലാ കൈത്താങ്ങും നൽകി ആയുഷ്മാൻ ഒപ്പമുണ്ടായിരുന്നു; ഭർത്താവിനെക്കുറിച്ച് വാചാലയായി താഹിറ കശ്യപ്

മറുനാടൻ ഡെസ്‌ക്‌

ജീവിത്തിലൂടെ കടന്നുപോയ വിഷമ ഘട്ടങ്ങളെക്കുറിച്ച് വെളിപ്പെടുത്തുകയാണ് നടൻ ആയുഷ്മാൻ ഖുറാന്നയുടെ ഭാര്യയും സംവിധായികയുമായ താഹിറ കശ്യപ്.ക്യാന്‌സറിനോട് പൊരുതിയാണ് താഹിറ കശ്യപ് തിരികെയെത്തിയത് . അസുഖ സമയത്ത് താഹിറക്ക് ഏറ്റവും പിന്തുണ നൽകിയത് ഭർത്താവ് ആയുഷ്മാൻ തന്നെയാണ്. എന്നാൽ ഇടക്ക് പിരിയാൻ ആലോചിച്ചിരുന്നതായി താഹിറ പറയുന്നു .സ്പോട്ട്ബിക്ക് നൽകിയ അഭിമുഖത്തിലാണ് താഹിറ മനസു തുറന്നത്.

ജീവിതത്തിന്റെ ഒരു ഘട്ടത്തിൽ വിവാഹമോചനത്തെക്കുറിച്ച് വരെ ചിന്തിച്ചിട്ടുണ്ട്. സിനിമയിൽ ഭർത്താവിന്റെ ചുംബനരംഗങ്ങൾ കാണുമ്പോൾ വിഷമം തോന്നുമായിരുന്നു. വലിയ പ്രശ്‌നങ്ങളിലൂടെയാണ് ജീവിതം മുന്നോട്ട് പോയത്. എന്നാൽ എനിക്ക് കാൻസറാണെന്ന് അറിഞ്ഞതോടെ കാര്യങ്ങൾ മാറി. അസുഖസമയത്ത് എനിക്ക് വേണ്ട എല്ലാ കൈത്താങ്ങും നൽകി ആയുഷ്മാൻ ഒപ്പമുണ്ടായിരുന്നു. താഹിറ വെളിപ്പെടുത്തുന്നു.

ആയുഷ്മാൻ സ്‌ക്രീനിൽ ചുംബനരംഗങ്ങൾ അഭിനയിക്കുന്നത് കാണുന്നത് വലിയ ബുദ്ധിമുട്ടായിരുന്നു. ഗർഭിണിയാകുമ്പോൾ ഹോർമോണിന്റെ അളവ് മാറിക്കൊണ്ടിരിക്കും. അയാളാണെങ്കിൽ നല്ല ചുറുചുറുക്കുള്ള യുവാവിനെ പോലെയായിരുന്നു. പെണ്ണുങ്ങളെ പ്രേമിച്ച്, സ്‌ക്രീനിൽ ചുംബിച്ച് നടക്കുന്ന കാലം. ഞങ്ങൾ രണ്ടാളും ചെറുപ്പമായിരുന്നു. എന്നെ കൂടെ കൂട്ടാനുള്ള സമയമോ മനസ്സിലാക്കാനുള്ള ക്ഷമയോ അയാൾക്കുണ്ടായിരുന്നില്ല. ഒന്നിച്ച് ജീവിക്കാനുള്ള ഒരു മാനസികാവസ്ഥയിലായിരുന്നില്ല ഞങ്ങൾ. അയാൾ എന്നെ വഞ്ചിക്കുകയല്ല എന്നെനിക്ക് ഉറപ്പുണ്ടായിരുന്നു. എങ്കിലും ഇതെല്ലാം ഉൾക്കൊള്ളാൻ മാത്രമുള്ള പക്വത എനിക്ക് ഉണ്ടായിരുന്നില്ല.

ഒരു വലിയ തിമിംഗലം ഇരിക്കുന്നത് പോലെയാണ് എനിക്ക് എന്നെക്കുറിച്ചു തന്നെ തോന്നിയത്. ആയുഷ്മാൻ സിനിമയിൽ ഉയരങ്ങൾ കീഴടക്കിത്തുടങ്ങിയതോടെ ഞാൻ എന്റേതായ ലോകത്തിലേക്ക് അൽപം പിൻവലിയുകയായിരുന്നു. ചെറിയ ഷോർട് ഫിലിമുകളൊക്കെ എടുത്ത് ആയുഷ്മാന് നാണക്കേടുണ്ടാക്കേണ്ട എന്ന് തീരുമാനിക്കുകയായിരുന്നു. ഒരു സംവിധായികയാകണം എന്ന മോഹം കുറേനാൾ ഞാൻ ആയുഷ്മാനോട് പറഞ്ഞിട്ടുപോലും ഉണ്ടായിരുന്നില്ല. ഞങ്ങൾ ഏറ്റവും വലിയ ശത്രുക്കളാണെന്ന് ആളുകൾ കരുതുമോ എന്നൊരു ഭയമുണ്ടായിരുന്നു.എനിക്ക് ക്യാൻസറാണെന്ന് തിരിച്ചറിഞ്ഞതോടെയാണ് കാര്യങ്ങൾ മാറി മറിഞ്ഞത്. അസുഖ സമയത്തും ആയുഷ്മാൻ എന്നും കൂടെ തന്നെയുണ്ടായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP