Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മുംബൈയിലെ ഒരു ഡാൻസ് ബാറിന്റെ പശ്ചാത്തലവുമായി ഞാൻ അന്ന് പറഞ്ഞതിനെ എങ്ങനെയാണ് അവർ യോജിപ്പിക്കുന്നത്?'ഒരു ഡാൻസ് ബാറിൽ ഓട്ടൻതുള്ളലാണോ കാണിക്കേണ്ടത്'? ലൂസിഫറിലെ 'സ്ത്രീവിരുദ്ധത'യെക്കുറിച്ചുള്ള ചോദ്യത്തിന് പൃഥ്വിരാജിന്റെ മറുപടി

മുംബൈയിലെ ഒരു ഡാൻസ് ബാറിന്റെ പശ്ചാത്തലവുമായി ഞാൻ അന്ന് പറഞ്ഞതിനെ എങ്ങനെയാണ് അവർ യോജിപ്പിക്കുന്നത്?'ഒരു ഡാൻസ് ബാറിൽ ഓട്ടൻതുള്ളലാണോ കാണിക്കേണ്ടത്'? ലൂസിഫറിലെ 'സ്ത്രീവിരുദ്ധത'യെക്കുറിച്ചുള്ള ചോദ്യത്തിന് പൃഥ്വിരാജിന്റെ മറുപടി

മറുനാടൻ ഡെസ്‌ക്‌

ലൂസിഫർ ഇറങ്ങി 50 ദിവസം പിന്നിട്ടു. 200കോടി കളക്ഷൻ റെക്കോർഡും നേടിയെന്ന് കഴിഞ്ഞ ദിവസങ്ങളിലാണ് അണിയറ പ്രവർത്തകർ സ്ഥിരീകരിച്ചത്. അതേസമയം വീണ്ടും ലൂസിഫർ വാർത്തകളിൽ നിറയുകയാണ്. സംവിധായകനായ പൃഥിരാജ് സുകുമാരൻ നേരത്തെ നടത്തിയ ഒരു പ്രസാതാവനയുടെ ചുവട് പിടിച്ചാണ് സിനിമയെ വീണ്ടും വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കുന്നത്.

ഇരുനൂറ് കോടി ക്ലബ്ബിൽ ഇടംപിടിക്കുന്ന ആദ്യ മലയാളചിത്രമായി മോളിവുഡിന് അത്ഭുതം പകർന്ന വിജയമായിരുന്നു ചിത്രത്തിന്റേത്. റിലീസ്ദിനം മുതൽ മികച്ച മൗത്ത് പബ്ലിസിറ്റി സ്വന്തമാക്കിയ ചിത്രത്തിന് മിക്ക കോണുകളിൽ നിന്നും നല്ല അഭിപ്രായങ്ങളാണ് ലഭിച്ചത്. എന്നാൽ ചിത്രത്തിന്റെ ക്ലൈമാക്സിനോട് അടുപ്പിച്ചുള്ള ഡാൻസ് നമ്പർ ചില വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു.

മുൻപ് സിനിമയിലെ സ്ത്രീവിരുദ്ധതയെക്കുറിച്ചുള്ള ചർച്ചകൾ സജീവമായ സമയത്ത്, സ്ത്രീവിരുദ്ധതയെ മഹത്വവൽക്കരിക്കുന്നതൊന്നും തന്റെ സിനിമകളിൽ ഇനി ഉണ്ടാവില്ലെന്ന് പൃഥ്വിരാജിന്റെ ഒരു പ്രസ്താവന ഉണ്ടായിരുന്നു. അന്ന് പറഞ്ഞതിനെ സംവിധാനം ചെയ്ത ആദ്യ ചിത്രത്തിൽ തന്നെ പൃഥ്വിരാജ് അവഗണിച്ചുവെന്നായിരുന്നു വിമർശനം. വാലുച ഡിസൂസ അഭിനയിച്ച 'റഫ്താര' എന്ന് തുടങ്ങുന്ന ഗാനരംഗമാണ് വിമർശകർ ഉയർത്തിക്കാട്ടിയത്.

ഒരു ഡാൻസ് ബാർ ചിത്രീകരണമെന്ന് പറഞ്ഞ് കൈകഴുകാനാവില്ലെന്നും നൃത്തരംഗങ്ങളിലെ ക്യാമറാ ആംഗിളുകൾ സ്ത്രീ ശരീരത്തെ പ്രദർശനസ്വഭാവത്തിലാണ് നോക്കിക്കണ്ടതെന്നുമൊക്കെ സോഷ്യൽ മീഡിയയിൽ ചിലർ കുറ്റപ്പെടുത്തി. ഇപ്പോഴിതാ ഇതേക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയുകയാണ് പൃഥ്വിരാജ്. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.

'സ്ത്രീകളെ താഴ്‌ത്തിക്കെട്ടുന്ന ഒന്നും ഇനി എന്റെ കഥാപാത്രങ്ങൾ സിനിമകളിൽ പറയുകയോ ചെയ്യുകയോ ഉണ്ടാവില്ലെന്നാണ് ഞാൻ അന്ന് പറഞ്ഞത്. ഗ്ലാമർ വസ്ത്രങ്ങളണിഞ്ഞ് ഒരു സ്ത്രീ നൃത്തം ചെയ്യുന്നത് ഞാൻ അന്ന് പറഞ്ഞതിന് എതിരാവുന്നത് എങ്ങനെയാണെന്ന് എനിക്ക് മനസിലാവുന്നില്ല. മുംബൈയിലെ ഒരു ഡാൻസ് ബാറിന്റെ പശ്ചാത്തലവുമായി ഞാൻ അന്ന് പറഞ്ഞതിനെ എങ്ങനെയാണ് അവർ യോജിപ്പിക്കുന്നത്? ആ പശ്ചാത്തലത്തിൽ ഒരു ഓട്ടൻതുള്ളൽ അവതരിപ്പിക്കുന്നത് വിചിത്രമായിരിക്കില്ലേ?'

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP