Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഒരു വർഷത്തിനിടയിൽ മൂന്നാമത്തെ രാജവിവാഹത്തിന് സാക്ഷ്യം വഹിച്ച് ബ്രിട്ടൻ; ഇന്നലെ അതിഗംഭീരമായി താലി കെട്ടിയത് 52ാമത്തെ കിരീടാവകാശിയായ ആദ്യ കിരീടാവകാശി ചാൾസിന്റെ സഹോദരൻ മൈക്കലിന്റെ മകൾ ഗബ്ര

ഒരു വർഷത്തിനിടയിൽ മൂന്നാമത്തെ രാജവിവാഹത്തിന് സാക്ഷ്യം വഹിച്ച് ബ്രിട്ടൻ;  ഇന്നലെ അതിഗംഭീരമായി താലി കെട്ടിയത് 52ാമത്തെ കിരീടാവകാശിയായ ആദ്യ കിരീടാവകാശി ചാൾസിന്റെ സഹോദരൻ മൈക്കലിന്റെ മകൾ ഗബ്ര

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: ആദ്യ കിരീടാവകാശി ചാൾസ് രാജകുമാരന്റെ സഹോദരൻ മൈക്കലിന്റെ പുത്രി ലേഡി ഗബ്രിയേലയുടെയും തോമസ് കിങ്സ്റ്റണിന്റെയും വിവാഹം ഇന്നലെ അതിഗംഭീരമായി നടന്നു. ഒരു വർഷത്തിനിടയിൽ മൂന്നാമത്തെ രാജവിവാഹമാണ് നടന്നിരിക്കുന്നത്. നിലവിൽ 52ാമത്തെ കിരീടാവകാശിയാണ് ഗബ്രിയേല. വിൻഡ്സർ കാസിലിലെ സെന്റ് ജോർജ് ചാപെലിൽ വച്ചാണ് ഇവരുടെ വിവാഹം നടന്നത്. വരനായ തോമസ് കിങ്സ്റ്റൺ ഫിനാൻസിയറായാണ് പ്രവർത്തിക്കുന്നത്. ഹാരി-മേഗൻ വിവാഹവും യൂജിൻ രാജകുമാരിയുടെ വിവാഹവുമായിരുന്നു ഇതിന് മുമ്പ് ഈ വർഷം രാജകുടുംബത്തിൽ അരങ്ങേറിയിരുന്നത്.എലിസബത്ത് രാജ്ഞി, ഭർത്താവ് ഫിലിപ്പ് രാജകുമാരൻ, ചാൾസ് രാജകുമാരൻ , ഭാര്യ കാമില തുടങ്ങിയ പ്രമുഖ രാജകുടുംബാംഗങ്ങൾ ചടങ്ങിൽ പങ്കെടുക്കാനെത്തിയിരുന്നു.

തന്റെ കടിഞ്ഞൂൽ സന്തതി ആർച്ചിയുടെ ജനനത്തിന് ശേഷം ഹാരി പങ്കെടുത്ത ആദ്യ രാജകീയ വിവാഹവും കൂടിയായിരുന്നു ഇത്. പ്രമുഖ നടി സോഫി വിൻകിൾ മാനൊപ്പമായിരുന്നു ഹാരി ചടങ്ങിനെത്തിയിരുന്നത്. ഗബ്രിയേലയുടെ സഹോദരൻ ലോർഡ് ഫ്രെഡറിക്കിന്റെ ഭാര്യയാണിവർ. രണ്ട് വർഷം മുമ്പ് റിട്ടയർ ചെയ്തതിന് ശേഷം വളരെ കുറച്ച് മാത്രം ചടങ്ങുകളിൽ പങ്കെടുക്കാറുള്ള ഫിലിപ്പ് രാജകുമാരൻ വിവാഹത്തിന് എത്തിയത് ശ്രദ്ധേയമായിരുന്നു.

ഡ്യുചസ് ഓഫ് യോർക്കായ സാറയും മുൻ ഭർത്താവ് പ്രിൻസ് ആൻഡ്ര്യൂ, അവരുടെ പുത്രി ബിയാട്രീസ് രാജകുമാരിയും ബോയ്ഫ്രണ്ട് എഡോർഡോ മാർപെലി മോസിയടക്കം നിരവധി പേർ ചടങ്ങിനെത്തിയിരുന്നു. ഗ്രീസിലെ രാജാവ് കോൺസ്റ്റാന്റിൻ രണ്ടാമനും ഭാര്യ ആനി മേരി രാജ്ഞിയുമടക്കം നിരവധി വിദേശ രാജകുടുംബാംഗങ്ങളും എത്തിയിരുന്നു. കേയ്റ്റ് രാജകുമാരിയുടെ സഹോദരി പിപ്പ മിഡിൽടണും ഭർത്താവ് ജെയിംസ് മാത്യൂസ് പിപ്പയുടെ സഹോദരനായ ജെയിംസ് മിഡിൽടൺ അദ്ദേഹത്തിന്റെ ഫ്രഞ്ച് ഗേൾഫ്രണ്ട് ആലീസ് തെവെനെറ്റ് എന്നിവരും വിവാഹത്തിനെത്തിയിരുന്നു.

ചടങ്ങിന് ശേഷം ലേഡി ഗബ്രിയേലയും കിങ്സ്റ്റണും സെന്റ് ജോർജ് ചാപലിന്റെ പടിക്കെട്ടുകളിൽ വച്ച് പരസ്പരം ചുംബിച്ചിരുന്നു. തുടർന്ന് ബ്രൈഡൽ പാർട്ടിക്കും വളരെ അടുത്ത കുടുംബാംഗങ്ങൾക്കുമൊപ്പംഇവിടം വിട്ട് പോവുകയും ചെയ്തിരുന്നു. ചാപലിന്റെ പടിക്കെട്ടുകളിൽ ഫോട്ടോക്ക് പോസ് ചെയ്യുന്ന വേളയിൽ ദമ്പതികൾ സ്നേഹവായ്പോടെ പരസ്പരം നോക്കുന്നത് കാണാമായിരുന്നു. തുടർന്ന് ക്ലാറെറ്റ് കളറിലുള്ള വിന്റേജ് വെഡിങ് കാറിൽ ഇരുവരും കയറിപ്പോവുകയായിരുന്നു.ലൂയിസ ബെകാറിയ ഡിസൈൻ ചെയ്ത കസ്റ്റം ലേയ്സ് ഗൗണായിരുന്നു ലേഡി ഗബ്രിയേല ധരിച്ചിരുന്നത്. ഇതിന് മുകളിൽ റിബണുകൾ കൊണ്ടുള്ള പൂക്കളുടെയും പൂമൊട്ടുകളുടെയും ഡിസൈനുമുണ്ടായിരുന്നു.ആറ് മീറ്ററോളം നീളമുള്ള ശിരോവസ്ത്രം ഇതിനെ കൂടുതൽ മനോഹരമാക്കിയിരുന്നു.
വെഡിങ് റിസപ്ഷൻ നടന്നത് ഫ്രോഗ്മോർ ഹൗസിൽ വച്ചായിരുന്നു. മേഗനും ഹാരിയും തങ്ങളുടെ വെഡിങ് ഡിന്നർ ഇവിടെ വച്ചായിരുന്നു നടത്തിയിരുന്നത്. വിഭവസമൃദ്ധമായ റിസപ്ഷനാണ് ഇവിടെ നടന്നിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP