Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

എതിർപ്പുകൾക്കിടയിലും യൂറോവിഷനിൽ തകർക്കാൻ മഡോണ എത്തി; ഗായകർ ഇസ്രയേലിന്റെയും ഫലസ്തീനിന്റെയും പതാക ഉപയോഗിച്ചത് വിവാദത്തിൽ; ലോകത്തെ ഏറ്റവും വലിയ സംഗീത മത്സരത്തിൽ ജേതാവായത് ഹോളണ്ട്

എതിർപ്പുകൾക്കിടയിലും യൂറോവിഷനിൽ തകർക്കാൻ മഡോണ എത്തി; ഗായകർ ഇസ്രയേലിന്റെയും ഫലസ്തീനിന്റെയും പതാക ഉപയോഗിച്ചത് വിവാദത്തിൽ; ലോകത്തെ ഏറ്റവും വലിയ സംഗീത മത്സരത്തിൽ ജേതാവായത് ഹോളണ്ട്

മറുനാടൻ ഡെസ്‌ക്‌

ടെൽ അവീവ്: ഇഞ്ചോടിഞ്ച് മത്സരത്തിനൊടുവിൽ ലോകത്തിലെ ഏറ്റവും വലിയ സംഗീത മത്സരമായ യൂറോവിഷന്റെ ഫൈനൽ മത്സരത്തിൽ ഹോളണ്ട് വിജയിച്ചു.ഇസ്രയേലിൽ വച്ച് നടന്ന മത്സരം വിവാദങ്ങളാൽ കലുഷിതമായിരുന്നു. യൂറോവിഷനിൽ പങ്കെടുക്കാൻ എതിർപ്പുകൾക്കിടയിലും വിശ്രുത ഗായിക മഡോണ എത്തിച്ചേർന്നത് ഏറെ ശ്രദ്ധേയമായിരുന്നു. മഡോണയ്ക്കൊപ്പം നൃത്തം ചവിട്ടിയ ചില ഗായകർ ഇസ്രയേലിന്റെയും ഫലസ്തീന്റെയും പതാക ഉപയോഗിച്ചത് വൻ വിവാദമായിത്തീർന്നിരുന്നു ഇസ്രയേലിലെ ടെൽ അവീവിൽ നടന്ന ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണ് ഹോളണ്ടിനെ പ്രതിനിധീകരിച്ച് 25 കാരനായ ഗായകൻ ഡൻകൻ ലോറൻസ് യൂറോവിഷൻ 2019 വിജയകിരീടം ചൂടിയിരിക്കുന്നത്.

64ാംമത് യൂറോവിഷൻ സോംഗ് കണ്ടസ്റ്റിൽ 492 പോയിന്റുകൾ നേടിയാണ് ലോറൻസ് ഈ ചരിത്ര നേട്ടത്തിനുടമയായിത്തീർന്നിരിക്കുന്നത്. ബ്രിട്ടനെ പ്രതിനിധീകരിച്ച് മത്സരത്തിൽ പങ്കെടുത്ത മൈക്കൽ റൈസ് 16 പോയിന്റുകൾ നേടി മത്സരത്തിൽ അവസാനമെത്തിച്ചേർന്നു. 2010ന് ശേഷം ഇതാദ്യമായിട്ടാണ് ബ്രിട്ടൻ ഈ മത്സരത്തിൽ ഇത്രയും പരിതാപകരമായ അവസ്ഥയിലെത്തിച്ചേർന്നിരിക്കുന്നത്. മുൻ എക്സ് ഫാക്ടർ മത്സരാർത്ഥിയായിട്ട് കൂടി ബ്രിട്ടന്റെ മൈക്കൽ റൈസിന് വെറും 16 പോയിന്റുകൾ മാത്രമേ യൂറോവിഷനിൽ നേടാനായുള്ളുവെന്നത് രാജ്യത്തിന് കടുത്ത നാണക്കേടാണുണ്ടാക്കിയിരിക്കുന്നത്.

നെട്ട ബാർസിലായിൽ നിന്നും ട്രോഫി ഏറ്റു വാങ്ങുമ്പോൾ ഹോളണ്ടിന്റെ ലോറൻസ് അത്യധികമായ സന്തോഷവാനായിരുന്നു. തനിക്കീ മത്സരത്തിൽ ജയിക്കാനായതിൽ അദ്ദേഹം ദൈവത്തിനെ സ്തുതിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇന്നലെ യൂറോവിഷൻ ഫൈനൽ മത്സരം കാണാനെത്തിയവരിൽ മിക്കവരുടെയും ശ്രദ്ധ മഡോണയിലായിരുന്നു. എന്നാൽ പരിപാടിയിലെ മഡോണയുടെ പ്രകടനം വൻ വിമർശനം ക്ഷണിച്ച് വരുത്തുകയും ചെയ്തിരുന്നു. ഇവർക്കൊപ്പം നൃത്തം ചവിട്ടിയ ചിലരുടെ വസ്ത്രത്തിന്റെ പുറക് വശത്ത് ഇസ്രയേലിന്റെയും ഫലസ്തീനിന്റെയും പതാകകൾ ഒരുമിച്ച് തുന്നിച്ചേർത്തതാണ് വിമർശനത്തിന് പ്രധാന കാരണമായിത്തീർന്നത്.

ഇത്തരത്തിൽ ഗായകർ ഇരു രാജ്യങ്ങളുടെയും പതാകകൾ ധരിച്ചത് തങ്ങളുടെ അറിവോടെയല്ലെന്നാണ് സംഘാടകർ വിശദീകരണം നൽകിയിരിക്കുന്നത്. 35 സ്ട്രോംഗ് കൊയർ, 30 ഡാൻസർമാർ എന്നിവർക്കൊപ്പമായിരുന്നു പോപ്പ് റാണി യൂറോവിഷനിൽ പ്രകടനത്തിനെത്തിയിരുന്നത്. തന്റെ 1989ലെ സൂപ്പർ ഹിറ്റ്ഗാനം ലൈക്ക് എ പ്രെയറാണ് മഡോണ ഇവിടെ അവതരിപ്പിച്ചിരുന്നത്. തൊപ്പിയും ഹൂഡും മെറ്റൽബ്രെസ്റ്റ് പ്ലേറ്റും ധരിച്ചായിരുന്നു 60 വയസിലും മഡോണയെന്ന താരം കാഴ്ചക്കാരുടെ മനം കവർന്നത്. മഡോണ മത്സരത്തിൽ പങ്കെടുക്കുന്നതിനെ എതിർത്ത് ഫലസ്തീൻ അനുകൂല ആക്ടിവിസ്റ്റുകളും സംഗീതജ്ഞരും രംഗത്തെത്തിയിരുന്നു. ഇതിന് പുറമെ ഇസ്രയേലിൽ യൂറോവിഷൻ നടത്തുന്നതിനോട് അനുബന്ധിച്ച് കടുത്ത സുരക്ഷാ ഭീഷണികളും ഉയർന്ന് വന്നിരുന്നു.

465 പോയിന്റുകളുമായി ഇറ്റലിയുടെ മഹമൂദ് രണ്ടാം സ്ഥാനത്തെത്തി. റഷ്യയുടെ സെർജി ലാസറെവ് 369 പോയിന്റുകളോടെ മൂന്നാം സ്ഥാനത്തും 360 പോയിന്റുകളോടെ സ്വിറ്റ്സർലാൻഡിന്റെ ലൂക്ക ഹാന്നി നാലാംസ്ഥാനത്തുമെത്തിച്ചേർന്നു. അഞ്ചാം സ്ഥാനം നേടിയ നോർവേയുടെ കിനോയ്ക്ക് 338 പോയിന്റുകളാണ് ലഭിച്ചിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP